• English
    • Login / Register

    Baleno, Ertiga, XL6 എന്നിവയ്ക്ക് Maruti നൽകുന്നു, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ പോലുള്ള കൂടുതൽ സാങ്കേതികവിദ്യകൾ

    ഫെബ്രുവരി 08, 2023 10:30 pm shreyash മാരുതി എർറ്റിഗ ന് പ്രസിദ്ധീകരിച്ചത്

    • 34 Views
    • ഒരു അഭിപ്രായം എഴുതുക

    ഹാച്ച്ബാക്കിനും MPV-കൾക്കും വേണ്ടി പുറത്തിറക്കിയ പുതിയ കണക്റ്റിവിറ്റി സവിശേഷതകൾ, OTA (ഓവർ-ദി-എയർ) അപ്ഡേറ്റിന് ശേഷം ആക്സസ് ചെയ്യാൻ കഴിയും.

    Maruti Ertiga, XL6 and Baleno

    • ഇപ്പോൾ ഈ മൂന്ന് കാറുകൾക്കും വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ലഭിച്ചിട്ടുണ്ട്.

    • മോഡലുകൾക്ക് അനുസരിച്ച് പുതിയ അപ്‌ഡേറ്റുകളിൽ MID, HUD എന്നിവയിലെ ടേൺ-ബൈ-ടേൺ (TBT) നിർദ്ദേശങ്ങളും ഉൾപ്പെടുന്നു.

    • Ertiga-യ്ക്കും XL6-നും ARKAMYS-ന്റെ സറൗണ്ട് സെൻസ് ഓഡിയോ ട്യൂണിംഗ് ലഭ്യമാണ്.

    • Baleno-യ്ക്ക് ഇപ്പോൾ ESP-യും ഹിൽ ഹോൾഡ് അസിസ്റ്റും സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട്.

    Baleno, Ertiga, XL6 എന്നീ വാഹനങ്ങൾക്ക് Maruti Suzuki പുതിയ കണക്റ്റിവിറ്റി സവിശേഷതകൾ അവതരിപ്പിച്ചിട്ടുണ്ട്. അവരുടെ സ്മാർട്ട്പ്ലേ പ്രോ (ഏഴ് ഇഞ്ച്), സ്മാർട്ട്പ്ലേ പ്രോ + (ഒമ്പത് ഇഞ്ച്) ഇൻഫോടെയ്ൻമെന്റ് സിസ്റ്റങ്ങളുള്ള സവിശേഷമായ വേരിയന്റുകൾക്ക് പുതിയ സാങ്കേതികവിദ്യ ലഭിക്കും. നിലവിലുള്ള ഉപഭോക്താക്കൾക്കായി ഈ അപ്ഡേറ്റ് OTA (ഓവർ-ദി-എയർ) അപ്ഡേറ്റ് വഴി പുറത്തിറക്കും.

    മികച്ച സൗകര്യത്തിനായി കൂടുതൽ സാങ്കേതികവിദ്യ

    Maruti Baleno Infotainment
    Maruti Baleno HUD

    ഇപ്പോൾ ഈ മൂന്ന് വാഹനങ്ങളും വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ലഭിച്ചിട്ടുണ്ട്. MPV-കൾക്ക് ഏഴ് ഇഞ്ച് ടച്ച്സ്ക്രീനും ടോപ്പ് റേഞ്ച് Baleno-യ്ക്ക് ഒമ്പത് ഇഞ്ച് യൂണിറ്റും ലഭിക്കും. MID (മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേ)-യിലെ TBT (ടേൺ-ബൈ-ടേൺ) നാവിഗേഷൻ, ടോപ്പ്-സ്പെക്ക് Baleno-യുടെ HUD (ഹെഡ്-അപ്പ് ഡിസ്‌പ്ലേ) എന്നിവയാണ് മറ്റൊരു പുതിയ സവിശേഷത. എന്നിരുന്നാലും, Ertiga, XL6 എന്നിവയുടെ MID ഡിസ്പ്ലേകളിലെ TBT നാവിഗേഷൻ, ആപ്പിൾ കാർപ്ലേ വഴി ആപ്പിൾ മാപ്സിൽ അല്ല, ആൻഡ്രോയിഡ് ഓട്ടോ ഉപയോഗിച്ച് ഗൂഗിൾ മാപ്സ് വഴി മാത്രമേ ലഭ്യമാകൂ.

