മഹീന്ദ്ര മിനി സ്മാർട്ട് ആപ്പ് ലോഞ്ച് ചെയ്തു
ന്യൂ ഡൽഹി :
മഹീന്ദ്ര മിനിസ്മാർട്ട് എന്നറിയപ്പെടുന്ന ആൻട്രോയിഡ് ആപ്പ് ലോഞ്ച് ചെയ്തു, സ്മാർട്ട് എന്നത് സൂചിപ്പിക്കുന്നത് സിസ്റ്റം മോണിറ്റിറിങ്ങ് ആന്റ് റിപ്പോർട്ടിങ്ങ് ടൂൾ എന്നാണ്. വർക്ക്ഷോപ്പുകളിൽ സൂപ്പർ വൈസറുമാരെ സഹായിക്കുക എന്നതാണ് ലക്ഷ്യം അതുപോലെ ക്ലൗഡ് ബേസിഡ് സൊല്യൂഷൻസിന് വെഹിക്കിൽ ടെസ്റ്റിന്റെ സമയത്തുള്ള ഓഫീഷ്യൽസിനെ ഈ ആപ്പ് സഹായിക്കുന്നു. ഈ ആപ്പിന്റെ ലോഞ്ച് മാതൃകാ പരമായ ഒരു തീരുമാനമാണ് കാരണം ഇതുവരെ മഹിന്ദ്ര ടെസ്റ്റിങ്ങിനായി ഉപയോഗിച്ചിരുന്നത് ലാപ്‌ടൊപ് പോലുള്ള സംവിധാനങ്ങളായിരുന്നു, എന്നാൽ ഈ ലോഞ്ചോട് കൂടി കാർ നിർമ്മാതാക്കൾ ഫോണുകളൂം വയർ ലെസ്സ് സംവിധാനങ്ങളുമായിരിക്കും ഉപയോഗിക്കുക. ടെസ്റ്റിങ്ങും മറ്റും നടത്ത്ന്നവർക്ക് ഇത് വളരെയധികം സഹായകമാകും. സ്‌മാർട്ട് ഫോണുകളുടെ പോർട്ടബിളിറ്റിയും ഈ സംവിധാനത്തിന്റെ മറ്റൊരു പ്രധാന ആനുകൂല്യമാണ്, കുറഞ്ഞ സമയത്തിനുള്ളിൽ ജോലി പൂർത്തിയാക്കാൻ അത് സഹായിക്കും.
പോരാത്തതിന് പുതിയ പ്രോസ്സസ്സിലേക്കുള്ള ഈ മാറ്റം ലാപ്‌ടോപ്പുകൾക്കായും അനുബന്ധ ഉപകരണങ്ങൾക്കായും മറ്റും ചിലവാക്കേണ്ട നല്ലൊരു തുകയും ലാഭിക്കാൻ സഹായിക്കും. ബ്ലൂ ടൂത്ത് കണക്‌ഷനുതിനാൽ മിനി സ്‌മാർട്ട് ആപ്പിന് നീളമുള്ള വയറുകളുടെ ആവശ്യമില്ല.
എം എം ഹെഡും ( വെഹിക്കിൾ സിസ്റ്റം) പ്രിസിപ്പൽ ചീഫ് എഞ്ചിനീയറുമായ ശ്രീനിവാസ് അറവപ്പള്ളി പറഞ്ഞു “ മിനിസ്‌മാർട്ട് ആപ്പ്ലിക്കേഷൻ ഞങ്ങളുടെ ടെക്‌നീഷ്യൻമ്മരെ തകരാർ പെട്ടെന്നു കണ്ടു പിടിക്കുന്നതിനും അത് ശരിയാക്കുന്നതിനും വളരെയധികം സഹായീീക്കും, അതോടെ വാഹങ്ങൾ വർക്ക് ഷോപ്പിൽ ചിലവഴിക്കേണ്ട സമയവും കുറയും.”
അടുത്തിടെ “ഹോണ്ട കണക്‌ട്” എന്ന പേറിൽ ഹോണ്ടയും ഒരു ആപ് അവതരിപ്പിച്ചിരുന്നു, ഹോണ്ട വാഹനങ്ങളെ പറ്റിയും സർവീസുകളെപ്പറ്റിയു വിശദവിവരങ്ങൾ അതിൽ നിന്ന് ലഭിക്കും.