• English
  • Login / Register

ഏറെനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് മാരുതി ജിംനി; ഇന്ത്യയിലെ അരങ്ങേറ്റം ഉടനെന്ന് സൂചന

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 16 Views
  • ഒരു അഭിപ്രായം എഴുതുക

മാരുതി സുസുക്കിയുടെ എസ്‌യുവി നിരയിൽ പ്രശസ്തനും ഏറെ ആരാധകരമുള്ള ജിം‌നി ഓട്ടോ എക്‌സ്‌പോ 2020 അവതരിപ്പിച്ചു. ഇന്ത്യയ്ക്കായി ഒരുങ്ങുന്നത്  ഈ മോഡലിന്റെ മറ്റൊരു അവതാരം.

  • മാരുതി എക്സ്പോയിൽ അവതരിപ്പിക്കുന്നത് നാലാം തലമുറ സുസുക്കി ജിംനി

  • ഒരു കാലത്ത് ഇന്ത്യൻ നിരത്തുകൾ അടക്കിവാണ ജിപ്സി ലോംഗ്-വീൽബേസുള്ള രണ്ടാം തലമുറ ഗ്ലോബൽ ജിംനി/ സമുറായിയായിരുന്നു. 

  • 5 സ്പീഡ് മാനുവൽ, 4 സ്പീഡ് ഓട്ടോ ഗിയർബോക്‌സുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ. 

  • ഓഫ്-റോഡ് മികവ് കൂട്ടാനായി കുറഞ്ഞ റേഞ്ച് ഓപ്ഷനുള്ള 4x4 ട്രാൻസ്ഫർ കേസ്സ്.

  • ജിംനിയുടെ 2 ഡോർ പതിപ്പ് ഇന്ത്യയിലേക്ക് വരാൻ സാധ്യതയില്ല, എന്നാൽ 2021 ഓടെ 4 ഡോർ പതിപ്പ് എത്തുമെന്നാണ് സൂചന.

Maruti Suzuki Jimny Is Finally Here And You Can Buy One In India Real Soon!

സുസുക്കി ജിംനിയുടെ ആഗോള പതിപ്പ് പുറത്തിറക്കിയത് മുതൽ ഇന്ത്യയിലെ വാഹനപ്രേമികളുടെ ചുണ്ടുകളിൽ ഒരൊറ്റ ചോദ്യം മാത്രം, എന്നാണ് ജിംനി ഇന്ത്യൻ വിപണിയിലെത്തുക? ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് മാരുതി സുസുക്കി ഓട്ടോ എക്‌സ്‌പോ 2020 ൽ. വലിപ്പം കൊണ്ട് ചെറുതാണെങ്കിലും കരുത്തനായ, ബോഡി ഓൺ ഫ്രെയിം ഓഫ് റോഡർ എന്ന വിശേഷണവുമായാണ് ജിംനി എക്സ്പോയിൽ അവതരിച്ചത്.

വലിയ കരുത്തനൊന്നുമല്ലെങ്കിലും 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ 105 പിഎസ് പവറും 138 എൻഎം ടോർക്കും തരുന്നു. ഇതേ യൂണിറ്റാണ് സിയാസിലും എർട്ടിഗയിലും, പിന്നെയിപ്പോൾ എസ്-ക്രോസിലും ഫെയ്സ്ലിഫ്റ്റഡ് ബ്രെസയിലുമുള്ളത്. അതുപോലെ ഗിയർബോക്സ് ഓപ്ഷനുകളും സമാനം, 5 സ്പീഡ് മാനുവൽ, 4 സ്പീഡ് ടോർക്ക് കൺവെർട്ടർ.

ഈ വെറും മനുഷ്യരിൽ നിന്ന് ജിമ്മിയെ വേർതിരിക്കുന്നത്, 4x4 ഡ്രൈവ്ട്രെയിനാണ്, അത് കുറഞ്ഞ ശ്രേണിയിലുള്ള ഓപ്ഷനുമുണ്ട്, ഇത് ജിംനിക്ക് നെയിംപ്ലേറ്റിന്റെ പര്യായമായ എവിടെയും പോകാനുള്ള കഴിവ് നൽകുന്നു.എന്നാൽ ഈ സാധാരണ മോഡലുകളിൽ നിന്ന് ജിംനിയെ വേറിട്ടുനിർത്തുന്നത് 4x4 ഡ്രൈവ്ട്രെയിനാണ്. ഇതിന്റെ കരുത്തു കുറഞ്ഞ ഒരു ഓപ്ഷനും സുസുക്കി നൽകുന്നുണ്ട്. പേരു സൂചിപ്പിക്കുന്നതുപോലെ എതുത് പ്രതലത്തിലും കയറിയിറങ്ങിപ്പോകാനുള്ള കഴിവ് ഇത് ജിംനിക്ക് നൽകുന്നു.

Maruti Suzuki Jimny Is Finally Here And You Can Buy One In India Real Soon!

നാലാം തലമുറയിലെത്തുമ്പോൾ പഴയ ജിംനിയിൽ നമ്മൾ കണ്ടുപരിചയിച്ച അതേ ബോക്സി രൂപം നിലനിർത്തിയിരിക്കുന്നു. എന്നാൽ മൂലകൾ അൽപ്പം കൂർപ്പിച്ച് രൂപത്തിന് മൊത്തത്തിൽ മൂർച്ച വരുത്തിയതും ശ്രദ്ധേയം. ഈ രൂപം ശരിക്കും പേടിപ്പിക്കുന്നതാണെന്ന് തോന്നാം. ഉരുണ്ട ഹെഡ്‌ലാമ്പുകളും, ഈ “പെശകായ” രൂപവും ഒപ്പം പഴയകാല കാറുകളിൽ നിന്നുള്ള സവിശേഷതകളും ചേരുമ്പോൾ ജിംനിയുടെ രൂപസൌന്ദര്യം പൂർണമാകുന്നു. 

പഴയ മോഡലുകളിലെന്ന പോലെ പുതിയ ജിംനിയുടെ ഗ്ലാസ് ഏരിയയും വളരെ വലുതാണ്. അതിനാൽ, ബോഡിയുടെ വലിപ്പക്കുറവ് തോന്നിപ്പിക്കുന്ന ഡിസൈൻ ക്യാബിനകത്ത് ഞെരുങ്ങിയിരിക്കുന്ന എന്ന തോന്ന ഉണ്ടാക്കില്ലെന്ന് പ്രതീക്ഷിക്കാം. ടെയിൽ‌ഗേറ്റ് ഘടിപ്പിച്ച സ്‌പെയർ വീലും ജിംനിയോട് കളിക്കുന്നത് സൂക്ഷിച്ച് വേണമെന്ന തോന്നലുണ്ടാക്കുന്നു. ഓഫ്‌‌-റോഡർ പരിവേഷത്തിനും ഇത് യോജിക്കുന്നുണ്ട്. മോഡലിന്റെ കടുപ്പം കൂട്ടാനായി ജംഗിൾ ഗ്രീൻ എക്സ്റ്റീരിയർ നിറത്തിൽ പൊതിഞ്ഞാണ് സുസുക്കി ജിംനിയെ എക്സ്പോയിൽ അവതരിപ്പിച്ചത്.

Maruti Suzuki Jimny Is Finally Here And You Can Buy One In India Real Soon!

ഓഫ്-റോഡ് ആവശ്യങ്ങൾക്കായുള്ളത് എന്ന ലേബലോടെയാണ് എത്തുന്നതെങ്കിലും ആവശ്യത്തിന് ഫീച്ചേർസ് ജിംനിയിൽ ഇണക്കിച്ചേർക്കാൻ സുസുക്കി മറക്കുന്നില്ല. ക്രൂയിസ് കൺ‌ട്രോൾ, ടച്ച് സ്ക്രീൻ ഇൻഫോടെയ്‌ന്മെന്റ് സിസ്റ്റം, എൽ‌ഇ‌ഡി ഹെഡ്‌ലാമ്പുകൾ എന്നിങ്ങനെ പോകുന്നു സവിശേഷതകളുടെ പട്ടിക. 

സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യത്തിലും ജിംനി ഒട്ടും പിന്നിലല്ല. 6 എയർബാഗുകൾ, ഹിൽ ഹോൾഡ് കൺ‌ട്രോൾ, സീറ്റ് ബെൽറ്റുകൾക്കൊപ്പം പ്രിട്ടെൻഷനേർസ്, ക്യാബിനകത്തെ 4 യാത്രക്കാർക്ക് ഫോർസ് ലിമിറ്റേർസ് എന്നിവയും സുസുക്കി ജിംനിക്കായി നൽകിയിരിക്കുന്നു. ഇവയിൽ ചില സവിശേഷതകൾ ഏറ്റവും ഉയർന്ന ജിംനി മോഡലിലായിരിക്കും ലഭ്യമാവുക. 

