ഓഗസ്റ്റ് 15 ലെ ലോഞ്ചിന് മുന്നോടിയായി മഹീന്ദ്ര ഥാർ റോക്‌സിന്റെ ടീസർ വീണ്ടും
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 60 Views
- ഒരു അഭിപ്രായം എഴുതുക
മഹീന്ദ്ര ഥാർ റോക്‌സിന് C-പില്ലറുകളിലേക്ക് സംയോജിപ്പിച്ച പിൻ ഡോർ ഹാൻഡിലുകളും 18 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളുടെ ഡാപ്പർ സെറ്റും ലഭിക്കുന്നു.
-
ഇതിന് LED ഹെഡ്‌ലൈറ്റുകൾ, സിൽവർ കോൺട്രാസ്റ്റ് ഘടകങ്ങളുള്ള ബമ്പറുകൾ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ, LED ടെയിൽ ലൈറ്റുകൾ എന്നിവ ലഭിക്കുന്നു.
-
ഇന്റിരിയറിയിൽ ബീജ് കളർ സ്കീമും 3-ഡോർ മോഡലിന് സമാനമായ ഡാഷ്‌ബോർഡ് ലേഔട്ടും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
-
രണ്ട് 10.25 ഇഞ്ച് ഡിസ്‌പ്ലേകൾ, ഓട്ടോമാറ്റിക് AC, പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ എന്നിവ ഇതിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
-
സുരക്ഷാ സജ്ജീകരണങ്ങളിൽ ആറ് എയർബാഗുകൾ, മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ, ADAS എന്നിവ ഉൾപ്പെടുത്തിയേക്കാം.
-
ഥാർ റോക്‌സിന് നിലവിലെ ഥാർ മോഡലിലേത് പോലെ2.2-ലിറ്റർ ഡീസൽ, 2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നിരുന്നാലും വ്യത്യസ്തമായ ട്യൂണിംഗ് ആയിരിക്കുന്നു .
-
വില 15 ലക്ഷം രൂപ മുതൽ (എക്സ് ഷോറൂം) ആരംഭിക്കാനാണ് സാധ്യത.
മഹീന്ദ്ര ഥാർ റോക്‌സ് ആഗസ്റ്റ് 15 ന് ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കവേ കാർ നിർമ്മാതാവ് ഞങ്ങൾക്ക് എക്സ്റ്റീരിയറിന്റെ മറ്റൊരു ടീസർ നൽകുന്നു. ഏറ്റവും പുതിയ ടീസറിൽ പുതിയതായി ഒന്നും വെളിപ്പെടുത്തുന്നില്ലെങ്കിലും, നീളമേറിയ ഥാർ വടക്കേ ഇന്ത്യയിലെ ഉയർന്ന പർവതങ്ങളിലൂടെ കടന്നുപോകുന്നത് കാണിക്കുന്നു, കൂടാതെ അതിന്റെ വശങ്ങളിലെ കൂടുതൽ മികച്ച കാഴ്ചയും നൽകുന്നു.
ഈ ടീസർ വീഡിയോയിൽ നമുക്ക് കാണാൻ കഴിയുന്നവാ എന്താണെന്നു നോക്കാം:
നമുക്ക് കണ്ടെത്താവുന്നത്
മുൻ ടീസറുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ടീസറിൽ പുതിയതായി ഒന്നുമില്ല. മുൻവശത്ത് ബോഡി-നിറമുള്ള സ്ലേറ്റഡ് ഗ്രില്ലും C-ആകൃതിയിലുള്ള LED DRLകളോട് കൂടിയ പുതിയ LED ഹെഡ്‌ലൈറ്റുകളും ഉണ്ട്. ബമ്പറുകൾക്ക് വ്യത്യസ്‌തമായ സിൽവർ നിറമാണുള്ളത്.