    ഇതും വായിക്കുക: മുംബൈ, ഡൽഹി, ബെംഗളൂരു, തുടങ്ങിയ മുൻനിര നഗരങ്ങളിൽ Maruti ഹാച്ച്ബാക്കുകൾക്കായുള്ള കാത്തിരിപ്പ് സമയം

    ഡിജിറ്റലായി മെച്ചപ്പെടുത്തിയ ഓഡിയോ

    Maruti Ertiga

    Ertiga, XL6 എന്നിവയ്ക്ക് മാത്രമായി, മെച്ചപ്പെട്ട സ്പീക്കർ ശബ്ദ നിലവാരത്തിനായുള്ള ARKAMYS സറൗണ്ട് സെൻസ് ഓഡിയോ ട്യൂണിംഗും വിവിധ മൂഡുകൾക്കനുസരിച്ചുള്ള സിഗ്നേച്ചർ ആംബിയൻസ് ക്രമീകരണങ്ങളും അപ്ഡേറ്റിൽ ഉൾപ്പെടുന്നു. ഈ മോഡലുകളുടെ ഏറ്റവും പുതിയ പതിപ്പുകൾ സ്വന്തമാക്കിയ നിലവിലെ ഉടമകൾക്ക്, സ്മാർട്ട്പ്ലേ പ്രോ സിങ്ക് ആപ്ലിക്കേഷൻ ഉപയോഗിച്ച് അവരുടെ സ്മാർട്ട്ഫോണുകൾ വഴി ഈ സോഫ്റ്റ്‌വെയർ ഫീച്ചർ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാൻ കഴിയും.

    ഇതും വായിക്കുക: ഈ ഫെബ്രുവരിയിൽ Maruti Ignis, Ciaz എന്നിവയ്ക്ക് 45,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ നേടുക

    Baleno-യ്ക്ക് കൂടുതൽ സുരക്ഷ

    Maruti Baleno

    Baleno-യിൽ സ്റ്റാൻഡേർഡായി ESP (ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം), ഹിൽ അസിസ്റ്റ് എന്നിവ നൽകിക്കൊണ്ട് ഇരുചെവിയറിയാതെ Maruti യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്തു. Ertiga, XL6 എന്നിവയ്ക്കൊപ്പം സാധാരണ ഉപകരണങ്ങളായും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.

    ഇതും വായിക്കുക: 2030-ഓടെ പരമാവധി വിൽപ്പന ICE മോഡലുകളിൽ നിന്നായിരിക്കുമെന്ന് മാരുതി പ്രവചിക്കുന്നു, കുറഞ്ഞത് EV-കളിൽ നിന്നുമായിരിക്കും

    വിലയിൽ യാതൊരു മാറ്റവുമില്ല

    Maruti വർഷംതോറും ചെയ്യുന്നതുപോലെ, 2023-ലും അതിന്റെ വില വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെങ്കിലും, സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ അതിനൊരു കാരണമാകുന്നില്ല. Baleno-യ്ക്ക് 6.49 ലക്ഷം മുതൽ 9.83 ലക്ഷം രൂപ വരെയും XL6-ന് 11.41 ലക്ഷം മുതൽ 14.55 ലക്ഷം രൂപ വരെയും Ertiga-യ്ക്ക് 8.49 ലക്ഷം മുതൽ 12.93 ലക്ഷം രൂപ വരെയുമാണ് വില.

    എല്ലാ വിലകളും എക്സ്-ഷോറൂം ആണ്

    ഇവിടെ കൂടുതൽ വായിക്കുക: Ertiga ഓട്ടോമാറ്റിക്

     

     

    was this article helpful ?

    Write your Comment on Maruti എർറ്റിഗ

    explore similar കാറുകൾ

    താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

    കാർ വാർത്തകൾ

    ട്രെൻഡിംഗ് എം യു വി കാറുകൾ

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    • എംജി എം9
      എംജി എം9
      Rs.70 ലക്ഷംEstimated
      മെയ, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • റെനോ ട്രൈബർ 2025
      റെനോ ട്രൈബർ 2025
      Rs.6 ലക്ഷംEstimated
      ഏപ്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • കിയ carens ഇ.വി
      കിയ carens ഇ.വി
      Rs.16 ലക്ഷംEstimated
      ജൂൺ 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • vinfast vf9
      vinfast vf9
      Rs.65 ലക്ഷംEstimated
      ഫെബരുവരി, 2026: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • നിസ്സാൻ compact എംപിവി
      നിസ്സാൻ compact എംപിവി
      Rs.6.20 ലക്ഷംEstimated
      ഒക്ോബർ, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    ×
    We need your നഗരം to customize your experience