കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് vs ഹ്യുണ്ടായ് ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ: പെട്രോൾ മൈലേ ജ് താരതമ്യം
jul 31, 2023 05:57 pm rohit കിയ സെൽറ്റോസ് ന് പ്രസിദ്ധീകരിച്ചത്
- 21 Views
- ഒരു അഭിപ്രായം എഴുതുക
1.5-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ കോംപാക്റ്റ് SUV സെഗ്‌മെന്റിലെ സാധാരണ ചോയ്‌സാണ്, എന്നാൽ അവകാശപ്പെടുന്നതിൽ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ളത് ഏതിനാണ്?
കിയ സെൽറ്റോസിൽ അടുത്തിടെ ഒരു മിഡ്‌ലൈഫ് പുതുക്കൽ നൽകിയിരുന്നു, അതിൽ ഒരു പുതിയ ടർബോ-പെട്രോൾ എഞ്ചിൻ ലഭിക്കുകയും അതത് ഗിയർബോക്‌സ് ചോയ്‌സുകൾക്കൊപ്പം 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ നിലനിർത്തുകയും ചെയ്തു. കിയ SUV-യുടെ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തിരഞ്ഞെടുക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, കൂടാതെ അതിന്റെ ഇന്ധനക്ഷമത എതിരാളികളുമായി താരതമ്യപ്പെടുത്തുന്നത് എങ്ങനെയെന്ന് കാണണന്നുമുണ്ടെങ്കിൽ, ചുവടെയുള്ള പട്ടിക പരിശോധിക്കുക:
പവർട്രെയിനുകളും ഇന്ധനക്ഷമതയും താരതമ്യം ചെയ്യുന്നു
സവിശേഷത |
കിയ സെൽറ്റോസ് |
ഹ്യുണ്ടായ് ക്രെറ്റ |
മാരുതി ഗ്രാൻഡ് വിറ്റാര |
ടൊയോട്ട ഹൈറൈഡർ |
എന്‍ജിൻ |
1.5 ലിറ്റർ പെട്രോൾ |
1.5 ലിറ്റർ പെട്രോൾ |
||
പവര്‍ |
115PS |
103PS |
||
ടോർക്ക് |
144Nm |
137Nm |
||
ട്രാൻസ്മിഷൻ |
6-സ്പീഡ് MT, CVT |
5-സ്പീഡ് MT, 6-സ്പീഡ് AT |
||
അവകാശപ്പെട്ട ഇന്ധനക്ഷമത |
17kmpl, 17.7kmpl |
16.8kmpl, 16.9kmpl |
21.11kmpl/ 19.38kmpl (AWD), 20.58kmpl |
N.A.* |
മുകളിൽ കാണുന്നത് പോലെ, മാരുതി ഗ്രാൻഡ് വിറ്റാരയുടെ പെട്രോൾ-മാനുവൽ കോംബോ ഏറ്റവും ഉയർന്ന മൈലേജ് ആയ 21kmpl-നു മുകളിൽ അവകാശപ്പെടുന്നു, അതേസമയം അതിന്റെ പെട്രോൾ-ഓട്ടോ സെറ്റപ്പ് 20.5kmpl-നേക്കാൾ അൽപ്പം കൂടുതൽ നൽകുന്നു.
ഇവിടെയുള്ള മൊത്തം കോംപാക്റ്റ് SUV-കളിൽ, ഹ്യുണ്ടായ് ക്രെറ്റയുടെ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഏറ്റവും ആവശ്യക്കാരുള്ളത്, ഫെയ്സ്‌ലിഫ്റ്റഡ് കിയ സെൽറ്റോസിന് പിന്നിൽ ചെറിയ വ്യത്യാസത്തിലാണുള്ളത്. ഹ്യുണ്ടായ് SUV-യുടെ കണക്കുകൾ BS6.2-ന് മുമ്പുള്ള അപ്‌ഡേറ്റ് ചെയ്ത പവർട്രെയിനിന്റേതാണെന്ന കാര്യം ശ്രദ്ധിക്കുക. കൊറിയൻ SUV-കളും പ്രകടന സ്കെയിലിൽ ഉയർന്ന റേറ്റിംഗ് ഉള്ളതാണ്, ഇവിടെ താരതമ്യേന കുറഞ്ഞ മൈലേജിന് കാരണവും ഇതാകാനാണ് സാധ്യത.
