• English
  • Login / Register

കിയ സിറോസ് അനാവരണം ചെയ്യപ്പെടുന്നു, ലോഞ്ച് 2025 ജനുവരിയിൽ

<മോഡലിന്റെപേര്> എന്നതിനായി <ഉടമയുടെപേര്> പ്രകാരം <തിയതി> പരിഷ്‌ക്കരിച്ചു

  • 8 Views
  • ഒരു അഭിപ്രായം എഴുതുക

കിയ ഇന്ത്യയുടെ SUV ലൈനപ്പിലെ സോനെറ്റിനും സെൽറ്റോസിനും ഇടയിലാണ് സിറോസിന്റെ സ്ഥാനം, മുന്നിലും പിന്നിലും വെൻ്റിലേറ്റഡ് സീറ്റുകൾ, വലിയ സ്‌ക്രീനുകൾ എന്നിവ പോലുള്ള അധിക സവിശേഷതകൾ ഇതിൽ വാഗ്ദാനം ചെയ്യുന്നു.

Kia Syros Unveiled

  • ആറ് വിശാലമായ വേരിയൻ്റുകളിൽ ലഭ്യമാണ്: HTK, HTK (O), HTK പ്ലസ്, HTX, HTX പ്ലസ്, HTX പ്ലസ് (O).

  • ● കിയ EV9-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ബോക്‌സി SUV ഡിസൈനാണ് ലഭിക്കുന്നത്.

  • ബാഹ്യ ഹൈലൈറ്റുകളിൽ 3-പോഡ് LED ഹെഡ്‌ലൈറ്റുകൾ, L ആകൃതിയിലുള്ള LED ടെയിൽ ലൈറ്റുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ എന്നിവ ഉൾപ്പെടുന്നു.

  • ഉള്ളിൽ, ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ഗ്രേ ക്യാബിൻ തീമും 2-സ്പോക്ക് സ്റ്റിയറിംഗ് വീലും ഫീച്ചർ ചെയ്യുന്നു.

  • ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീനുകൾ, പനോരമിക് സൺറൂഫ്, വെൻ്റിലേറ്റഡ് ഫ്രണ്ട് ആൻഡ് റിയർ സീറ്റുകൾ തുടങ്ങിയ സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്നു.

  • ഇതിൻ്റെ സുരക്ഷാ കിറ്റിൽ 6 എയർബാഗുകൾ (സ്റ്റാൻഡേർഡ് ആയി), 360-ഡിഗ്രി ക്യാമറ, ലെവൽ 2 ADAS എന്നിവ ഉൾപ്പെടുന്നു.

  • 1-ലിറ്റർ ടർബോ-പെട്രോൾ അല്ലെങ്കിൽ 1.5-ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ്  ഉപയോഗിക്കുന്നത്.

  • 9 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) വില പ്രതീക്ഷിക്കുന്നു.

തുടർച്ചയായ ടീസറുകൾക്ക് ശേഷം ഒടുവിൽ കിയ സിറോസ്  ഇന്ത്യയിൽ എത്തിയിരിക്കുന്നു. ബോക്‌സി SUV ഡിസൈൻ ഉപയോഗപ്പെടുത്തുന്ന ബ്രാൻഡിൻ്റെ SUV ലൈനപ്പിൽ കിയ സോനെറ്റിനും കിയ സെൽറ്റോസിനും ഇടയിലാണ് ഇത് ഇടംപിടിച്ചിട്ടുള്ളത്. നിലവിലുള്ള കിയ SUVകളിലോ സബ്-4 മീറ്റർ സെഗ്‌മെൻ്റിലെ മോഡലുകളിലോ നൽകാത്ത ചില പ്രീമിയം ഫീച്ചറുകളും കിയ സിറോസിൽ സജ്ജീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഇപ്പോഴും സോനെറ്റിൽ നിന്നുള്ള ടർബോ-പെട്രോൾ, ഡീസൽ പവർട്രെയിൻ ഓപ്ഷനുകൾ സ്വീകരിക്കുന്നു.

A post shared by CarDekho India (@cardekhoindia)

സിറോസ് ആറ് വിശാലമായ വേരിയൻ്റുകളിൽ വാഗ്ദാനം ചെയ്യുന്നു: HTK, HTK (O), HTK പ്ലസ്, HTX, HTX പ്ലസ്, HTX പ്ലസ് (O) എന്നിവയാണവ. 2025 ജനുവരി 3-ന് സിറോസ് SUVയുടെ ഓർഡർ ബുക്കിംഗുകൾ കിയ ആരംഭിക്കുന്നതാണ്, അതേസമയം അതിൻ്റെ വില അടുത്ത മാസം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിറോസിൻ്റെ ഡെലിവറി 2025 ഫെബ്രുവരി മുതൽ ആരംഭിച്ചേക്കാം.

