ഡിസംബറിൽ മാരുതി സുസുകി 8.5 % വളർച്ച രജിസ്റ്റർ ചെയ്‌തു.

published on ജനുവരി 04, 2016 04:06 pm by sumit

  • 11 Views
  • ഒരു അഭിപ്രായം എഴുതുക

Maruti Suzuki Registers Sales Growth of 8.5% in December

ഡിസംബറിൽ മാരുതി സുസുകി 8.5 % വളർച്ച രജിസ്റ്റർ ചെയ്‌തു, ആഭ്യന്തര വിൽപ്പന 13.5 % വളർച്ച നേടിയപ്പോൾ കയറ്റുമതി 33.1 % ശതമാനം ഇടിഞ്ഞു.

കഴിഞ്ഞ വർഷത്തെ ഡിസംബറിലെ വിൽപ്പനയായ 98,109 അപേക്ഷിച്ച് 1,11,333 യൂണിറ്റുകളാണ്‌ ഈ ഇന്തൊ - ജാപ്പനീസ് വാഹന നിർമ്മാതാക്കൾ ആഭ്യന്തര വിപണിയിൽ വിറ്റഴിച്ചത്. എർട്ടിഗ, ജിപ്‌സി തുടങ്ങിയ യൂട്ടിലിറ്റി വാഹങ്ങളുടെ വിൽപ്പന 11.5 % ഉയർന്നു. ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് സൂപ്പർ കോംപാക്‌ട് സെഡാൻ സെഗ്മെന്റാണ്‌, 115 % വളർച്ചയാണ്‌ ഈ വിഭാഗം നേടിയത്. കഴിഞ്ഞ വർഷം 1,676 യൂണിറ്റ് ഡിസയർ ടൂർ (സൂപ്പർ കോംപാക്‌ട് വിഭാഗത്തിലെ കമ്പനിയുടെ ഏക വാഹനം) വിറ്റഴിച്ചെങ്കിൽ ഈ വർഷം അത് 3,614 യൂണിറ്റുകളായി ഉയർന്നു. എന്നാൽ കഴിഞ്ഞ വർഷം ഡിസംബറിലെ കയറ്റുമതിയായ 11,682 നേക്കാൾ കുറഞ്ഞ് 7,816 യൂണിറ്റുകൾ മാത്രമേ ഇത്തവണ കമ്പനിക്ക് കയറ്റി അയയ്‌ക്കാൻ കഴിഞ്ഞുള്ളു.ബലീനൊ യൂറോപ്പിലേക്ക് കയറ്റി അയയ്‌ക്കാനുള്ള പദ്ധതികൾ ഇതിനോടകം തന്നെ ശരിയായതിനാൽ ഈ വർഷം മാരുതി മികച്ചതാക്കുമെന്ന്‌ പ്രതീക്ഷിക്കാം.

Maruti Baleno

2015 ൽ ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ മികച്ച പ്രകടനമാണ്‌ നടത്തിയത്, 13.0 % വളർച്ചയാണ്‌ കമ്പനി മൊത്തത്തിൽ നേടിയത്. കഴിഞ്ഞ വർഷത്തെ വിൽപ്പനയായ 9,45,703 ൽ നിന്ന്‌ വളരെ ഉയർന്ന് 10,68,846 യൂണിറ്റുകളാണ്‌ ഈ വർഷം കമ്പനി വിറ്റഴിച്ചത്. കയറ്റുമതിയിൽ പോലും 5% വളർച്ചയോടെ 96,888 യൂണിറ്റുകളാണ്‌ വിറ്റഴിച്ചത്, കഴിഞ്ഞ വർഷം ഇത് 92,171 യൂണിറ്റുകളായിരുന്നു. വിൽപ്പനയിലെ ഈ വളർച്ച പ്രധാനമായും ബലീനോയെ കേന്ദ്രീകരിച്ചാണ്‌, ലോഞ്ച് ചെയ്ത് 2 മാസത്തിനകം തന്നെ ഉപഭോഗ്‌താക്കളിൽ നിന്ന്‌ അവിസ്‌മരണീയമായ പ്രതികരണമാണ്‌ ബലീനൊയ്‌ക്ക് ലഭിച്ചത്.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience