ഹ്യൂണ്ടായ് ഐ 20 സ്പോർട്ട് ജർമ്മനിയിൽ അവതരിപ്പിച്ചു!
1.0 ലിറ്റർ ടർബൊ ജി ഡി ഐ എഞ്ചിനുമായി ഹ്യൂണ്ടായ് ഐ 20 സ്പോർട്ട് ജർമ്മനിയിൽ അവതരിപ്പിച്ചു. ഹ്യൂണ്ടായ്‌യുടെ പുതീയ ടർബൊ ചാർജഡ് പെട്രോൾ എഞ്ചിനുകളുടെ കുടുംബത്തിൽ നിന്നാണ് ഈ എഞ്ചിൻ എത്തുന്നത്. ഒറ്റ വേരിയെന്റിൽ മാത്രം ലഭ്യമാകുന്ന ഐ 20 സ്പോർട്ടിന് 19,900 ഇ യു ആർ ( ഏകദേശം 14 ലക്ഷ്മ രൂപ) ആണ് വില ഇട്ടിരിക്കുന്നത്. മാരുതി സുസുകി ബല്ലിനോയിൽ തുമായി സാമ്യമുള്ള ഒരു എഞ്ചിൻ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നതിനാൽ ഇന്ത്യയിലും ഹ്യൂണ്ടായ് ഇതേ എഞ്ചിൻ വാഗ്‌ദാനം ചെയ്യാൻ സാധ്യതയുണ്ട്, ഒരു 1.0 ലിറ്റർ ബൂസ്റ്റർ ജെറ്റ് എഞ്ചിനുമായി വാഹനം ടെസ്റ്റ് ചെയ്യുന്നത് അടുത്തിടെ ശ്രദ്ധയിൽ പെട്ടിരുന്നു.
മാറ്റങ്ങളെപ്പറ്റി പറയുകയാണെങ്കിൽ, ഐ 20 സ്പോർട്ട് വെളുത്ത നിറത്തിൽ മാത്രമായിരിക്കും ലഭ്യമാകുക. അൽപ്പാം നീണ്ട ഫ്രണ്ട് ബംബറിന് പുതിയ സൈഡ് സ്‌കൈർട്ടും ലഭിച്ചിട്ടുണ്ട്. ഫോക്‌സ് ഡിഫ്ഫ്യൂസറും ക്രോം മഫ്ലർ ടിപ്പുമാണ് റിയർ ബംബറിന്റെ പ്രത്യേകത. ഇതിനുപുറമെ സാധാരണ ഐ 20 യുടെ സവിശേഷതകളായ പ്രൊജക്‌ടർ ഹെഡ്‌ലാംപുകളും എൽ ഇ ഡി ഡേ ടൈം റണ്ണിങ്ങ് ലൈറ്റുകളും ഇതിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. അന്താരാഷ്ട്ര മോഡലും ടെയിൽ ലൈറ്റ്സുമായാണ് എത്തുന്നത്. മറ്റു സാധാരണ സവിശേഷതകൾക്കു പുറമെ ഉള്ളിൽ ടച്ച് സ്ക്രീൻ മൾട്ടിമീഡിയ സിസ്റ്റവും ഘടിപ്പിച്ചിട്ടുണ്ട്.
1.0 ലിറ്റർ എഞ്ചിനിൽ ഡയറക്‌റ്റ് ഇൻജക്‌ഷനും ടർബൊ ചാർജിങ്ങും ഉണ്ട്. 2014 പാരീസ് മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച എഞ്ചിൻ 100 പി എസ് 120 പി എസ് എന്നിങ്ങനെ രണ്ട് പവറിൽ ലഭ്യമാകും. എന്നിരുന്നാലും ഐ 20 സ്പോർട്ട് എത്തുക 120 പി എസ് പവർ തരുന്ന വേർഷനുമായിട്ടായിരിക്കും, 1,500 ആർ പി എമ്മിൽ 171.6 എൻ എം പരമാവധി ടൊർക്കാണ് എഞ്ചിൻ ഉൽപ്പാതിപ്പിക്കുക. 6- സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായിട്ടായിരിക്കും എഞ്ചിൻ എത്തുക.