ജീപ് റെനിഗേഡ്: സാധ്യതകളെന്തൊക്കെയാണ് ?
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 21 Views
- ഒരു അഭിപ്രായം എഴുതുക
അടുത്തിടെയായി ജീപ് തങ്ങളുടെ എൻട്രി ലെവൽ വാഗ്‌ദാനമായ റെനിഗേഡ് ഇന്ത്യയിൽ ടെസ്റ്റ് ചെയ്യുന്നുണ്ട്. കാരണം ഇപ്പോഴും അവ്യക്‌തമാണ്. 2016 ഓട്ടോ എക്‌സ്‌പോയിൽ നടന്ന ഔദ്യോഗീയ അരങ്ങേറ്റത്തിനും മുൻപെ തന്നെ അമേരീകൻ നിർമ്മാതാക്കൾ റെനിഗേഡ് ഇന്ത്യയിൽ ടെസ്റ്റ് ചെയ്‌ത് തുടങ്ങിയിരുന്നു. ഗ്രാൻഡ് ഷെറോകീ, ഗ്രാൻഡ് ഷെറോകീ എസ് ആർ ടി, വ്രാംഗ്ലർ അൺലിമിറ്റഡ് എന്നിവ വരും മാസങ്ങളിൽ ലോഞ്ച് ചെയ്യുമെന്ന് അവർ പ്രഖ്യാപിച്ചു കഴിഞ്ഞു. ലോകോത്തര എൻട്രി ലെവൽ മോഡലായ റെനിഗേഡിനെപ്പറ്റി എന്നാൽ ഒന്നും തന്നെ പ്രഖ്യാപിച്ചിരുന്നില്ല. എന്നാൽ ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന സെഗ്‌മെന്റായ കോംപാക്‌ട് ക്രോസ്സ് ഓവർ / എസ് യു വി ആയതിനാൽ വാഹനം ഇന്ത്യയിൽ വളരെ പെട്ടെന്ന് ലോഞ്ച് ചെയ്യുവാനാണ് സാധ്യത. ഹ്യൂണ്ടായ് ക്രേറ്റ വരാനിരിക്കുന്ന ടാക്‌സൺ, മഹിന്ദ്ര എക്‌സ് യു വി 500 എന്നിവയായിരിക്കും പ്രധാന എതിരാളികൾ.
ജീപ് വാഹനം ഈ വർഷം അവസാനത്തോടെയോ 2017 ആദ്യമോ ലോഞ്ച് ചെയ്‌തേക്കും. സി ബി യു (കംപ്ലീറ്റ്‌ലി ബിൽഡ് യൂണിയ്) ആയി ഇറക്കുമതി ചെയ്യുവാനാണുദ്ധേശിക്കുന്നതെങ്കിൽ വാഹനം ചിലപ്പോൾ പരാജയമായേക്കാം, കാരണം വിലയിലുണ്ടാകുന്ന ഉയർച്ച. ജീപ് ലോഞ്ച് ചെയ്യുകയാണെങ്കിൽ സി കെ ഡി ( കംപ്ലീറ്റ് നോക്ക് ഡൗൺ) ആയിട്ടാണ് ലോഞ്ച് ചെയ്യേണ്ടത്. 15 ലക്ഷത്തിനുമുകളിൽ വില പ്രതീക്ഷിക്കാം. ജീപ് ഒരു പ്രീമിയം ബ്രാൻഡ് ആയതിനാൽ വില ചിലപ്പോൾ അതിലും ഉയർന്നേക്കാം.
ഫിയറ്റിൽ നിന്ന് കടമെടുത്ത കുറേ എഞ്ചിനുകളുമായാണ് വാഹനം അന്താരാഷ്ട്ര വിപണികളിൽ എത്തിയത്. ഫിയറ്റ് ക്രിസ്സ്ലർ അംബ്രെല്ലയ്‌ക്ക് കീഴിൽ വരുന്ന താണ്‌ജീപ്. ഇന്ത്യയിൽ ചിലപ്പോൾ യു കെ യിലുള്ളതിനു സമാനമായ എഞ്ചിൻ ഓപ്‌ഷനുകൾ വാഹനത്തിന് ലഭിച്ചേക്കാം. 6 - സ്പീഡ് മാനുവൽ ഗീയർബോക്‌സുമായി സംയോജിപ്പിച്ച 1.6 ലിറ്റർ മൾടീ ജെറ്റ് ( എസ് ക്രോസ്സിൽ ഇതേ എഞ്ചുനാണ്) ഡീസൽ എഞ്ചുനും, 1.4 ലിറ്റർ പെട്രോൾ എഞ്ചിനും വാഹനത്തിൽ പ്രതീക്ഷിക്കാം. വാഹനത്തിന്റെ അന്താരാഷ്ട്ര രൂപം പോലെ 9 - സ്‌പീഡ് ഓട്ടോമാറ്റിക്കും 4 ഡബ്ല്യൂ ഡിയും കൂടിയ വേരിയന്റുകൾക്ക് ലഭിച്ചേക്കാം.
0 out of 0 found this helpful