സ്വിഫ്റ് റ് ഹൈബ്രിഡിന് പിന്നാലെ ഇന്ത്യയിൽ കരുത്തുള്ള ഹൈബ്രിഡുകളും ഇവികളും അവതരിപ്പിക്കാൻ മാരുതി
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 32 Views
- ഒരു അഭിപ്രായം എഴുതുക
“മിഷൻ ഗ്രീൻ മില്യൺ” പദ്ധതിയുടെ ഭാഗമായി മൈൽഡ് ഹൈബ്രിഡുകളും സിഎൻജികളും മാരുതി നിലവിൽ ഇന്ത്യൻ നിരത്തുകളിൽ ഇറക്കുന്നുണ്ട്.
ഫ്യൂച്ചുറോ ഇയുടെ പുറത്തിറക്കൽ ചടങ്ങ് മാരുതിയുടെ ഇന്ത്യൻ വിപണിയ്ക്കായുള്ള ഭാവി പദ്ധതികൾ വെളിപ്പെടുത്താനുള്ള വേദികൂടിയായി. കൂടുതൽ കരുത്തരായ ഹൈബ്രിഡുകളും ഇവികളും ഇറക്കി രാജ്യത്തെ വിപണി പിടിക്കാനാണ് മാരുതിയുടെ ശ്രമം. മൈൽഡ് ഹൈബ്രിഡുകളും സിഎൻജികളും മാരുതി നിലവിൽ ഇന്ത്യൻ നിരത്തുകളിൽ ഇറക്കുന്നുണ്ട്.
ഓട്ടോ എക്സ്പോയിൽ കരുത്തരായ ഹൈബ്രിഡുകളെക്കുറിച്ച് പറയുമ്പോൾ മാരുതി പ്രദർശിപ്പിച്ചത് സ്വിഫ്റ്റ് ഹൈബ്രിഡാണ് എന്നതും ശ്രദ്ധേയം. 1.2 ലിറ്റർ പെട്രോൾ എഞ്ചിനും ഒരു ഇലക്ട്രിക് മോട്ടോറും (എംജിയു: മോട്ടോർ ജെനറേറ്റർ യൂണിറ്റ്) ചേർന്നാണ് സ്വിഫ്റ്റ് ഹൈബ്രിഡിന് കരുത്തു പകരുക. ഇവ കൂടാതെ പാഡിൽ ഷിഫ്റ്റേഴ്സുള്ള 5 സ്പീഡ് എഎംടി സംവിധാനവുമുണ്ട്.
1.2 ലിറ്റർ (കെ12സി) പെട്രോൾ എഞ്ചിൻ സ്വിഫ്റ്റ് ഹൈബ്രിഡിന് 91പിഎസ്/ 118 എൻഎം ശക്തി നൽകുന്നു. ഇന്ത്യയിൽ സ്വിഫ്റ്റ് പെട്രോൾ ഉപയോഗിക്കുന്നത് കെ12ബി എഞ്ചിനാണ്. 1197 സിസിയുള്ള ഈ യൂണിറ്റ് 83പിഎസ്/113എൻഎം കരുത്തു നൽകും. ഹരിത കാറായ സ്വിഫ്റ്റിന്റെ ഇന്ധനക്ഷമത ഒരു ലിറ്ററിന് 32 കിമീയാണ് (ജാപ്പനീസ് സൈക്കിൾ). ഇത് സ്റ്റാൻഡാർഡ് സ്വിഫ്റ്റ് പെട്രോളിന്റെ 21.21 കിമീ/ലി നെക്കാൾ 10 കിമീ/ലിറ്റർ കുറവാണ്. ബിഎസ്6 യുഗത്തിൽ അപ്രക്ഷ്യമാകാൻ ഒരുങ്ങുന്ന ഡീസൽ സ്വിഫ്റ്റിനേക്കാൻ എകദേശം 4 കിമീ/ലിറ്റർ കൂടുതലാണിത്.