ചതുരാകൃതിയിലുള്ള വീൽ ആർച്ചുകളിൽ സ്ഥാപിച്ചിരിക്കുന്ന 18 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളുടെ പുതിയ ഡിസൈൻ ടീസർ വെളിപ്പെടുത്തുന്നു. 3-ഡോർ ഥാറിൽ നിന്നുള്ള ഏറ്റവും വലിയ മാറ്റം, നീളമേറിയ വീൽബേസും പിൻ സീറ്റുകളിലേക്ക് എളുപ്പത്തിൽ ആക്സസ് ചെയ്യുന്നതിനായി രണ്ട് അധിക ഡോറുകളുമാണ്. കൂടാതെ, മുൻ തലമുറ മാരുതി സ്വിഫ്റ്റിന് സമാനമായി പിൻ വാതിലുകൾക്ക് C-പില്ലർ ഘടിപ്പിച്ച ഹാൻഡിലുകൾ റോക്‌സ് അവതരിപ്പിക്കുന്നുവെന്ന് ടീസർ കാണിക്കുന്നു. പിന്നിൽ, C-ആകൃതിയിലുള്ള ആന്തരിക ലൈറ്റിംഗ് ഘടകങ്ങളുള്ള പുതിയ LED ടെയിൽ ലൈറ്റുകൾ എന്നിവയും ഥാർ റോക്സിന് ലഭിക്കുന്നു.
ഇതും വായിക്കൂ: മഹീന്ദ്ര ഥാർ റോക്സ് എന്ന പേരിനായുള്ള ഇൻസ്റ്റാഗ്രാം പോളിന്റെ രസകരമായ ഫലങ്ങൾ
സവിശേഷതകളും സുരക്ഷയും
3-ഡോർ ഥാറിന് സമാനമായ ഇന്റിരിയർ ലേഔട്ട് ഥാർ റോക്‌സിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ കൂടുതൽ പ്രീമിയം എക്സ്പീരിയൻസിനായി ബീജ് നിറത്തിലുള്ള അപ്‌ഹോൾസ്റ്ററിയും ഉൾപ്പെടുത്തിയേക്കാം. 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, പുഷ്-ബട്ടൺ സ്റ്റാർട്ടോടുകൂടിയ കീലെസ് എൻട്രി, 360 ഡിഗ്രി ക്യാമറ എന്നിവയും ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
യാത്രക്കാരുടെ സുരക്ഷയ്ക്കായി, ഥാർ റോക്സിൽ ആറ് എയർബാഗുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) എന്നിവ സജ്ജീകരിക്കാൻ സാധ്യതയുണ്ട്.
പവർട്രെയിൻ ഓപ്ഷനുകൾ
2.2 ലിറ്റർ ഡീസൽ, 2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുകൾ ഉൾപ്പെടെ 3-ഡോർ മോഡലിന്റെ അതേ എഞ്ചിൻ ഓപ്ഷനുകളോടെയാണ് മഹീന്ദ്ര ഥാർ റോക്സും വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, റോക്‌സിൽ ഈ എഞ്ചിനുകൾ കൂടുതൽ പവർ നൽകുന്നതിനായി ട്യൂൺ ചെയ്‌തേക്കാം. 6-സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, റിയർ-വീൽ-ഡ്രൈവ് (RWD), ഫോർ-വീൽ-ഡ്രൈവ് (4WD) ഓപ്ഷനുകൾക്കൊപ്പം ഇത് വരാൻ സാധ്യതയുണ്ട്.
പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും
മഹീന്ദ്ര ഥാർ റോക്‌സിന് ഏകദേശം 15 ലക്ഷം രൂപ (എക്‌സ് ഷോറൂം) പ്രാരംഭ വില പ്രതീക്ഷിക്കുന്നു. ഇത് ഫോഴ്‌സ് ഗൂർഖ 5-ഡോറുമായി നേർക്കുനേർ എതിരിടുകയും മാരുതി ജിംനിക്ക് കൂടുതൽ വലിയ ബദലായി പ്രവർത്തിക്കുകയും ചെയ്യുന്നു.
ഓട്ടോമോട്ടീവ് ലോകത്ത് നിന്ന് തൽക്ഷണ അപ്‌ഡേറ്റുകൾ ലഭിക്കാൻ കാർദേഖോയുടെ വാട്സ്ആപ് ചാനൽ ഫോളോ ചെയ്യൂ.
കൂടുതൽ വായിക്കൂ: ഥാർ ഓട്ടോമാറ്റിക്
0 out of 0 found this helpful