• English
  • Login / Register

മഹീന്ദ്ര XUV700 പെട്രോൾ-ഓട്ടോ കോമ്പിനേഷനിൽ ഓസ്‌ട്രേലിയയിൽ ലോഞ്ച് ചെയ്തു

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 36 Views
  • ഒരു അഭിപ്രായം എഴുതുക

AX7, AX7L വേരിയന്റുകളിൽ മാത്രമാണ് ഓസ്ട്രേലിയൻ-സ്പെക് XUV700 വാഗ്ദാനം ചെയ്യുന്നത്

Mahindra XUV700

  • 7-സീറ്റ് പതിപ്പിൽ മാത്രമായി 2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനിൽ (200PS/380Nm) മാത്രമേ ലഭ്യമാകൂ.

  • ഓസ്‌ട്രേലിയയിലെ വിലകൾ ഏകദേശം 20.72 ലക്ഷം രൂപയും 22.41 ലക്ഷം രൂപയുമായി പരിവർത്തനം ചെയ്യാം.

  • ഡ്യുവൽ 10.25 ഇഞ്ച് ഡിസ്‌പ്ലേകൾ, പനോരമിക് സൺറൂഫ്, ADAS എന്നിവ ഇതിലെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

  • 7 വർഷം/1.5 ലക്ഷം കിലോമീറ്റർ വാറന്റി നൽകുന്നു.

ലോഞ്ച് ചെയ്തിട്ട് ഏകദേശം രണ്ട് വർഷമായി, മഹീന്ദ്ര XUV700 ഇപ്പോൾ ഓസ്‌ട്രേലിയൻ തീരങ്ങളിൽ ഇറങ്ങിയിരിക്കുന്നു. ഇന്ത്യൻ കാർ നിർമാതാക്കൾ രണ്ട് വേരിയന്റുകളിൽ മാത്രമേ SUV വാഗ്ദാനം ചെയ്യുന്നുള്ളൂ - AX7, AX7L - ഇന്ത്യൻ കറൻസിയോട് താരതമ്യം ചെയ്യുമ്പോൾ ഏകദേശം 20.72 ലക്ഷം രൂപയും 22.41 ലക്ഷം രൂപയുമാണ് വില, ഇത് യഥാർത്ഥത്തിൽ ഇവിടുത്തെ വിലയേക്കാൾ കുറവാണ്. 7-വർഷം/1.5 ലക്ഷം കി.മീ (ആദ്യം വരുന്നത്) വാറന്റി പാക്കേജും ഇത് നൽകുന്നു.

പവർട്രെയിൻ ഓപ്ഷനുകളിൽ എന്തെങ്കിലും മാറ്റമുണ്ടോ?

Mahindra XUV700 turbo-petrol engine

ഇന്ത്യയിൽ 200PS, 380Nm നൽകുന്ന അതേ ട്യൂണിൽ വാഗ്ദാനം ചെയ്യുന്ന 2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനിൽ മാത്രമേ ഓസ്ട്രേലിയൻ-സ്പെക് XUV700 ലഭ്യമാകൂ. കൂടാതെ, ഇത് 6-സ്പീഡ് ഓട്ടോമാറ്റിക്കിൽ മാത്രമേ ലഭ്യമാകൂ.

നാട്ടിലെത്തുമ്പോൾ, അതേ എഞ്ചിനിൽ 6-സ്പീഡ് മാനുവൽ ചോയ്സ് ലഭിക്കും. കൂടാതെ, XUV700-ൽ 2.2 ലിറ്റർ ഡീസൽ യൂണിറ്റ് (185PS/450Nm വരെ), അതേ ഗിയർബോക്‌സ് ഓപ്ഷനുകളിലുള്ള ചോയ്സ് ലഭിക്കും. ടോപ്പ്-സ്പെക്ക് AX7, AX7L ഓട്ടോമാറ്റിക് വേരിയന്റുകളിൽ മാത്രമാണെങ്കിലും ഓപ്‌ഷണൽ ഓൾ-വീൽ ഡ്രൈവ് (AWD) സിസ്റ്റത്തിലും ഈ എഞ്ചിൽ ഉണ്ടായിരിക്കാം.

