ബിഎസ്6 പതിപ്പുമായി ഹ്യുണ്ടായ് വെണ്യൂ; വില 6.70 ലക്ഷം രൂപ മുതൽ
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 149 Views
- ഒരു അഭിപ്രായം എഴുതുക
ബിഎസ്6 സ്ഥാനക്കയറ്റത്തോടൊപ്പം വെണ്യൂവിന് ഒരു പുതിയ ഡീസൽ എഞ്ചിനും ലഭിക്കുന്നു.
-
എല്ലാ എഞ്ചിനുകളും ഇതോടെ ബിഎസ്6 നിബന്ധനകൾ അനുസരിച്ചുള്ളതായി.
-
1.4 ലിറ്റർ ഡീസൽ എഞ്ചിൻ ഹ്യുണ്ടായ് നിർത്തലാക്കുകയും ചെയ്തു.
-
ഈ ശ്രേണിയിലെ ഒരേയൊരു ഓട്ടോമാറ്റിക് ലഭിക്കുക ടർബോ-പെട്രോൾ എഞ്ചിനോടൊപ്പം.
-
കിയ സെൽറ്റോസിൽ നിന്നും പുതിയ ക്രെറ്റയിൽ നിന്നും കടമെടുത്തതാണ് 1.5 ലിറ്റർ ഡീസൽ എഞ്ചിൻ.
-
വിലയിൽ വരാവുന്ന പരമാവധി വർധന 51,000.
-
പുതിയ വെണ്യൂവും കൊമ്പുകോർക്കുക എതിരാളികളായ വിറ്റാര ബ്രെസ, നെക്സൺ, ഇക്കോസ്പോർട്ട്, എക്സ്‌യുവി300 എന്നിവയുമായി.
ഒടുവിൽ ഹ്യുണ്ടായ് വെണ്യൂവിനും ബിഎസ്6 സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നു. 6.70 ലക്ഷം രൂപയിൽ ആരംഭിക്കുന്ന വില ടോപ്പ് സ്പെക്ക് വേരിയന്റിൽ 11.40 ലക്ഷം രൂപ വരെയാകാം. വിവിധ വെണ്യൂ വേരിയന്റുകൾ തിരിച്ചുള്ള വിലയും അവയുടെ ബിഎസ്4 പതിപ്പുകളുമായുള്ള വില വ്യത്യാസവും ചുവടെ.
വേരിയന്റ് |
ബിഎസ്4 വില |
ബിഎസ്6 വില |
വ്യത്യാസം |
1.2-ലിറ്റർ പെട്രോൾ E MT |
Rs 6.55 lakh |
Rs 6.70 lakh |
Rs 15,000 |
1.2-ലിറ്റർ പെട്രോൾ S MT |
Rs 7.25 lakh |
Rs 7.40 lakh |
Rs 15,000 |
1.0-ലിറ്റർ ടർബോ പെട്രോൾ S MT |
Rs 8.26 lakh |
Rs 8.46 lakh |
Rs 20,000 |
1.0-ലിറ്റർ ടർബോ പെട്രോൾ S DCT |
Rs 9.40 lakh |
Rs 9.60 lakh |
Rs 20,000 |
1.0-ലിറ്റർ ടർബോ പെട്രോൾ SX MT |
Rs 9.59 lakh |
Rs 9.79 lakh |
Rs 20,000 |
1.0-ലിറ്റർ ടർബോ പെട്രോൾ SX MT Dual Tone |
Rs 9.74 lakh |
Rs 9.94 lakh |
Rs 20,000 |
1.0-ലിറ്റർ ടർബോ പെട്രോൾ SX(O) MT |
Rs 10.65 lakh |
Rs 10.85 lakh |
Rs 20,000 |
1.0-ലിറ്റർ ടർബോ പെട്രോൾ SX+ DCT |
Rs 11.15 lakh |
Rs 11.35 lakh |
Rs 20,000 |
1.5-ലിറ്റർ ഡീസൽ E MT |
Rs 7.80 lakh |
Rs 8.10 lakh |
Rs 30,000 |
1.5-ലിറ്റർ ഡീസൽ S MT |
Rs 8.50 lakh |
Rs 9.01 lakh |
Rs 51,000 |
1.5-ലിറ്റർ ഡീസൽ SX MT |
Rs 9.83 lakh |
Rs 10 lakh |
Rs 17,000 |
1.5-ലിറ്റർ ഡീസൽ SX MT Dual Tone |
Rs 9.98 lakh |
Rs 10.28 lakh |
Rs 30,000 |
1.5-ലിറ്റർ ഡീസൽ SX(O) MT |
RS 10.89 lakh |
Rs 11.40 lakh |
Rs 51,000 |
വെണ്യൂവിന്റെ പെട്രോൾ വേരിയന്റുകളുടെ വില 15,000 മുതൽ 20,000 രൂപ വരെ ഉയരുമ്പോൾ ഡീസൽ വേരിയന്റുകളിൽ 17,000 മുതൽ 51,000 രൂപ വരെയാണ് വർധന.
എഞ്ചിൻ ഡിപ്പാർട്ട്‌മെന്റിലെ ഏറ്റവും വലിയ മാറ്റം എന്ന് പറയാവുന്നത് 1.4 ലിറ്റർ ഡീസലിന് പകരം കിയ സെൽറ്റോസിലുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിൻ കൊണ്ടുവന്നതാണ്. എന്നാൽ വെണ്യുവിനായി അഴിച്ചുപണിത ഈ എഞ്ചിൻ ഇപ്പോൾ 100പിഎസ്, 240 എൻഎം മാത്രമേ നിർമ്മിക്കുന്നുള്ളൂ. മുമ്പത്തെ 1.4 ലിറ്റർ എഞ്ചിനേക്കാൾ 10പിഎസ് 20 എൻഎം കൂടുതലാണിത് ഡീസലിനൊപ്പം ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ലഭ്യമല്ലെന്ന് മാത്രമല്ല 6 സ്പീഡ് മാനുവൽ അതേപടി നിലനിർത്തുകയും ചെയ്തിരിക്കുന്നു.
പെട്രോൾ ഓപ്ഷനുകൾ കാര്യമായ മാറ്റങ്ങളില്ലാതെ മുമ്പത്തെപ്പോലെ തന്നെ തുടരുന്നു. 83 പിഎസ് പവറും 113 എൻഎം ടോർക്കും ഉണ്ടാക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് മോട്ടോർ ഇപ്പോഴും 5 സ്പീഡ് മാനുവൽ ഓപ്ഷനോടൊപ്പം മാത്രമേ ലഭിക്കുന്നുള്ളു. 1.0 ലിറ്റർ ടർബോ-പെട്രോളാകട്ടെ 120 പിഎസ് 171 എൻഎം പവർ ഔട്ട്പുട്ടിൽ തുടരുന്നു. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷൻ (ഡിസിടി) യോടൊപ്പമാണ് ഈ വേരിയന്റിന്റെ വരവ്.
ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, ഇലക്ട്രിക് സൺറൂഫ് എന്നീ സവിശേഷതകൾ ബിഎസ് വെണ്യൂവിലും കാണാം. സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യമെടുത്താൽ ഇബിഡിയുള്ള എബിഎസ്, ഇ എസ് സി (ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ), വി എസ് എം (വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ്), ഹിൽ അസിസ്റ്റ് കൺട്രോൾ, ആറ് എയർബാഗുകൾ എന്നിവയും ഹ്യുണ്ടായ് നൽകുന്നു.
പുതിയ ബിഎസ്6 എഞ്ചിനുകളുമായി വെണ്യു അങ്കം കുറിക്കാനൊരുങ്ങുമ്പോൾ മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോർഡ് ഇക്കോസ്പോർട്ട്, ടാറ്റ നെക്സൺ, മഹീന്ദ്ര എക്സ്‌യുവി300 എന്നിവ തന്നെയായിരിക്കും പ്രധാന എതിരാളികൾ.
കൂടുതൽ വായിക്കാം: ഹ്യുണ്ടായ് വെണ്യൂ ഓൺ റോഡ് പ്രൈസ്.