ആൾ വീൽ ഡ്രൈവും മറ്റ് പുതിയ ഫീച്ചറുകളുമായി ജാഗ്വാർ എക്സ്ഇ ഇൻഡ്യയിലേക്ക്
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 15 Views
- ഒരു അഭിപ്രായം എഴുതുക
ചെന്നൈ:
2017 മോഡൽ ഇയറിലേക്കായി ഏറെ പുതുമകൾ ഉൾപ്പെടുത്തിയ ജാഗ്വാർ എക്സ്ഇ ഇൻഡ്യൻ വിപണിയിൽ ഉടൻ എത്തും. പുതിയ ഫീച്ചറുകളിൽ ഏറ്റവും പ്രധാനം എക്സ്ഇയുടെ ടോർക്ക് ഓൺ ഡിമാൻഡ് ആൾ വീൽ ഡ്രൈവ് (എഡബ്ള്യൂഡി) സിസ്റ്റമാണ്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഫിറ്റ് ചെയ്ത 340പിഎസ് സൂപ്പർചാർജ്ഡ് വി6 പെട്രോൾ എൻജിൻ, 180പിഎസ് ഇങ്ഗേനിയം ഡീസൽ എൻജിൻ എന്നിവയോടൊപ്പം ഈ ഫീച്ചർ ലഭ്യമാക്കും. എക്സ്ഇയുടെ `ഡ്രൈവേർസ് കാർ` സ്റ്റാറ്റസ് പാലിച്ചുകൊണ്ട്, റിയർ വീൽ ഡ്രൈവ് നിലനിർത്തി ആവശ്യം ഉള്ളപ്പോൾ മാത്രം ഫ്രണ്ട് വീലുകളിലേക്ക് എഡബ്ള്യൂഡി ടോർക്ക് ട്രാൻസ്ഫർ ചെയ്യും.
എഡബ്ള്യൂഡി സിസ്റ്റം കൂടാതെ, നെക്സ്റ്റ്-ജെൻ ഇൻകണ്ട്രോൾ ടച്ച് പ്രോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എഫ്-ടൈപ്-ഡിറൈവ്ഡ് കോൺഫിഗറബ്ൾ ഡൈനാമിക്സ്, വിപുലമായ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് തുടങ്ങിയ ഫീച്ചറുകളും ജാഗ്വാർ എക്സ്ഇ അവതരിപ്പിക്കുന്നുണ്ട്. ടാബ്ളറ്റ് സ്റ്റൈലിൽ ഡിസൈൻ ചെയ്ത 10.2 ഇഞ്ച് ടച്ച്സ്ക്രീൻ ഉള്ള ഇൻകണ്ട്രോൾ ടച്ച് പ്രോ മികച്ച ഗ്രാഫിക്സാണ് കാഴ്ച്ചവയ്ക്കുന്നത്. ഇന്റലിജെന്റ് നാവിഗേഷനുമുള്ള ഇൻകണ്ട്രോൾ ടച്ച് പ്രോയിൽ എട്ട് ഉപകരണങ്ങൾക്ക് ഉപയോഗിക്കാവുന്ന വൈ-ഫൈ ഹോട്ട്സ്പോട്ടും, വിയറബ്ൾ ടെക്നോളജി ആപ്പ്സും ഉണ്ട്.
മാറുന്ന റോഡ് കണ്ടീഷൻ അനുസരിച്ച്, പവർട്രെയിനും ഡൈനാമിക് സ്റ്റബിലിറ്റി കണ്ട്രോൾ സിസ്റ്റവും മാപ്ചെയ്യാൻ സഹായിക്കുന്ന അഡാപ്റ്റീവ് സർഫസ് റെസ്പോൺസ് (എഡിഎസ്ആർ) എഡബ്ള്യൂഡി സിസ്റ്റത്തിലുണ്ട്. എഫ്-ടൈപ്പിനായി തയ്യാറാക്കിയ കോൺഫിഗറബ്ൾ ഡൈനാമിക്സും എക്സ്ഇയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ത്രോട്ടിൽ റെസ്പോൺസ്, ട്രാൻസ്മിഷൻ ഷിഫ്റ്റ്സ്, അഡാപ്റ്റീവ് ഡൈനാമിക്സ് കണ്ടിന്യുസ്ലി - വേരിയബിൾ ഡാമ്പിങ്ങ് സിസ്റ്റം എന്നിവ നിങ്ങൾക്ക് ഇഷ്ടമുള്ള പോലെ സെറ്റ്ചെയ്യാൻ കോൺഫിഗറബ്ൾ ഡൈനാമിക്സ് സഹായിക്കും.
ഡ്രൈവറുടെ അനാരോഗ്യം കണ്ടെത്തി മുന്നറിയിപ്പ് നൽകുന്ന ലെയിൻ കീപ് അസിസ്റ്റും ഡ്രൈവർ കണ്ടീഷൻ മോണിറ്ററും വാഹനത്തിന്റെ ഡ്രൈവിങ്ങ് അസിസ്റ്റൻസ് സൗകര്യങ്ങളിൽ ഉൾപ്പെടും. ഇതിലെ അഡാപ്റ്റീവ് സ്പീഡ് ലിമിറ്റർ, മാറുന്ന സ്പീഡ് ലിമിറ്റുകൾക്ക് അനുസരിച്ച് വാഹനത്തിന്റെ സ്പീഡ് കുറയ്ക്കുകയും കൂട്ടുകയും ചെയ്യും.