ഫെബ്രുവരി 3 ന് ലോഞ്ച് ചെയ്യാനൊരുങ്ങുന്ന ജാഗ്വർ എക്‌സ് ഇ യുടെ ബുക്കിങ്ങ് തുടങ്ങി
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 21 Views
- ഒരു അഭിപ്രായം എഴുതുക
ടാറ്റയുടെ ഉടമസ്തതയിലുള്ള ജാഗ്വർ ലാൻഡ് റോവർ അവരുടെ ഏറ്റവും വില കുറഞ്ഞ വാഹനമായ എക്‌സ് ഇ സെഡാൻ ഫെബ്രുവരി 3 ന് ഡൽഹിയിൽ വച്ച് നടക്കുന്ന ഡൽഹി ഓട്ടൊ എക്‌സ്പോയിൽ ലോഞ്ച് ചെയ്യും. ഇന്ത്യയൊട്ടാകെയുള്ള കമ്പനിയുടെ ഡീലർഷിപ്പുകൾ വഴി ബുക്കിങ്ങ് തുടങ്ങിക്കഴിഞ്ഞു.
രണ്ട് പെട്രോൾ എഞ്ചിൻ വേരിയന്റുകളുമായാവും എക്‌സ് ഇ ലോഞ്ച് ചെയ്യുക. രണ്ടും 4 സിലണ്ടർ ടർബൊ ചാർജഡ് എന്നാൽ ഒരെണ്ണം 320 എൻ ടോർക്കിൽ 200 പി എസ് പവർ തരുമ്പോൾ രണ്ടാമത്തേത് 340 എൻ എം പരമാവധി ടോർക്കിൽ 240 പി എസ് പവറും പുറന്തള്ളും.
ജാഗ്വർ ലാൻഡ് റോവർ ഇന്ത്യ ലിമിറ്റഡിന്റെ ( ജെ എൽ ആർ ഐ എൽ) പ്രസിഡന്റ് രോഹിത് സുരി പറഞ്ഞു “ ഈ സെഗ്‌മെന്റിലിതുവരെ കാണാത്ത സൗകര്യങ്ങളുയ്മായാണ് പുതിയ ജാഗ്വർ എക്‌സ് ഇ എത്തുന്നത്. ജാഗ്വറിന്റെ സ്പോർട്സ് കാറുകളുടെ കൂട്ടത്തിൽ നിന്ന് വരുന്ന വാഹനം മികവാർന്ന സ്പോർട്സ് ഡിസൈനും ത്രസിപ്പിക്കുന്ന പ്രകടനവുമായി സെഗ്‌മെന്റിന് പുതിയ സ്റ്റാൻഡേർഡ് സൃഷ്ടിച്ചുകൊണ്ട് മുന്നേറുമെന്ന് ഞങ്ങൾക്കുറപ്പാണ്. ഈ വർഷം ഫെബ്രുവരിയിൽ നടക്കുന്ന ജാഗ്വർ എക്‌സ് ഇ പെട്രോളിന്റെ ലോഞ്ചോടെ പുതിയ അതിർത്തിയിലേക്കും ഞങ്ങളുടെ പ്രകടനം വ്യാപിപ്പിക്കും.
ഈ ബ്രിട്ടിഷ് നിർമ്മാതാക്കളുടെ പുതിയ അലൂമിനിയും ആർകിടെക്‌ചറിനെ അടിസ്ഥാനമാക്കി ജാഗ്വറിന്റെ ഡിസൈൻ ചീഫ് ആയ ഇയാൻ കാലത്തിന്റെ തലയിലുദിച്ച ഡിസൈനാണ് എക്‌സ് ഇ. ജ്യേഷ്ഠ സഹോതരനായ എഫ് - ടൈപിന്റേതുപോലെ നിർമ്മിച്ച വാഹനത്തിന്റെ ബോഡി കമ്പനി പുതുതായി നിർമ്മിച്ച അലൂമിനിയും അലോയ് റിവെറ്റ് ചെയ്തുണ്ടാക്കിയതാണ്. ഡ്രാഗ് കൊയെഫിഷ്യന്റ് 0.26 ആയതിനാൽ ജാഗ്വർ ലാൻഡ് റോവ്വർ ഇതുവരെയുള്ളതിൽ ഏറ്റവും എയറോഡൈനാമിക് ആയ വാഹനമാണെന്നും ജാഗ്വർ അവകാശപ്പെടുന്നു.
35 ലക്ഷം രൂപ വില ഇടുമെന്ന് പ്രതീക്ഷിക്കുന്ന ശക്‌തി കുറഞ്ഞ വേർഷൻ ബി എംഡബ്ല്യൂ 3 - സീരീസ്, മെഴ്‌സിഡസ് ബെൻസ് സി ക്ലാസ്സ്, ഔഡി എ 4 എന്നിവയുമായിട്ടായിരിക്കും മത്സരിക്കുക.
0 out of 0 found this helpful