Login or Register വേണ്ടി
Login

മാരുതി സുസുകി ഇഗ്‌നൈസ് 2016 ഓട്ടോ എക്‌സ്പോയിൽ അവതരിപ്പിച്ചു

published on ഫെബ്രുവരി 04, 2016 04:23 pm by sumit for മാരുതി ഇഗ്‌നിസ്

മാരുതി തങ്ങളുടെ മൈക്രൊ എസ് യു വി കൺസപ്‌റ്റ് നടന്നുകൊണ്ടിരിക്കുന്ന 2016 ഓട്ടോ എക്‌സ്പോയിൽ അവതരിപ്പിച്ചു. ലോഞ്ച് ചെയ്‌തു കഴിയുമ്പോൾ ഈ പുതുതായി ഉടലെടുത്ത സെഗ്‌മെന്റിലെ നിലവിലെ ഏകവാഹനമായ മഹിന്ദ്ര കെ യു വി 100 ആയിരിക്കും വാഹനത്തിന്റെ പ്രധാന എതിരാളി. 2 ഡബ്ല്യൂ ഡി 4 ഡബ്ല്യൂ ഡി സിസ്റ്റത്തിൽ അന്താരാഷ്ട്ര തലത്തിലിറങ്ങുന്ന വാഹനത്തിന്‌ ഹിൽ ഡീസെന്റ് റഫ് ടെറെയിൻ സിസ്റ്റം എന്നിവയും ഉണ്ട്. ഇന്ത്യൻ വിപണി കണക്കിലെടുക്കുമ്പോൾ 2 ഡബ്ല്യൂ ഡി വേർഷനിലും വാഹനം ലഭ്യമാകും. കൂടാതെ മഹിന്ദ്ര കെ യു വി 100 ന്‌ ഒരു സീറ്റ് അധികമാണ്‌ ( 6 സെറ്റർ കാർ), അതിനാൽ മാരുതിയുടെ വാഗ്‌ദാനത്തിനേക്കാൾ അൽപ്പം മുൻതൂക്കം ഇതിന്‌ ലഭിക്കും.

190 എൻ എം ടോർക്കിൽ 74 പി എച്ച് പി പവർ പുറന്തള്ളാൻ കഴിവു 1.3 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിനാണ്‌ ഇന്ത്യയ്‌ക്കുവേണ്ടിയുള്ള ഇഗ്‌നൈസിനുണ്ടാവുക. 1.2 ലിറ്റർ വി ടി വി ടി എഞ്ചിനാണ്‌ പെട്രോൾ വേർഷനിലുണ്ടാവുക. 5 - സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സ്റ്റാൻഡേർഡ് ആയെത്തുന്ന വാഹന്ത്തിന്റെ പെട്രോൾ വേർഷന്‌ ഓപ്‌ഷണലായി സി വി ടി ഓട്ടോമ്നാറ്റിക് ട്രാൻസ്മിഷൻ ലഭിച്ചേക്കും.

ഒരു എസ് യു വിയ്‌ക്ക് തുല്ല്യമായ 3,700 മി മി നീളവും 1,660 മി മി വീതിയും 1,595 മി മി ഉയരവുമുള്ള ഇഗ്‌നൈസിന്‌ 180 മി മി ഗ്രൗണ്ട് ക്ലിയറൻസും ഉണ്ട്. വാഹനത്തിന്റെ വീൽബേസ് 2,435 മി മി ആണെങ്കിൽ ബൂറ്റ് വോളിയം 258 ലിറ്ററാണ്‌. പിന്നിലെ സ്സീറ്റുകൾ മടക്കിവയ്‌ക്കാവുന്നവയാകയാൽ ഇത് 415 വരെ വർദ്ധിപ്പിക്കുവാൻ കഴിയും. ഉൾവശത്ത് ഓട്ടോമാറ്റിക് ക്ലൈമറ്റ് കണോട്രോളിനൊപ്പം സുസുക്കിയുടെ സ്‌മാർട്ട് പ്ലേ 7 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഇഗ്‌നിസിൽ പ്രതീക്ഷിക്കാം. നെക്‌സാ ഡീലർഷിപ്പു വഴി വിൽപ്പന നടത്തുവാനുദ്ധേശിക്കുന്ന ഇഗ്‌നൈസ് ഉടൻ തന്നെ ബലീനോയ്‌ക്കും എസ് ക്രോസ്സിനും ഒപ്പം ചേരും.

s
പ്രസിദ്ധീകരിച്ചത്

sumit

  • 41 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ മാരുതി ഇഗ്‌നിസ്

Read Full News

trendingഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