Login or Register വേണ്ടി
Login

റഡാർ അധിഷ്ഠിത ADAS-ലൂടെ മഹീന്ദ്ര സ്കോർപിയോ N കൂടുതൽ സുരക്ഷിതമാകും

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
24 Views

എങ്കിലും ഈ സുരക്ഷാ സാങ്കേതികവിദ്യ ഉടനെയൊന്നും വരുന്നില്ല

  • സ്കോർപിയോ N ഈയിടെ ഓസ്‌ട്രേലിയയിൽ ഡീസൽ-ഓട്ടോമാറ്റിക് രൂപത്തിൽ അവതരിപ്പിച്ചു.

  • ഇത് നിലവിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിലും, 2025 ഏപ്രിലിലോടെ അത് ADAS-ലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടതാണ്.

  • സ്കോർപിയോ N ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കയറ്റുമതി ചെയ്യുന്നതായതിനാൽ, നമുക്ക് ഭാവിയിൽ റഡാർ അധിഷ്‌ഠിത സാങ്കേതികവിദ്യയും ലഭിക്കും.

  • SUV-യുടെ ADAS സ്യൂട്ടിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് എന്നിവ ഉൾപ്പെട്ടേക്കും.

മഹീന്ദ്ര ഈയിടെ ഓസ്ട്രേലിയൻ മാർക്കറ്റിൽ സ്കോർപിയോ N അവതരിപ്പിച്ചു, സ്കോർപിയോ ക്ലാസിക് അടിസ്ഥാനമാക്കിയുള്ള പിക്കപ്പ് ട്രക്ക് ആദ്യമേ അവിടെ വിൽപ്പനയിലുണ്ട്. SUV ഇന്ത്യയിൽ നിർമിച്ച് ഡീസൽ-ഓട്ടോമാറ്റിക് രൂപത്തിൽ ഓസ്‌ട്രേലിയൻ വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നു.

ഓസ്‌ട്രേലിയൻ സുരക്ഷാ ചട്ടങ്ങൾ പ്രകാരം, ഓരോ കാറിലും ലെയ്ൻ-കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, റിയർ-ക്രോസ് ട്രാഫിക് അലേർട്ട് എന്നിവ ഉൾപ്പെടുത്തേണ്ടത് നിർബന്ധ കാര്യമാണ്. 2023 ഏപ്രിൽ മുതൽ വിൽപ്പനക്ക് സർട്ടിഫൈഡ് ആകുന്ന എല്ലാ കാറുകൾക്കും ഈ നിയമം ബാധകമാകും, എന്നാൽ മാർച്ചിൽ സ്‌കോർപിയോ N രജിസ്റ്റർ ചെയ്‌ത് ഇതിൽ നിന്ന് രക്ഷപ്പെടാൻ മഹീന്ദ്രക്ക് കഴിഞ്ഞു. നിലവിൽ, ആറ് എയർബാഗുകൾ, ESP, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ സുരക്ഷാ ഫീച്ചറുകളായി ഇതിൽ നൽകുന്നു.

ഇതും വായിക്കുക: കാണുക: ഒരു ടൊയോട്ട ഫോർച്യൂണർ ലെജൻഡർ രണ്ട് മഹീന്ദ്ര സ്കോർപിയോകളേക്കാൾ മികച്ചതാണോ? ഞങ്ങളുടെ ഏറ്റവും പുതിയ വീഡിയോയിൽ കാണൂ

2025 ഏപ്രിൽ മുതൽ കൂടുതൽ കർശനമായ ഓസ്‌ട്രേലിയൻ ഡെഡ്‌ലൈനുകൾ പാലിക്കുന്നതിനയി, മഹീന്ദ്രക്ക് സ്കോർപിയോ N-ൽ ഈ ADAS (അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) ഫീച്ചറുകൾ സജ്ജീകരിക്കേണ്ടതുണ്ട്. ഈ വികാസത്തെക്കുറിച്ച്, മഹീന്ദ്ര ഓട്ടോമോട്ടീവ് ഇന്റർനാഷണലിന്റെ ഓപ്പറേഷൻസ് മാനേജർ ശ്രീ ജോയ്ദീപ് മൊയ്ത്ര ഇങ്ങനെ അഭിപ്രായപ്പെടുന്നു, "ഇതിൽ ഞങ്ങൾക്കൊരു സൈക്കിൾ പ്ലാൻ ഉണ്ട്, അത് കൃത്യസമയത്ത് നടക്കും."

