ഹ്യൂണ്ടായ് ഇന്ത്യ ഇതുവരെ 1,50,000 എലൈറ്റ് ഐ 20 വിറ്റഴിച്ചു!
modified on nov 26, 2015 05:58 pm by raunak for ഹുണ്ടായി എലൈറ്റ് ഐ20 2017-2020
- 16 കാഴ്ചകൾ
- ഒരു അഭിപ്രായം എഴുതുക
രണ്ടാം തലമുറ ഐ 20 എ കെ എ എലൈറ്റ് ഐ 20 യുടെ 1,50,000 യൂണിറ്റുകൾ വിറ്റഴിച്ചെന്ന് ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ പ്രഖ്യാപിച്ചു. പ്രാദേശിക വിപണിയ്‌ലെ കണക്കാണിത്, കയറ്റുമതി ചെയ്ത വാഹനങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല! 2015 ഇൽ കാർ ഓഫ് ദ ഇയർ (ഐ സി കൊ ടി വൈ) പുരസ്കാരം സ്വന്തമാക്കിയ വാഹനം വാഹനം ലോകത്തിനു മുൻപിൽ അവതരിപ്പിച്ചത് 2014 മാർച്ചിലാണ്. ഇന്ത്യൻ വാഹന വിപണിയിൽ പ്രീമിയം കോംപാക്‌ട് വിഭാഗത്തിലെ 66% വിഹിതവും ഇപ്പോൾ എലൈറ്റ് ഐ 20 യുടേതാണേന്നാണ് ഈ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ പറയുന്നത്.
വാഹനത്തിന്റെ മികച്ച വിൽപ്പനയെയും ബ്രാൻഡ് വാല്യുവിനെയും പറ്റി സംസാരിക്കുകയായിരുന്ന എച്ച് എം ഐ എലിന്റെ സേൽസ് & മാർകറ്റിങ്ങ് സീനിയർ വൈസ് പ്രസിഡന്റ് ശ്രി. രാകേഷ് ശ്രീവാസ്‌തവ പറഞ്ഞു, “ 1,50,000 യൂണിറ്റ് വിൽപ്പനയോടെ എലൈറ്റ് ഐ 20 യെ ഉപഭോഗ്‌താക്കൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതിൽ ഞങ്ങൾ അത്യധികം സന്തുഷ്ട്ടരാണ്, ഉപബ്ബോഗ്‌താക്കൾക്ക് ഹ്യൂണ്ടായിയോടുള്ള ബന്ധവും ഹ്യൂണ്ടായ് ഉൽപ്പന്നങ്ങളോടുള്ള വിശ്വാസവുമാണിതിൽ നിന്ന് വ്യക്തമാകുന്നത്. ഈ നേട്ടം കൈവരിക്കൻ സഹായിച്ച, ഉപഭോക്‌താക്കൾ, ചാനൽ പാർട്ട്ണറുകൾ, ഞങ്ങളുടെ തൊഴിലാളികൾ, മാധ്യമങ്ങൾ എന്നിവർക്ക് എന്നിവർക്ക് ഞങ്ങൾ നന്ദി പറഞ്ഞുകൊള്ളുന്നു.
കഴിഞ്ഞ മാസങ്ങളിൽ ഹോണ്ട ജാസ്സിൽ നിന്നും പിന്നെ പുതുതായിറങ്ങിയ മാരുതി സുസുകി ബലീനോയിൽ നിന്നും കടുത്ത മൽസരം നേരിടേണ്ടി വന്നിരുന്നു. രണ്ട് മാസങ്ങൾക്ക് മുൻപ് ഹോണ്ട ജാസ്സ് വീണ്ടും അവതരിപ്പിച്ചപ്പോൾ എലൈറ്റ് ഐ 20 യിലും ഐ 20 യിലും ടച്ച് സ്ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റെം അവതരിപ്പിച്ചിരുന്നു. ജാസ്സും ബലീനൊയുമായുള്ള മത്സരം കടുത്തതാണെങ്കിലും എലൈറ്റ് ഐ 20 ഇപ്പോഴും പ്രീമിയും ഹാച്ച്ബാക്ക് വാഹനങ്ങളൂടെ വിൽപ്പന പട്ടികയിൽ മുന്നിലുണ്ട്.
- Renew Hyundai Elite i20 2017-2020 Car Insurance - Save Upto 75%* with Best Insurance Plans - (InsuranceDekho.com)
0 out of 0 found this helpful