ഇതും കാണുക: പുതിയ രണ്ട് വിശദാംശങ്ങൾ കൂടി വെളിപ്പെടുത്തി ഫെയ്‌സ്‌ലിഫ്റ്റഡ് മഹീന്ദ്ര XUV300 വീണ്ടും ക്യാമറയിൽ പതിഞ്ഞു.

ഇതിലുള്ള ഫീച്ചറുകൾ

Mahindra XUV700 dual displays

Mahindra XUV700 panoramic sunroof

ടോപ്പ്-സ്പെക്ക് AX7 റേഞ്ചിൽ മാത്രം വാഗ്ദാനം ചെയ്യുന്ന ഓസ്‌ട്രേലിയൻ-സ്പെക് XUV700-ൽ, ഡ്യുവൽ 10.25-ഇഞ്ച് ഡിസ്‌പ്ലേകൾ (ഒന്ന് ഇൻഫോടെയ്ൻമെന്റിനും മറ്റൊന്ന് ഇൻസ്ട്രുമെന്റേഷനും), ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, സോണി നൽകുന്ന 12-സ്പീക്കർ 3D സൗണ്ട് സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ ലഭിക്കുന്നു.

ഇതിന്റെ സുരക്ഷാ സംവിധാനത്തിൽ ഏഴ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), 360-ഡിഗ്രി ക്യാമറ, റിവേഴ്‌സിംഗ് ക്യാമറ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) എന്നിവ ഉൾപ്പെടുന്നു. ADAS സ്യൂട്ടിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ഹൈ-ബീം അസിസ്റ്റ് എന്നിവ ഉൾക്കൊള്ളുന്നു.

AX7 ട്രിമ്മിൽ മാത്രം ലഭ്യമാകുന്നതിനാൽ, ഓസ്‌ട്രേലിയൻ-സ്പെക് XUV700 7-സീറ്റ് ലേഔട്ടിൽ മാത്രമാണ് വിൽക്കുന്നത്. ഇനിപ്പറയുന്ന അഞ്ച് കളർ ഓപ്ഷനുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നു: ഡാസ്‌ലിംഗ് സിൽവർ, ഇലക്ട്രിക് ബ്ലൂ, എവറസ്റ്റ് വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക്, റെഡ് റേജ്.

ഇതും വായിക്കുക:: AI പ്രകാരം 20 ലക്ഷം രൂപയിൽ താഴെയുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച 3 ഫാമിലി SUVകൾ ഇവയാണ്

നാട്ടിൽ മത്സരത്തിലുള്ളവർ

ഇന്ത്യയിൽ XUV700 മത്സരിക്കുന്നത്  ടാറ്റ സഫാരി, MG ഹെക്ടർ പ്ലസ്, കൂടാതെ ഹ്യുണ്ടായ് അൽകാസർ എന്നിവയോടാണ്. ഇവിടെ, മഹീന്ദ്ര ഇത് രണ്ട് വിശാലമായ ട്രിം ലെവലുകളിൽ വിൽക്കുന്നു: MX, AX. AX ട്രിം മൂന്ന് വിശാലമായ വേരിയന്റുകളായി തിരിച്ചിരിക്കുന്നു: AX3, AX5, AX7. ഇന്ത്യ-സ്പെക് XUV700 5-സീറ്റർ കോൺഫിഗറേഷനിലും ലഭിക്കും. ഇതിന്റെ വില 14.01 ലക്ഷം രൂപ മുതൽ 26.18 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം ന്യൂഡൽഹി).

ഇവിടെ കൂടുതൽ വായിക്കുക: മഹീന്ദ്ര  XUV700 ഓൺ റോഡ് വില

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Mahindra എക്സ്യുവി700

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • കിയ syros
    കിയ syros
    Rs.9.70 - 16.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ഫോർഡ് എൻഡവർ
    ഫോർഡ് എൻഡവർ
    Rs.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • നിസ്സാൻ compact എസ്യുവി
    നിസ്സാൻ compact എസ്യുവി
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ടാടാ സിയറ
    ടാടാ സിയറ
    Rs.25 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ഹുണ്ടായി ക്രെറ്റ ഇ.വി
    ഹുണ്ടായി ക്രെറ്റ ഇ.വി
    Rs.20 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
×
We need your നഗരം to customize your experience