അതേസമയം ടൊയോട്ട ഹൈറൈഡറിന്റെ അവകാശപ്പെടുന്ന മൈലേജ് കണക്കുകൾ ലഭ്യമല്ല, ഒരേ SUV ആയതിനാൽ ഗ്രാൻഡ് വിറ്റാരയുടെ നമ്പറുകൾക്ക് സമാനമായിരിക്കാനാണ് സാധ്യത. ഈ രണ്ട് SUV ഉൽപ്പന്നങ്ങളിലും സ്മാർട്ട്-ഹൈബ്രിഡ് സാങ്കേതികവിദ്യയും ലഭിക്കുന്നു, ഇത് സെൽറ്റോസ്-ക്രെറ്റ ഡ്യുവോയേക്കാൾ ഉയർന്ന ഇന്ധനക്ഷമതനൽകാൻ സാധ്യതയുണ്ട്. ശരിയായ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് നൽകിയിട്ടുള്ള SUV-കൾ ഗ്രാൻഡ് വിറ്റാരയും ഹൈറൈഡറും മാത്രമാണ്. ഓൾ-വീൽ ഡ്രൈവ്‌ട്രെയിൻ (AWD) ഓപ്ഷൻ ലഭിക്കുന്ന സെഗ്‌മെന്റിലെ ആകെയുള്ള മോഡലുകളെന്ന നേട്ടം രണ്ട് കോംപാക്റ്റ് SUV-കൾക്കും ഉണ്ട്.
ബന്ധപ്പെട്ടത്: കിയ സെൽറ്റോസ് vs സ്‌കോഡ കുഷാക്ക് vs ഫോക്‌സ്‌വാഗൺ ടൈഗൺ: ടർബോ DCT ക്ലെയിം ചെയ്ത മൈലേജ് താരതമ്യം
ഈ SUV-കളുടെ വേരിയന്റ് തിരിച്ചുള്ള പവർട്രെയിൻ ഓപ്ഷനുകൾ
1.5-ലിറ്റർ പെട്രോൾ MT |
1.5-ലിറ്റർ പെട്രോൾ CVT |
1.5-ലിറ്റർ പെട്രോൾ AT |
|
കിയ സെൽറ്റോസ് |
HTE, HTK, HTK+, and HTX |
HTX |
– |
ഹ്യുണ്ടായ് ക്രെറ്റ |
E, EX, S, S+ നൈറ്റ്, SX എക്സിക്യൂട്ടീവ്, SX |
EX, SX (O), SX (O) നൈറ്റ്. |
– |
മാരുതി ഗ്രാൻഡ് വിറ്റാര |
സിഗ്മ, ഡെൽറ്റ, സെറ്റ, ആൽഫ, ആൽഫ AWD |
– |
ഡെൽറ്റ, സെറ്റ, ആൽഫ |
ടൊയോട്ട ഹൈറൈഡർ |
E, S, G, and V |
– |
S, G, V |
അവയുടെ വിലകൾ കാണൂ
10.90 ലക്ഷം രൂപ മുതൽ 16.59 ലക്ഷം രൂപ വരെ വിലക്കാണ് സെൽറ്റോസിന്റെ നാച്ചുറലി ആസ്പിറേറ്റഡ് വേരിയന്റുകൾ കിയ റീട്ടെയിൽ ചെയ്യുന്നത്. ഒരേ പവർട്രെയിനുകളുള്ള ഹ്യുണ്ടായ് ക്രെറ്റയുടെ വേരിയന്റുകൾക്ക് 10.87 ലക്ഷം രൂപ മുതൽ 17.70 ലക്ഷം രൂപ വരെയാണ് വില നൽകിയിട്ടുള്ളത്.
ഗ്രാൻഡ് വിറ്റാര-ഹൈറൈഡർ ഡ്യുവോയുടെ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ വേരിയന്റുകൾക്ക് 10.70 ലക്ഷം രൂപ മുതൽ 17.24 ലക്ഷം രൂപ വരെയുള്ള റേഞ്ചിലാണ് വില നൽകിയിട്ടുള്ളത്. സെഗ്‌മെന്റിൽ 1.5-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ മോട്ടോർ നൽകുന്ന ഒന്നുമുണ്ട്, MG ആസ്റ്റർ ആണത്, എന്നാൽ ഈ താരതമ്യം പ്രസിദ്ധീകരിക്കുന്ന സമയത്ത് അതിന്റെ അവകാശപ്പെടുന്ന ഇക്കണോമി കണക്കുകൾ ലഭ്യമായിരുന്നില്ല.
ഇതും വായിക്കുക: കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് vs ഹ്യുണ്ടായ് ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, സ്കോഡ കുഷാക്ക് ഒപ്പം മറ്റുള്ളവയും: വില താരതമ്യം
ഇവിടെ ലഭ്യമായ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്‌ഷനുകളുള്ള നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനുകളുടെ ബുഫേയിൽ നിന്ന്, നിങ്ങൾക്ക് ഇഷ്ടപ്പെട്ട SUV ഏതാണ്? കമന്റുകളിൽ ഇത് പറയൂ.
എല്ലാ വിലകളും ഡൽഹി എക്സ്-ഷോറൂം
ഇവിടെ കൂടുതൽ വായിക്കുക: കിയ സെൽറ്റോസ് ഡീസൽ