ഹ്യൂണ്ടായുടെ ഈ വർഷത്തെ വിൽപ്പന ലക്ഷ്യമായ 5.05 മില്ല്യൺ കൈവരിക്കാൻ സാധ്യത കുറയുന്നു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
ജയ്പൂർ: ഈ വർഷത്തെ വിൽപ്പന ലക്ഷ്യം ഹ്യൂണ്ടായ്ക്ക് നഷ്ട്ടപ്പെടാൻ സാധ്യത. ഈ ലക്ഷ്യം സാധിക്കണമെങ്കിൽ മാസത്തിലെ ശരാശരി വിൽപ്പനയേക്കാൾ 50 % വാഹങ്ങളെങ്കിലും അധികം വിൽക്കേണ്ടി വരും. 2008 മുതൽ ഇന്നോളം എല്ലാ വർഷവും ലക്ഷ്യം മറികടന്നിട്ടുള്ള ഈ ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ ഈ വർഷം അതാവർത്തിക്കാൻ സാധ്യതയില്ല. അധികം ഓഫറുകൾ ഒന്നും ഇല്ലാത്ത പ്രീമിയും ഹാച്ച്ബാക്ക് സെഗ്മെന്റിലുണ്ടായ കടുത്ത മത്സരമാണ് ഈ അവസ്ഥയ്ക്ക് കാരണം.
2015 ൽ 5.05 മില്ല്യൺ വാഹങ്ങളുടെ വിൽപ്പനയാണ് കമ്പനി ലക്ഷ്യമിട്ടത്, എന്നാൽ ചൈനയിലെ ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യവും മാറിക്കോണ്ടിരിക്കുന്ന വിനിമയ നിരക്കും ഹ്യൂണ്ടായുടെ വളർച്ചയുടെ വേഗം കുറച്ചു. ചൈനയിലെ വിപണിയുടെ മാന്ദ്യം ഹ്യൂണ്ടായിയെ കാര്യമായി ബാധിച്ചു കാരണം ഈ ഏഷ്യൻ രാജ്യത്തിന്റെ വിപണി പിടിച്ചടക്കുന്നതിൽ ഏറ്റവും വിജയിച്ചത് ഹ്യൂണ്ടായ് ആയിരുന്നു. ബ്ലൂംബെർഗ് പ്രകാരം ഹ്യൂണ്ടായുടെ 2016 ലെ വിൽപ്പന ഈ വർഷത്തെ ലക്ഷ്യത്തേക്കാൾ കുറവായിരിക്കും, പുതിയ മികച്ച വിൽപ്പനയുള്ള വാഹനങ്ങൾ ഇല്ലാത്തതും റക്ഷ്യയിലും ബ്രസീലിലുമുള്ള ദൗർബല്യവുമാണ് കാരണം.
“റഷ്യയിലെയും ബ്രസീലിലെയും അവസ്ഥ അടുത്ത വർഷത്തോടെ മാറാൻ സാധ്യത വളരെ കുറവാണ്, ചൈനയിലെ ടാക്ക്സ് ബ്രേക്കിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി വിൽപ്പന തിരിച്ചു പിടിക്കുകയെന്നതാണ് പ്രധാന കാര്യം.” നിരീക്ഷകൻ യോങ്ങ് കോങ്ങ് പറഞ്ഞു.
“ ചൈനയിലെ വിൽപ്പന ഈ വർഷത്തേതുപോളെ കൂപുകുത്തുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നതായി ഞാൻ വിസ്വസിക്കുന്നില്ല, കാരണം ചൈന എല്ലാവരുടെയും പ്രിയപ്പെട്ട വിപണിയായിരുന്നു. ” മറ്റൊരു പ്രശസ്ത നിരീക്ഷകൻ ലീ സങ്ങ് ഹ്യൂൻ പറഞ്ഞു. “ 2016 മുതൽ ചൈനയിലെ വിൽപ്പന വർദ്ധിച്ചേക്കാമെങ്കിലും ഇപ്പോഴത്തെ വിപണിയുടെ അവസ്ഥ നോക്കുമ്പോൾ കാര്യങ്ങൾ അത്ര സുഖകരമല്ലെന്ന് മനസ്സിലാകും. ”
യുണൈറ്റഡ് സ്റ്റേറ്റ്സ് ഈ കൊറിയൻ നിർമ്മാതക്കൾക്ക് വേണ്ടി ശുഭവാർത്തയാണ് കൊണ്ട് വന്നത്, ആദ്യ 11 മാസങ്ങളീൽ 698,202 യൂണിറ്റ് വിൽപ്പനയുമായി വിൽപ്പന 5.6 % വർദ്ധിച്ചു.