90പിഎസ്/113എൻഎം കരുത്തു നൽകാൻ കഴിയുന്ന കെ12സി പെട്രോൾ എഞ്ചിനും ഒപ്പം ഒറ്റു മൈൽഡ് ഹൈബ്ബ്രിഡ് സിസ്റ്റം മാരുതി നെരത്തെ ബലനോയിൽ പരീഖിച്ചിരുന്ന്നു. മുകളിൽ പറഞ്ഞ രണ്ടു മോഡലുകളും താരതമ്യം ചെയ്യുമ്പോൾ സ്വിഫ്റ്റ് ഹൈബ്രിഡ് ബലനോയേക്കാൾ 1പിഎസ്/5 എൻഎം കൂടുതൽ നൽകുന്നു എന്ന് കാണാം. അതായത് പുതിറ്റ സ്വിഫ്റ്റ് മികച്ച ഇന്ധനക്ഷമതയും ഉറപ്പു നൽകുന്നു.23.87 കിമീ/ലി ആണ് ബലനോയുടെ ഇന്ധക്ഷമത. സ്വിഫ്റ്റ് ഹൈബ്രിഡിനേക്കാൻ 8.13 കിമീ/ലിറ്റർ കുറവാണിത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്ത്യയിൽ സ്വിഫ്റ്റ് ഹൈബ്രിഡ് ഇറക്കാൻ മാരുതിയ്ക്ക് പദ്ധതിയില്ലെന്നാണ് സൂചന. എന്നാൽ കമ്പനി അതിന്റെ ഭാവി പദ്ധതികളുടെ ഒരു എകദേശ രൂപം നൽകുന്നു. 2021 ഓടുകൂടി വിപണി കീഴ്ടടക്കാൻ തക്ക കരുത്തുള്ള ഒരു എസ്‌യുവി മാരുതി അവതരിപ്പിക്കും എന്നതാണ് അതിൽ പ്രധാനം. ഗുജറാത്തിൽ ഒരുങ്ങുന്ന കമ്പനിയുടെ ബാറ്ററി നിർമ്മാണശാല അടുത്ത വർഷം പൂർത്തിയായതിന് ശേഷമായിരിക്കും ഇത്. ഡീസൽ എഞ്ചിനുകൾ പിൻവലിച്ചതോടെ വാഹന ശ്രേണിയിലുണ്ടായ വലിയ വിടവ് നികത്തുന്നതിന് കരുത്തുകൂടിയ ഹൈബ്രിഡുകൾ മാരുതിയെ സഹായിക്കുമെന്നാണ് പ്രതീക്ഷ.
ഇവി ശ്രേണിയെ സംബന്ധിച്ച് മാരുതി ഇപ്പോഴും അവ്യക്തത തുടരുകയാണ്. കമ്പനി അതിന്റെ ആദ്യ ഇവി എന്ന് പുറത്തിറങ്ങുമെന്ന് ഇനിയും പ്രഖ്യാപിക്കാനിരിക്കുന്നതെ ഉള്ളൂ. അത് എൻട്രി ലെവലിലുള്ള ഒരു സബ്-4എം ഇവി ആയിരിക്കുമെന്നാണ് സൂചന. മഹീന്ദ്ര ഇ-കെയുവി100 നോട് സാദൃശ്യമുള്ളതും എന്നാൽ ടാറ്റ നെക്സണേക്കാൾ അൽപ്പം വലിപ്പമുള്ളതുമായ ഒരു സബ്-4എം ഇവി ആയിരിക്കാനാണ് സാധ്യത. ഇന്ത്യയ്ക്കായി മാരുതി വാഗൺ ആറിൽ നിന്ന് വികസിപ്പിച്ച ഒരു ഇവി പ്രോട്ടോടൈപ്പും പരീക്ഷണ ഘട്ടത്തിലാണ്. കമ്പനിയുടെ ആദ്യ ഇവി ഏറ്റവും ചുരുങ്ങിയത് 200 കിമീ പരിധിയെങ്കിലും ഉറപ്പുതരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കൂടുതൽ വായിക്കാം: മഹീന്ദ്ര ഇ-കെയുവി100 ഓട്ടോ എക്സ്പോ 2020 ൽ അവതരിപ്പിച്ചു.
0 out of 0 found this helpful