സിറോസിൽ എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് നമുക്ക് വിശദമായി നോക്കാം.

ഡിസൈൻ

Kia Syros Rear

കിയാ EV9-ൽ നിന്നുള്ള പ്രചോദനത്തോടെ വ്യക്തമായ പരമ്പരാഗത ബോക്‌സി SUV ഡിസൈൻ ആണ് കിയ സിറോസ് അവതരിപ്പിക്കുന്നത്. മുന്നിൽ, ഇത് ലംബമായി അടുക്കിയിരിക്കുന്ന 3-പോഡ് LED ഹെഡ്‌ലൈറ്റുകളും LED DRL-കളും സ്‌പോർട്‌സ് ചെയ്യുന്നു. വശങ്ങളിൽ, ഇതിന് വലിയ വിൻഡോ പാനലുകൾ, C-പില്ലറിന് സമീപം കിങ്ക്ഡ് ബെൽറ്റ്‌ലൈൻ, 17 ഇഞ്ച് അലോയ് വീലുകൾ എന്നിവ ഉൾക്കൊള്ളുന്ന ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ എന്നിവ ലഭിക്കുന്നു. ഇതിന് വളരെ വ്യക്തമായി കാണാവുന്ന ഷോൾഡർ ലൈനും ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകളും ഉണ്ട്. കിയ ഇന്ത്യയുടെ ലൈനപ്പിലെ ഈ ഡോർ ഹാൻഡിലുകളുമായി വരുന്ന ആദ്യത്തെ ICE (ഇൻ്റേണൽ കംബസ്ഷൻ എഞ്ചിൻ) മോഡലാണ് സിറോസ്. ബോഡി കളർ B-പില്ലർ ഡോർ തൂണുകളുടെ സാന്നിധ്യമാണ് മറ്റൊരു സവിശേഷ ഡിസൈൻ ഘടകം. പിൻഭാഗത്ത്, സിറോസിന് ഒഴുക്കോടെയുള്ള L ആകൃതിയിലുള്ള LED ടെയിൽ ലൈറ്റുകളും ഫ്ലാറ്റ് ടെയിൽഗേറ്റും ലഭിക്കുന്നു.

ക്യാബിനും സവിശേഷതകളും

Kia Syros Interior

അകത്ത് നിന്ന്, സിറോസിൻ്റെ ഡാഷ്‌ബോർഡ് ലേഔട്ട് Kia EV9-ൽ നിന്ന് പ്രചോദനം സ്വീകരിച്ചു നിർമ്മിച്ചിരിക്കുന്നതായി തോന്നിയേക്കാം. ലെതറെറ്റ് സീറ്റുകൾക്കൊപ്പം ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ഗ്രേ ക്യാബിൻ തീം കൂടി ഇതിന് ലഭിക്കുന്നു. പുതിയ 2-സ്‌പോക്ക് സ്റ്റിയറിംഗ് വീലും കിയ ഇതിന് നൽകിയിട്ടുണ്ട്.

സവിശേഷതകൾ പരിഗണിക്കുമ്പോൾ, ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീനുകൾ (ഒന്ന് ഇൻഫോടെയ്ൻമെൻ്റിനും മറ്റൊന്ന് ഡ്രൈവർ ഡിസ്‌പ്ലേയ്ക്കും), കാലാവസ്ഥാ നിയന്ത്രണത്തിനായുള്ള ഡ്യുവൽ ഡിസ്‌പ്ലേകൾക്കിടയിൽ ഇന്റേഗ്രേറ്റ് 5 ഇഞ്ച് സ്‌ക്രീൻ, 4-വേ പവർഡ് ഡ്രൈവർ സീറ്റ്, ഡ്യുവൽ- സോൺ AC. 64-കളർ ആംബിയൻ്റ് ലൈറ്റിംഗ്, വെൻ്റിലേറ്റഡ് ഫ്രണ്ട് ആൻഡ് റിയർ സീറ്റുകൾ, റിമോട്ട് വിൻഡോ അപ്പ്/ഡൗൺ പവർ വിൻഡോകൾ, വയർലെസ് ഫോൺ ചാർജർ, പനോരമിക് സൺറൂഫ്, 8 സ്പീക്കർ ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം എന്നിവയും ഇതിലുണ്ട്.

