കോമറ്റ് EV-യുടെ ഫീച്ചറുകളാൽ സമ്പന്നമായ ഇന്റീരിയറിന്റെ ഒരു കാഴ്ച്ച അവതരിപ്പിച്ച് MG
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 40 Views
- ഒരു അഭിപ്രായം എഴുതുക
ഈ മാസാവസാനം കോമറ്റ് EV പൂർണ്ണമായും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു
-
കോമറ്റ് EV-യുടെ ആദ്യ ടീസർ പുറത്തിറങ്ങി, ഇത് ഇന്റീരിയറിന്റെ ഒരു കാഴ്ച്ച നൽകുന്നുണ്ട്.
-
ഇതിൽ സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഡ്യുവൽ 10.25 ഇഞ്ച് സ്ക്രീനുകൾ, ഓട്ടോമാറ്റിക് AC, ബ്രഷ്ഡ് സിൽവർ ഘടകങ്ങൾ എന്നിവ ലഭിക്കും.
-
രണ്ട് ഡോറുകളും നാല് സീറ്റുകളും ഉള്ള സബ്-3 മീറ്റർ ഉൽപ്പന്നമായിരിക്കും ഇത്.
-
ഇതിൽ 17.3kWh, 26.7kWh ബാറ്ററി പായ്ക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇത് 300 km വരെയുള്ള റേഞ്ച് ഓഫർ ചെയ്യുന്നു.
-
വില ഏകദേശം 9 ലക്ഷം രൂപയായിരിക്കും (എക്സ്-ഷോറൂം).
MGകോമറ്റ് ഇവിയുടെ ആദ്യ ടീസർ പുറത്തിറങ്ങി! കാർ നിർമാതാക്കൾ ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ഇന്റീരിയറിന്റെ ഒരു കാഴ്ച നൽകി, അത് സവിശേഷവും വിചിത്രവുമായ സ്റ്റൈലിംഗ് കാണിക്കുന്നുണ്ട്. ഇത് ഒരു ചെറിയ രണ്ട് ഡോർ ഇലക്ട്രിക് ഹാച്ച്ബാക്ക് ആയിരിക്കും, ഏപ്രിലിൽ തന്നെ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ടീസറിൽ നിന്ന് നമുക്ക് എന്തെല്ലാം മനസ്സിലാക്കാൻ സാധിക്കും?
(റഫറൻസിനായി വുലിംഗ് അൽമാസ് ഇന്റീരിയർ)
കോമറ്റ് EV-യുടെ ആധുനിക രൂപത്തിലുള്ള ക്യാബിൻ ടീസറിൽ കാണിക്കുന്നു. ഓഡിയോ, വോയ്‌സ് കമാൻഡ് കൺട്രോളുകളുള്ള രണ്ട് സ്‌പോക്ക് സ്റ്റിയറിംഗ് വീൽ ഇതിൽ ലഭിക്കും. അടയാളപ്പെടുത്താത്ത രണ്ട് ബട്ടണുകൾ ഇതിലുണ്ട്, അത് ക്രൂയ്സ് നിയന്ത്രണത്തിന് വേണ്ടിയാണെന്ന് നമ്മൾ കരുതുന്നു. കൂടാതെ, നിങ്ങൾക്ക് ഡ്യുവൽ ഇന്റഗ്രേറ്റഡ് 10.25 ഇഞ്ച് ഡിസ്‌പ്ലേകളും കാണാൻ കഴിയും, ഇതിൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഡ്രൈവർസ് ഡിസ്‌പ്ലേയും ഉൾക്കൊള്ളുന്നു. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളിനുള്ള റോട്ടറി ഡയലുകളും അതുല്യമായ രൂപത്തിലുള്ള AC വെന്റുകൾക്ക് ബ്രഷ്ഡ് സിൽവർ സറൗണ്ടും നിങ്ങൾക്ക് കാണാനാകും.
പ്രതീക്ഷിക്കുന്ന മറ്റ് ഫീച്ചറുകൾ
കോമറ്റ് EV-യിൽ കണക്റ്റഡ് കാർ സാങ്കേതികവിദ്യ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഇതിന് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയും ലഭിച്ചേക്കും.
സീറ്റിംഗും വലിപ്പവും
ടാറ്റ നാനോയേക്കാൾ നീളം കുറവും എന്നാൽ ആൾട്ടോ K10-നേക്കാൾ വീതിയും ഉയരവുമുള്ള കോമറ്റ് EV സബ്-3 മീറ്റർ ഉൽപ്പന്നമായിരിക്കും. നാല് സീറ്റുകളുടെ സൗകര്യമുള്ള, രണ്ട് ഡോറുകളുള്ള ഉൽപ്പന്നമായിരിക്കും ഇത്. അനുപാതങ്ങൾ ഒരു ക്യൂട്ട് മൈക്രോ-EV-യുടേതാണ്, അതിൽ സവിശേഷമായ ഒരു എക്സ്റ്റീരിയർ സ്റ്റൈലിംഗ് ഉണ്ടാകും.
ഇതും വായിക്കുക: MG കോമറ്റ് EV-യെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ബാറ്ററി
MG കോമറ്റ് EV ഇന്തോനേഷ്യൻ വിപണിയിൽ വുലിംഗ് അൽമാസ് EV എന്നറിയപ്പെടുന്നു, ഇത് രണ്ട് ബാറ്ററി പായ്ക്കുകളിൽ വാഗ്ദാനം ചെയ്യുന്നു. 200 kms വരെ റേഞ്ചുള്ള 17.3kWh പായ്ക്ക് ഉണ്ട്, 300 kms വരെ അവകാശപ്പെടുന്ന 26.7kWh ഓപ്ഷനുമുണ്ട്. പിൻ ചക്രങ്ങൾക്ക് ശക്തി പകരുന്ന ഒരൊറ്റ 40PS ഇലക്ട്രിക് മോട്ടോർ ഉണ്ട്. കോമറ്റ് EV-യിൽ രണ്ട് ബാറ്ററി ഓപ്ഷനുകളും നൽകുമെന്നാണ് നമ്മൾ പ്രതീക്ഷിക്കുന്നത്.
പ്രതീക്ഷിക്കുന്ന വില
ഇതും വായിക്കുക: ഇന്ത്യയിൽ ഇനിവരുന്ന ഇലക്ട്രിക് കാറുകൾ
MG കോമറ്റ് EV-യുടെ വില ഏകദേശം 9 ലക്ഷം രൂപയിൽ നിന്ന് തുടങ്ങുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു (എക്സ്-ഷോറൂം). വിലയനുസരിച്ച്, ഇത് സിട്രോൺ eC3, ടാറ്റ ടിയാഗോ EV എന്നിവയുടെ എതിരാളിയായിരിക്കും.