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതിന്റെ അർത്ഥമെന്താണ്?

മഹീന്ദ്ര സ്കോർപിയോ N-ൽ ഈ റഡാർ അധിഷ്ഠിത സുരക്ഷാ ഫീച്ചറുകൾ ഉണ്ടാകുമെന്ന് ഈ പുരോഗതി സ്ഥിരീകരിക്കുന്നു. കാർ ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്നതായതിനാൽ, ഇന്ത്യ-സ്പെക്ക് മോഡലിലും ADAS ലഭിക്കാൻ വളരെയേറെ സാധ്യതയുണ്ട്.

XUV700-ൽ സാങ്കേതികവിദ്യ ആദ്യമേ ഉപയോഗിച്ചിരിക്കുന്നു എന്നതിനാൽ ADAS ചേർക്കുന്നത് SUV-ക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ല. രണ്ടാമത്തേതിലെ ADAS സ്യൂട്ടിൽ ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ-കീപ്പിംഗ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവ ഉൾപ്പെടുന്നു. സമാനമായ സുരക്ഷാ ഫീച്ചറുകൾ സ്കോർപിയോ N-ലും പ്രതീക്ഷിക്കാം.

മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾക്കൊപ്പം വരുന്ന, 2.2-ലിറ്റർ ഡീസൽ, 2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുകൾ ഇന്ത്യയിൽ സ്കോർപിയോ N-ന് ലഭിക്കും. എങ്കിലും, ഓസ്‌ട്രേലിയൻ-സ്പെക്ക് മോഡലിൽ ഡീസൽ-ഓട്ടോമാറ്റിക് കോമ്പിനേഷൻ സ്റ്റാൻഡേർഡ് ആയി ലഭിക്കുന്നു. ഇന്ത്യ-സ്പെക്ക് മോഡലിൽ പിൻഭാഗ, ഫോർ വീൽ ഡ്രൈവ്ട്രെയിനുകൾ ലഭിക്കുന്നു, എന്നാൽ ഓസ്‌ട്രേലിയൻ പതിപ്പിൽ രണ്ടാമത്തേത് സ്റ്റാൻഡേർഡ് ആയി ലഭിക്കുന്നു. കൂടാതെ, ഇത് ടോപ്പ്-സ്പെക്ക് Z8, Z8L വേരിയന്റുകളിൽ മാത്രമേ ലഭ്യമാകൂ, അതേസമയം Z2, Z4, Z6 വേരിയന്റുകൾ നമുക്ക് അധികമായി ലഭിക്കും.

ഇതും വായിക്കുക: താൽപ്പര്യമുള്ളവർക്ക് 15 ലക്ഷം രൂപയിൽ താഴെ ചെലവഴിച്ച് വാങ്ങാൻ കഴിയുന്ന മികച്ച 10 ടർബോ-പെട്രോൾ കാറുകൾ ഇവയാണ്

ഓസ്‌ട്രേലിയയിൽ 22.70 ലക്ഷം രൂപ മുതൽ 24.31 ലക്ഷം രൂപ വരെയുള്ള വിലക്കാണ് സ്‌കോർപിയോ N റീട്ടെയിൽ ചെയ്യുന്നത്, അതേസമയം നമ്മുടെ രാജ്യത്ത് 13.05 ലക്ഷം രൂപ മുതൽ 24.52 ലക്ഷം രൂപ വരെയാണ് (എക്‌സ് ഷോറൂം) ഇതിന്റെ വില.
ഉറവിടം

ഇവിടെ കൂടുതൽ വായിക്കുക: മഹീന്ദ്ര സ്കോർപിയോ N ഓൺ റോഡ് വി

Share via

Write your Comment on Mahindra സ്കോർപിയോ എൻ

കൂടുതൽ പര്യവേക്ഷണം ചെയ്യുക on മഹീന്ദ്ര സ്കോർപിയോ എൻ

മഹീന്ദ്ര സ്കോർപിയോ എൻ

4.5789 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
പെടോള്12.17 കെഎംപിഎൽ
ഡീസൽ15.42 കെഎംപിഎൽ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
പുതിയ വേരിയന്റ്
Rs.67.65 - 73.24 ലക്ഷം*
ഫേസ്‌ലിഫ്റ്റ്
പുതിയ വേരിയന്റ്
Rs.8.25 - 13.99 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