• English
  • Login / Register

ഓട്ടോ എക്സ്പോ 2020: മാരുതി സുസുക്കി എസ്-ക്രോസ് പെട്രോളിന്റെ വിശേഷങ്ങൾ പുറത്ത്

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 15 Views
  • ഒരു അഭിപ്രായം എഴുതുക

മാരുതിയുടെ മുൻനിര ക്രോസ്ഓവറായ എസ്-ക്രോസിന് കരുത്ത് പകരുന്നത് വിറ്റാര ബ്രെസ ഫെയ്സ്‌ലിഫ്റ്റിലുള്ള ബിഎസ് 6 പ്രകാരമുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ്. 

Maruti Suzuki S-Cross Petrol Unveiled At Auto Expo 2020

  • സിയാസിലും എക്സ്എൽ 6 ലുമുള്ള ബിഎസ് 6 പ്രകാരമുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ.

  • ഇത് 105PS പവറും 138Nm ടോർക്കും നൽകുന്നു.

  • 5 സ്പീഡ് മാനുവൽ, 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നീ ഓപഷ്നുകൾ ലഭ്യം.
  • 2020 എസ്-ക്രോസിന്റെ രൂപഭാവങ്ങളിൽ കാര്യമായ മാറ്റമില്ലെങ്കിലും ചെറിയ ചില അപ്‌ഡേറ്റുകൾ ഇണക്കിച്ചേർത്തിരിക്കുന്നു.

ആദ്യമായി പെട്രോൾ എഞ്ചിനുമായി ഇന്ത്യൻ നിരത്തുകളിൽ ഇറങ്ങാനൊരുങ്ങുകയാണ് മാരുതി സുസുക്കി എസ്-ക്രോസ് കോം‌പാക്ട് എസ്‌യുവി. വിറ്റാര ബ്രെസ ഫെയ്സ്‌ലിഫ്റ്റിനൊപ്പം മാരുതി എസ്-ക്രോസും ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചു. 

ബി‌എസ് യുഗത്തിൽ ഡീസൽ എഞ്ചിനുകൾ പാടെ ഉപേക്ഷിക്കാൻ മാരുതി തീരുമാനിച്ചതോടെ 1.3 ലിറ്റർ ഡി‌ഡി‌ഐഎസ് യൂണിറ്റിന് പകരം മൈൽ‌ഡ് ഹൈബ്രിഡ് ടെക്കുള്ള ബി‌എസ് 6 1.5 ലിറ്റർ പെട്രോൾ എഞ്ചിനുമായാണ് പുതിയ എസ്‌-ക്രോസ് എത്തുക. സിയാസ്, എർട്ടിഗ, എക്സ് എൽ 6, അടുത്തിടെ പുറത്തിറക്കിയ വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് തുടങ്ങിയ ഉയർന്ന മാരുതി സുസുക്കി മ്മോഡലുകൾക്ക് കരുത്ത് നൽകുന്ന അതേ എഞ്ചിനാണ് എസ്-ക്രോസിനും ലഭിച്ചിരിക്കുന്നത്. 105 പിഎസും 138 എൻഎമ്മും തരുന്ന എഞ്ചിനിൽ 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാ‍ണ് സ്റ്റാർഡേർഡ്. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത വിറ്റാര ബ്രെസയിലുള്ള 4 സ്പീഡ് എടിയ്ക്ക് പുറമേ മൈൽഡ് ഹൈബ്രിഡ് ടെക്കും മാരുതി വാഗ്ദാനം ചെയ്യുന്നു. മാരുതി സ്വന്തമായി വികസിപ്പിച്ച ബിഎസ് 6 ഗണത്തിൽപ്പെടുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് എസ്-ക്രോസിന്റെ പ്രധാന ആകർഷണം. ഭാവിയിൽ ഒരു സി‌എൻ‌ജി വേരിയന്റും എസ്-ക്രോസിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. 

Maruti Suzuki S-Cross Petrol Unveiled At Auto Expo 2020

കൂടുതൽ വായിക്കാം: മാരുതി സുസുക്കി വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് ഫെബ്രുവരി പകുതിയോടെ എത്തും.

രൂപഭാവങ്ങളിൽ കാര്യമായ മാറ്റമൊന്നുമില്ലാതെ 2017ൽ ആദ്യ ഫെയ്സ്‌ലിഫ്റ്റ് ലഭിച്ചപ്പോഴുള്ള അതേ രൂപം നിലനിർത്തിരിക്കുകയാണ് 2020 എസ്‌-ക്രോസിൽ മാരുതി.  പുതിയ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 16 ഇഞ്ച് അലോയ് വീലുകൾ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകളുമായി ഒരു നെക്‌സ മോഡലായിതുടരുകയാണ് എസ്-ക്രോസ്. 

Maruti Suzuki S-Cross Petrol Unveiled At Auto Expo 2020

എസ്-ക്രോസ് കോംപാക്റ്റ് എസ്‌യുവി റെനോ ഡസ്റ്റർ, നിസ്സാൻ കിക്ക്സ്, റെനോ ക്യാപ്റ്റൂർ, ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽടോസ് എന്നിവയുമായാണ് കൊമ്പു കോർക്കുന്നത്, 8.5 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ വിലയുള്ള (എക്സ്-ഷോറൂം, ദില്ലി. എസ്‌-ക്രോസ് ഈ സെഗ്മന്റിലെ പോക്കറ്റ് കാലിയാക്കാത്ത മോഡൽ എന്ന നിലയിൽ എതിരാളികൾക്ക് കനത്ത വെല്ലുവിളിയുയർത്തുമെന്ന് ഉറപ്പ്. 

കൂടുതൽ വായിക്കാം: എസ്-ക്രോസ് ഡീസൽ.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Maruti എസ്-ക്രോസ് 2017-2020

Read Full News

explore similar കാറുകൾ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • കിയ syros
    കിയ syros
    Rs.9.70 - 16.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ഫോർഡ് എൻഡവർ
    ഫോർഡ് എൻഡവർ
    Rs.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • നിസ്സാൻ compact എസ്യുവി
    നിസ്സാൻ compact എസ്യുവി
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ടാടാ സിയറ
    ടാടാ സിയറ
    Rs.25 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ഹുണ്ടായി ക്രെറ്റ ഇ.വി
    ഹുണ്ടായി ക്രെറ്റ ഇ.വി
    Rs.20 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
×
We need your നഗരം to customize your experience