6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) എന്നിവയാണ് സിറോസിലെ സുരക്ഷാ ഫീച്ചറുകൾ. ഇതിൻ്റെ സുരക്ഷാ കിറ്റിൽ ഡ്യുവൽ ക്യാമറ ഡാഷ്‌ക്യാമും ഓട്ടോ ഹോൾഡ് ഫംഗ്‌ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കും ഉൾപ്പെടുന്നു.

ഇതും പരിശോധിക്കൂ: കിയ സിറോസ് ഡിസൈൻ 10 യഥാർത്ഥ ചിത്രങ്ങളിലൂടെ  വിശദീകരിക്കുമ്പോൾ

പവർട്രെയിൻ ചോയ്‌സുകൾ

1 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ഡീസൽ എഞ്ചിനുമാണ് കിയ സിറോസിൽ വാഗ്ദാനം ചെയ്യുന്നത്. ഇതിലെ സവിശേഷതകൾ  ഇപ്രകാരമാണ്:

 

എഞ്ചിൻ 

 

1-ലിറ്റർ ടർബോ പെട്രോൾ  

 

1.5-ലിറ്റർ ഡീസൽ

 

പവർ 

120 PS

116 PS

 

ടോർക്ക് 

172 Nm

250 Nm

 

ട്രാൻസ്മിഷൻ 

 

6-സ്പീഡ് MT, 7-സ്പീഡ് DCT

 

6-സ്പീഡ്  MT, 6-സ്പീഡ്  AT

DCT - ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ

AT - ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ

Kia Syros Front

സോനെറ്റ്, സെൽറ്റോസ് എന്നിവയിൽ നിന്ന് വ്യത്യസ്തമായി, കിയ സിറോസിന് 1.2 ലിറ്റർ അല്ലെങ്കിൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുകളുടെ ഓപ്ഷൻ ലഭിക്കുന്നില്ല.

പവർട്രെയിൻ ഓപ്ഷനുകൾ വേരിയൻ്റുകളിലുടനീളം എങ്ങനെയെന്ന് ഇതാ:

 

വേരിയൻ്റുകൾ

 

1-ലിറ്റർ ടർബോ പെട്രോൾ MT

 

1-ലിറ്റർ ടർബോ പെട്രോൾ DCT

 

1.5 ലിറ്റർ ഡീസൽ MT

 

1.5 ലിറ്റർ AT

HTK

HTK (O)

HTK Plus

HTX

HTX Plus

HTX Plus (O)

പ്രതീക്ഷിക്കുന്ന വിലകളും എതിരാളികളും

കിയ സിറോസിന് 9 ലക്ഷം രൂപ മുതലാണ് (എക്സ് ഷോറൂം) വില പ്രതീക്ഷിക്കുന്നത്. ഇതിന് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികളൊന്നും ഇത് വരെ എത്തിയിട്ടില്ല, എന്നാൽ ഹ്യുണ്ടായ് ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ് തുടങ്ങിയ കോംപാക്റ്റ് SUVകൾക്ക് ഇത് ഒരു ലാഭകരമായ ബദലാണ്. ടാറ്റ നെക്‌സോൺ, മാരുതി ബ്രെസ്സ, മഹീന്ദ്ര XUV 3XO, ഹ്യുണ്ടായ് വെന്യു തുടങ്ങിയ സബ്‌കോംപാക്‌ട് SUVകളുമായി ഇവ കിടപിടിക്കുന്നു .

ഓട്ടോമോട്ടീവ് ലോകത്ത് നിന്ന് തൽക്ഷണ അപ്‌ഡേറ്റുകൾ ലഭിക്കാൻ കാർദേഖോ വാട്സ്ആപ്  ചാനൽ ഫോളോ ചെയ്യൂ.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Kia syros

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് ഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • കിയ syros
    കിയ syros
    Rs.9 - 16 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ബിവൈഡി seagull
    ബിവൈഡി seagull
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • നിസ്സാൻ ലീഫ്
    നിസ്സാൻ ലീഫ്
    Rs.30 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഫെബരുവരി, 2025
  • റെനോ ക്വിഡ് എവ്
    റെനോ ക്വിഡ് എവ്
    Rs.5 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • മാരുതി എക്സ്എൽ 5
    മാരുതി എക്സ്എൽ 5
    Rs.5 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: sep 2025
×
We need your നഗരം to customize your experience