ഓട്ടോ എക്സ്പോ 2020ൽ മഹീന്ദ്ര മറാസോ പ്രദർശിപ്പിച്ചു; വോൾവോ പോലുള്ള ആക്റ്റീവ് സേഫ്റ്റി ടെക്നോളജി നൽകിയിരിക്കുന്നു
<മോഡലിന്റെപേര്> എന്നതിനായി <ഉടമയുടെപേര്> പ്രകാരം <തിയതി> പരിഷ്‌ക്കരിച്ചു
- 36 Views
- ഒരു അഭിപ്രായം എഴുതുക
ഇനി വിപണിയിൽ ഇറങ്ങാൻ പോകുന്ന ഇന്ത്യ-സ്പെസിഫിക് കാറുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ആക്റ്റീവ് സേഫ്റ്റി ഫീച്ചറുകൾ മഹീന്ദ്ര മറാസോയിൽ കാണാം
എയർ ബാഗുകൾ പോലുള്ള സുരക്ഷ ക്രമീകരണങ്ങൾ ഇന്ത്യയിൽ വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് ആയി. ഇനി ഈ രംഗത്ത് ആക്റ്റീവ് സേഫ്റ്റി ഫീച്ചറുകളാണ് താരം. ലെയ്ൻ കീപ് അസ്സിസ്റ്റ് പോലുള്ള ഫീച്ചറുകളാണിവ. ഓട്ടോ എക്സ്പോ 2020ൽ മഹീന്ദ്ര അവതരിപ്പിച്ച മറാസോ എന്ന് എം പി വി യിൽ ഇത്തരം ക്രമീകരണങ്ങൾ ഉണ്ട്. റഡാർ അടിസ്ഥാനമാക്കിയ സുരക്ഷ ക്രമീകരണങ്ങളാണ് നൽകിയിരിക്കുന്നത്.
ഓട്ടോ എക്സ്പോ 2020ൽ അവതരിപ്പിച്ച മഹീന്ദ്ര മറാസോ ഷോ കാറിൽ താഴെ പറയുന്ന ഫീച്ചറുകളാണ് ഉള്ളത്:
-
ഡ്രൈവർ ഉറക്കം തൂങ്ങിയാൽ ഡിറ്റക്ട് ചെയ്യുന്ന സംവിധാനം: സ്റ്റിയറിംഗ് അനക്കം അനുസരിച്ചാണ് സിസ്റ്റം ഇത് മനസിലാക്കുന്നത്. ഡ്രൈവറോട് ബ്രേക്ക് എടുക്കാൻ ആവശ്യപ്പെടുകയും ചെയ്യും.
-
ക്രോസ്സ്-ട്രാഫിക് അലെർട്: ക്യാമറ റേഞ്ചിന് പുറത്ത് നിന്നും ഒരു വാഹനമോ വസ്തുവോ കാറിനടുത്തേക്ക് എത്തുന്നുണ്ടെന്ന മുന്നറിയിപ്പ് നൽകും.
-
അറ്റെൻഷൻ ഡിറ്റക്ഷൻ: ഡ്രൈവറുടെ ശ്രദ്ധ മാറുന്നുണ്ടെങ്കിൽ അലെർട് ചെയ്യും.
-
ബ്ലൈൻഡ് സ്പോട് ഡിറ്റക്ഷൻ: ഡെൻസറുകൾ ഉപയോഗിച്ച് ഡ്രൈവറുടെ കാഴ്ച്ചയിൽ എത്താത്ത വശങ്ങളിലും പിന്നിലും ഉള്ള വസ്തുക്കളെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകും.
-
ലെയ്ൻ കീപ് അസിസ്റ്റ്: മുന്നോട്ട് നോക്കുന്നു ക്യാമറ ഉപയോഗിച്ച് ഡ്രൈവർ പെട്ടെന്ന് ലെയ്ൻ മാറുന്നത് തടയുന്നു.
-
ഓട്ടോണോമസ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം: റഡാർ അടിസ്ഥാനമാക്കിയുള്ള ഈ സിസ്റ്റം ആവശ്യമുള്ള സന്ദർഭങ്ങളിൽ സ്വയം ബ്രേക്ക് അമർത്തും.
ഡിസംബർ 2018ൽ,മറാസോയ്ക്ക് 4-സ്റ്റാർ സുരക്ഷ റേറ്റിംഗ് ലഭിച്ചിരുന്നു. ഡ്യുവൽ ഫ്രണ്ട് എയർ ബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, റിയർ പാർക്കിംഗ് സെൻസറുകൾ, ഐസോഫിക്സ് ആംഗറേജുകൾ,ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡർ, എൻജിൻ ഇമ്മൊബിലൈസേർ എന്നിവ നൽകിയിട്ടുണ്ട്. ആക്റ്റീവ് സേഫ്റ്റി ഫീച്ചറുകൾ ഘടിപ്പിക്കും മുൻപ് മറാസോയിൽ കർട്ടൻ ഭാഗത്തും മുട്ട് വരുന്നിടത്തും എയർ ബാഗുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ എന്നിവ നൽകുക എന്നതാണ് വേണ്ടത്. കാരണം എക്സ് യു വി 300 പോലുള്ള ചെറിയ കാറുകളിൽ പോലും ഇവ നൽകിയിരിക്കുന്നു.
മുൻനിര കാറുകളിൽ എല്ലാം ഇത്തരം അവശ്യ സുരക്ഷ ക്രമീകരണങ്ങൾ പരക്കെ വന്നതിന് ശേഷമേ ആക്റ്റീവ് സേഫ്റ്റി ഫീച്ചറുകൾക്ക് സ്ഥാനമുള്ളൂ. റോഡിന്റെ അവസ്ഥയും ഇത്തരം ടെക്നോളജികൾക്കായി ഒരുങ്ങേണ്ടി ഇരിക്കുന്നു. പല പ്രീമിയം ലക്ഷ്വറി കാർ നിർമാതാക്കളും ഇന്ത്യയിലെ നിയമങ്ങളും രാജ്യത്തെ അടിസ്ഥാനത്തിൽ സൗകര്യ വികസനത്തിലെ കുറവുകളും കാരണം ഇത്തരം ഫീച്ചറുകൾ നൽകാൻ മടിക്കുന്നുണ്ട്.
ഇന്ത്യൻ വിപണിയിൽ ഈ മറാസോ ഷോ കാർ, ഇത്തരം ഫീച്ചറുകളുമായി ഇറക്കുമോ എന്ന വിഷയത്തിൽ മഹീന്ദ്ര മൗനം പാലിക്കുന്നു. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ എങ്കിലും ഇതിൽ ചിലതെങ്കിലും ഇന്ത്യൻ മാർക്കറ്റിൽ ഇറങ്ങുന്നു കാറുകളിലും എത്തുമെന്ന് പ്രതീക്ഷിക്കാം.
കൂടുതൽ വായിച്ചറിയാം: മറാസോ ഡീസൽ
0 out of 0 found this helpful