Login or Register വേണ്ടി
Login

9.14 ലക്ഷം രൂപയ്ക്ക് ലോഞ്ച് ചെയ്ത് മാരുതി ബ്രെസ്സ CNG

മാർച്ച് 20, 2023 12:34 pm tarun മാരുതി brezza ന് പ്രസിദ്ധീകരിച്ചത്

സബ്‌കോംപാക്റ്റ് SUV-യുടെ ബദൽ ഇന്ധന ഓപ്ഷൻ 25.51 km/kg ക്ഷമത അവകാശപ്പെടുന്നു

  • പെട്രോൾ വേരിയന്റുകളേക്കാൾ 95,000 രൂപ അധികമായി ആവശ്യപ്പെടുന്ന ബ്രെസ്സ CNG-യുടെ വില 9.14 ലക്ഷം രൂപ മുതൽ 12.06 ലക്ഷം രൂപ വരെയാണ്.

  • ഫൈവ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഉള്ള 88PS, 1.5 ലിറ്റർ, പെട്രോൾ-CNG എഞ്ചിൻ ഉൾപ്പെടുന്നു.

  • ബ്രെസ്സയുടെ LXI, VXI, ZXI വേരിയന്റുകളിൽ CNG നൽകുന്നു.

  • ഇലക്‌ട്രിക് സൺറൂഫ്, ടച്ച്‌സ്‌ക്രീൻ സിസ്റ്റം, പാർക്കിംഗ് ക്യാമറ എന്നിവ ഇതിലുള്ള ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

ഒടുവി‍ൽ മാരുതി ബ്രെസ്സയുടെCNG വേരിയന്റുകൾ ലോഞ്ച് ചെയ്തു, 2023 ഓട്ടോ എക്‌സ്‌പോയിലാണ് ഔദ്യോഗികമായി അരങ്ങേറ്റം കുറിച്ചത്. CNG-യോടു കൂടി വരുന്ന ആദ്യ സബ്‌കോംപാക്റ്റ് SUV-യാണിത്. അതിന്റെ വേരിയന്റ് തിരിച്ചുള്ള വിലകൾ കാണൂ;

വേരിയന്റുകൾ

പെട്രോൾ

CNG

പ്രീമിയം

LXI

8.19 ലക്ഷം രൂപ

9.14 ലക്ഷം രൂപ

95,000 രൂപ

VXI

9.55 ലക്ഷം രൂപ

10.50 ലക്ഷം രൂപ

95,000 രൂപ

ZXI

10.95 ലക്ഷം രൂപ

11.90 ലക്ഷം രൂപ

95,000 രൂപ

ZXI DT

11.11 ലക്ഷം രൂപ

12.06 ലക്ഷം രൂപ

95,000 രൂപ

CNG ഓപ്ഷൻ LXI, VXI, ZXI വേരിയന്റുകളിൽ ലഭ്യമാണ്, അവയുടെ അനുബന്ധമായുള്ള പെട്രോൾ വേരിയന്റുകളേക്കാൾ 95,000 രൂപ ഇതിന് അധികമായുണ്ടാകും.

ഇതും വായിക്കുക: മാരുതി ബ്രെസ്സ 6500Km ദീർഘകാല അവലോകനം

ഗ്രാൻഡ് വിറ്റാര, എർട്ടിഗ, XL6 എന്നിവയിൽ കാണപ്പെടുന്നത് പോലെ 1.5 ലിറ്റർ പെട്രോൾ-CNG എഞ്ചിനാണ് ബ്രെസ്സ CNG-യിൽ ഉൾപ്പെടുന്നത്. CNG-യിൽ പ്രവർത്തിക്കുമ്പോൾ ഇത് 88PS, 121.5Nm റേറ്റ് ചെയ്യുന്നു, കൂടാതെ ഫൈവ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സഹിതം വരികയും ചെയ്യുന്നു. CNG-യിൽ ഓടുമ്പോൾ 25.51 km/kg ക്ഷമതയാണ് ബ്രെസ്സ അവകാശപ്പെടുന്നത്.
ഈ വേരിയന്റുകളിൽ ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഇലക്ട്രിക് സൺറൂഫ്, ക്രൂയ്സ് കൺട്രോൾ, ഓട്ടോമാറ്റിക് AC, ESP, ഹിൽ ഹോൾഡ് അസിസ്റ്റ്, റിയർ പാർക്കിംഗ് ക്യാമറ തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുന്നു.

ഇതും വായിക്കുക: പെട്രോൾ, ഡീസൽ സബ്‌കോംപാക്‌റ്റ് SUV-കളേക്കാൾ മഹീന്ദ്ര XUV400 എത്രത്തോളം വേഗതയുള്ളതാണെന്ന് കാണൂ

സബ്കോംപാക്റ്റ് SUV-ക്ക് 8.19 ലക്ഷം രൂപ മുതൽ 14.04 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം ഡൽഹി) വില നൽകിയിട്ടുള്ളത്. ആൾട്ടോ 800, ആൾട്ടോ K10, S-പ്രസ്സോ, ഇക്കോ, വാഗൺ R, സെലരിയോ, സ്വിഫ്റ്റ്, ഡിസയർ, ബലേനോ, ഗ്രാൻഡ് വിറ്റാര, XL6, എർട്ടിഗ എന്നിവക്ക് പുറമെ CNG ഓപ്ഷനുള്ള 13-ാമത്തെ മാരുതി കാറാണിത്.

ഇവിടെ കൂടുതൽ വായിക്കുക: മാരുതി ബ്രെസ്സ ഓൺ റോഡ് വില

Share via

explore കൂടുതൽ on മാരുതി brezza

മാരുതി brezza

പെടോള്19.89 കെഎംപിഎൽ
സിഎൻജി25.51 കിലോമീറ്റർ / കിലോമീറ്റർ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
Rs.2.84 - 3.12 സിആർ*
പുതിയ വേരിയന്റ്
ഫേസ്‌ലിഫ്റ്റ്
Rs.1.03 സിആർ*
പുതിയ വേരിയന്റ്
Rs.11.11 - 20.50 ലക്ഷം*
പുതിയ വേരിയന്റ്
Rs.13.99 - 24.89 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