Maruti Suzuki Jimny Is Finally Here And You Can Buy One In India Real Soon!

ഇനിയാണ് നമ്മൾ ആദ്യം പറഞ്ഞ ചോദ്യത്തിലേക്ക് മടങ്ങിയെത്തുന്നത്. എന്നാണ് ജിംനി ഇന്ത്യയിലെ ഷോറൂമുകളിൽ പ്രത്യക്ഷപ്പെടുക എന്നത്. എന്നാൽ ഉടനെയൊന്നും ഇത് സംഭവിക്കാൻ ഇടയില്ല എന്നാണ് സൂചന. പ്രത്യേകിച്ചും നിലവിലുള്ള 2 ഡോർ മോഡലിന്റെ കാര്യത്തിൽ. 3 ഡോർ മോഡലിനായാണ് ആരാധകർ മുറവിളി കൂട്ടുന്നതെങ്കിലും ഇന്ത്യൻ വിപണിയിൽ കൂടുതൽ പ്രായോഗികം ജിംനിയുടെ 5 ഡോർ മോഡലാണെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. 

എല്ലാം വിചാരിച്ചത് പോലെ നടന്നാൽ 2021 ഓടുകൂടി സുസുക്കി ജിംനി കാർപ്രേമികൾക്ക് സമ്മാനിക്കും. ഒപ്പം ഒരു എക്സ്ടൻഡഡ് പതിപ്പും! നമ്മുടെ പ്രിയങ്കരനായിരുന്ന ജിപ്സി ശരിക്കും ണ്ടാം തലമുറ ഗ്ലോബൽ ജിംനി/ സമുറായിയായിരുന്നു. മാരുതി ചരിത്രം ആവർത്തിക്കാനാണ് സാധ്യതയെന്ന് ചുരുക്കം. നെക്സ ഷോറൂമുകൾ വഴിയാകും വിൽപ്പന. സുസുക്കി പച്ചക്കൊടി വീശാനായി കാത്തിരിക്കുകയാണ് പ്രാരംഭവില 10 ലക്ഷത്തിൽ തുടങ്ങുന്ന ജിംനി.  

was this article helpful ?

Write your Comment on Maruti ജിന്മി

6 അഭിപ്രായങ്ങൾ
1
D
deepak malik
Oct 11, 2020, 9:04:33 PM

Will buy it definitely definitely definitely

Read More...
    മറുപടി
    Write a Reply
    1
    I
    ian lee walker
    Feb 11, 2020, 9:02:34 PM

    That's what we all think but Maruti is living in some trance

    Read More...
      മറുപടി
      Write a Reply
      1
      M
      mahesh
      Feb 11, 2020, 12:09:59 PM

      we are ready to take as it is

      Read More...
        മറുപടി
        Write a Reply

        താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

        * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

        കാർ വാർത്തകൾ

        • ട്രെൻഡിംഗ് വാർത്ത
        • സമീപകാലത്തെ വാർത്ത

        ട്രെൻഡിംഗ് എസ് യു വി കാറുകൾ

        • ഏറ്റവും പുതിയത്
        • വരാനിരിക്കുന്നവ
        • ജനപ്രിയമായത്
        • കിയ syros
          കിയ syros
          Rs.9.70 - 16.50 ലക്ഷംകണക്കാക്കിയ വില
          ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
        • ടാടാ സിയറ
          ടാടാ സിയറ
          Rs.10.50 ലക്ഷംകണക്കാക്കിയ വില
          sep 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
        • ബിവൈഡി sealion 7
          ബിവൈഡി sealion 7
          Rs.45 - 49 ലക്ഷംകണക്കാക്കിയ വില
          മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
        • ടാടാ punch 2025
          ടാടാ punch 2025
          Rs.6 ലക്ഷംകണക്കാക്കിയ വില
          sep 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
        • നിസ്സാൻ പട്രോൾ
          നിസ്സാൻ പട്രോൾ
          Rs.2 സിആർകണക്കാക്കിയ വില
          ഒക്ോബർ, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
        ×
        We need your നഗരം to customize your experience