മാരുതി ബലീനോയുടെ ടോപ്-എൻട് വെരിയന്റ് വിജകരമാണെന്ന് തെളിയിച്ചു

published on ഫെബ്രുവരി 02, 2016 02:34 pm by sumit for മാരുതി ബലീനോ 2015-2022

  • 13 Views
  • ഒരു അഭിപ്രായം എഴുതുക

Maruti Baleno

മാരുതിയുടെ പ്രീമിയം ഹച്ച് ബാക്ക് , ബലീനോ, ലോഞ്ച് ചെയ്ത് മാസങ്ങൾക്കുള്ളിൽ തന്നെ കമ്പോളത്തെ തന്റെ വിരൽ തുമ്പിലാക്കി. ഇപ്പോൾ പുറത്ത് വരുന്നത്, ഈ തീയതി വരെ ഇന്ത്യയിൽ വിറ്റിട്ടുള്ള മുഴുവൻ ബലീനോയുടെ കണക്കിൽ വില്പനയുടെ 50% ത്തിൽ കൂടുതൽ ഈ ടോപ് എൻട് വാഹനത്തിന്റെ അക്കൗണ്ടിലാണ്‌ വരുന്നത്. രാജ്യത്ത്, ഈ വാഹനനിർമ്മാതാക്കളുടെ തന്നെ മറ്റൊരു ഹച്ച് ബാക്കായ, ഇന്ത്യൻ നിരത്തുകളെ വളരെ കാലം ഭരിച്ചുകൊണ്ടിരുന്ന, സിഫ്റ്റ് മദ്ധ്യ വെരിയന്റായി കൂടുതൽ വിറ്റഴിക്കപ്പെട്ടിരുന്നു.

ബലീനോ വരുന്നത് 1.3 ലിറ്റർ ഡീസൽ എഞ്ചിൻ, 1.2 ലിറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായാണ്‌. പെട്രോൾ മിൽ 115 എൻ എം ടോർക്കിനൊപ്പം 83 ബി എച്ച് പി പരമാവധി പവർ നല്കാൻ കഴിവുള്ളതാണെങ്കിൽ ഡീസൽ പവർഹൗസ് 74 ബി എച്ച് പിയും, 190 എൻ എം ടോർക്കും കടഞ്ഞ് പുറത്തെടുക്കുന്നു. ഇപ്പോൾ കാർ നിർമ്മാതാക്കൾ പരിശ്രമിച്ച് കൊണ്ടിരിക്കുന്നത് ചെറിയ ടർബോ ചാർജിഡ് 1.0 ലിറ്റർ പെട്രോൾ വേർഷനിലാണ്‌, ഏറ്റവും അടുത്ത് തന്നെ ഇത് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Maruti Baleno Interiors

ബലീനോയുടെ ടോപ് എൻട് വെരിയന്റുകളുടെ വില്പനയുടെ അംഗീകാരം നിർമ്മാതാക്കൾക്ക് തന്നെ അവകാശപ്പെട്ടതാണ്‌, ഉല്പ്പന്നത്തിന്റെ വില തികച്ചും മാത്സരികമായിട്ടാണ്‌ അവർ നല്കിയത്. ബലീനോയുടെ ബേസ് വെരിയന്റ് 5.3 ലക്ഷത്തിന്‌ വരുമ്പോൾ ( എക്സ് -ഷോറൂം മുംബൈ) ടോപ് എൻട് വെരിയന്റ് 8.5 ലക്ഷത്തിന്‌ വാങ്ങാൻ സാധിക്കും (എക്സ് -ഷോറൂം മുംബൈ). മറ്റ് മത്സരാർഥികളെക്കുറിച്ച് പറയുകയാണെങ്കിൽ, ഹുണ്ടായി ഐ 20 യുടെ ടോപ് വെരിയന്റിന്റെ വില 8.9 ലക്ഷമാണ്‌ (എക്സ് -ഷോറൂം മുംബൈ) അതുപോലെ ഹോണ്ടാ ജാസിന്റെ ടോപ് മോഡലിന്‌ 9.2 ലക്ഷമാണ്‌ വില(എക്സ് -ഷോറൂം മുംബൈ). ഈ സെഗ്മെന്റിൽ ഒരു കാർ വാങ്ങുന്ന ഒരാൾക്ക് ശരിക്കുള്ള വിലയെന്നത് 60,000 രൂപയാണ്‌, ഇന്തോ-ജാപ്പനീസ് കാർ നിർമ്മാതാക്കൾ ഈ ഘടകത്തിൽ നന്നായി വസ്തുവല്ക്കരിച്ചിട്ടുണ്ട്. ഇതിൽ നിന്നെല്ലാം മാറി മാരുതിയുടെ വിശ്വാസിയതയും കുറഞ്ഞ പരിപാലനവും ഈ ഉല്പ്പന്നത്തിന്റെ പ്ലസ് പോയിന്റുകളാണ്‌, മത്സരത്തെ അതിജീവിക്കാൻ ഇതവരെ സഹായിക്കും.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ മാരുതി ബലീനോ 2015-2022

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience