• English
  • Login / Register

ഹ്യുണ്ടായ് എലീറ്റ് ഐ10 ഡീസൽ വിടവാങ്ങി; പെട്രോൾ പതിപ്പ് പുത്തൻ തലമുറ എത്തുന്നത് വരെ തുടരും

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 143 Views
  • ഒരു അഭിപ്രായം എഴുതുക

ഡീസൽ എഞ്ചിന്റെ ബിഎസ്6 അവതാരം വരാനിരിക്കുന്ന മൂന്നാം തലമുറ ഐ20 ലൂടെയായിരിക്കും.

Hyundai Elite i20 diesel

  • 1.4 ലിറ്റർ ഡീസൽ മോട്ടോറാണ് (90 പിഎസ് / 220 എൻഎം) ബിഎസ്4 എലൈറ്റ് ഐ20യ്ക്ക് കരുത്ത് പകർന്നിരുന്നത്. 

  • 100 പിഎസും 235 എൻഎമ്മും ഔട്ട്‌പുട്ട് നൽകുന്ന ബിഎസ്6 1.5 ലിറ്റർ ഡീസൽ എഞ്ചിനുമായാണ് മൂന്നാം തലമുറ ഐ20യുടെ വരവ്. 

  • നിലവിലുള്ള മോഡൽ മാനുവൽ, സിവിടി ഓപ്ഷനുകളും ബിഎസ്6 1.2 ലിറ്റർ പെട്രോൾ എഞ്ചിനുമായി തുടർന്നും ലഭ്യമാകും. 

  • മൂന്നാം തലമുറ ഐ20 2020 പകുതിയോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. 

2020 ജനുവരിയിലാണ് ഹ്യുണ്ടായ് എലീറ്റ് ഐ20 യുടെ ബിഎസ്6 പെട്രോൾ വേരിയന്റുകൾ പുറത്തിറക്കിയത്. എന്നാൽ പ്രീമിയം ഹാച്ച്ബാക്കിന്റെ ബിഎസ്4 ഡീസൽ വേരിയന്റുകൾക്ക് ഈ അപ്ഗ്രേഡ് ലഭിക്കില്ലെന്ന് മാത്രമല്ല, ഹ്യണ്ടായ് അവ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് മാറ്റുകയും ചെയ്തു. 90 പിഎസും 220 എൻഎമ്മും നൽകുന്ന ബിഎസ്4 1.4 ലിറ്റർ ഡീസൽ എഞ്ചിനാണ് എലീറ്റ് ഐ20 ഡീസലിന് കരുത്ത് പകർന്നിരുന്നത്. ഇത് 6 സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഇണക്കിച്ചേർത്തിരുന്നു. 1.4 ലിറ്റർ ഡീസൽ എഞ്ചിൻ ഹ്യുണ്ടായ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻ‌വലിക്കുകയാണ്.

Hyundai Elite i20 diesel engine

എന്നാൽ വരാനിരിക്കുന്ന മൂന്നാം തലമുറ ഐ20യിലൂടെ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് ഈ ഡീസൽ എഞ്ചിൻ. 100 പിഎസ് പവർ, 235 എൻഎം ടോർക്ക് എന്നിവ നൽകുന്ന ബിഎസ്6 1.5 ലിറ്റർ ഡീസൽ മോട്ടോർ ആയിട്ടായിരിക്കും ഈ രണ്ടാം വരവ്. വിടപറയുന്ന 1.4 ലിറ്റർ ഡീസൽ എഞ്ചിനേക്കാൾ 10 പി‌എസ്, 15 എൻ‌എം കൂടുതൽ നിർമ്മിക്കാൻ ഈ യൂണിറ്റിന് കഴിയും. 1.0 ലിറ്റർ ടർബോ-പെട്രോൾ, നിലവിലുള്ള 1.2 ലിറ്റർ യൂണിറ്റ് (83 പിഎസ് / 114 എൻഎം) എന്നീ രണ്ട് പെട്രോൾ എഞ്ചിനുകളുള്ള മൂന്നാം തലമുറ ഐ20 യും ഇതോടൊപ്പം ഹ്യൂണ്ടായ് നൽകുന്നു. 

Third-gen Hyundai i20

100 പിഎസ്, 120 പിഎസ് എന്നീ രണ്ട് ഓപ്ഷനുകളായാണ് യൂറോ-സ്പെക്ക് മൂന്നാം തലമുറ ഐ20 ൽ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ലഭിക്കുക. 120 പി‌എസ് വേരിയന്റിന് സ്റ്റാൻ‌ഡേർ‌ഡായി 48 വി മൈൽ‌ഡ്-ഹൈബ്രിഡ് സിസ്റ്റം ലഭിക്കുമ്പോൾ 100 പി‌എസ് പതിപ്പിലും ഇത് പ്രതീക്ഷിക്കാം. ടർബോ-പെട്രോൾ എഞ്ചിന് 7 സ്പീഡ് ഡിസിടി (ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്) ഓപ്ഷനും ലഭിക്കും. ഇന്ത്യ-സ്പെക്ക് മോഡലിന് 7 സ്പീഡ് ഡിസിടിയുള്ള 120 പിഎസ് വെരിയന്റാണ്. എന്നാൽ 48 വി മൈൽഡ്-ഹൈബ്രിഡ് സംവിധാനം ഹ്യൂണ്ടായ് ഇവിടെ അവതരിപ്പിക്കാൻ സാധ്യതയില്ല. 

Hyundai Elite i20 diesel rear

ബിഎസ്6 എലീറ്റ് ഐ20 പെട്രോളിന് 5.59 ലക്ഷം മുതൽ 9.2 ലക്ഷം രൂപ വരെയാണ് വില (എക്സ്ഷോറൂം ഡൽഹി). മറ്റ് ബി‌എസ്6 പെട്രോൾ മോഡലുകളായ മാരുതി സുസുക്കി ബലേനോ / ടൊയോട്ട ഗ്ലാൻസ, ടാറ്റ ആൾട്രോസ്, ഫോക്‌സ്‌വാഗൺ പോളോ എന്നിവയുമായാണ് എലീറ്റ് ഐ28 ന്റെ സ്ഥാനം. 

കൂടുതൽ വായിക്കാം:  ഹ്യുണ്ടായ് ഐ 20 ഓൺ റോഡ് പ്രൈസ്.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Hyundai എലൈറ്റ് ഐ20 2017-2020

3 അഭിപ്രായങ്ങൾ
1
M
madan singh sangliya
Jun 25, 2020, 4:31:36 PM

Disal me i20 kab tak ajayagi

Read More...
    മറുപടി
    Write a Reply
    1
    r
    rakesh patidar
    Jun 18, 2020, 11:05:25 PM

    Nai i20 desal me nhi aayegi kya

    Read More...
      മറുപടി
      Write a Reply
      1
      N
      naveen kumar
      Mar 18, 2020, 7:04:51 PM

      Which price Hyundai i20 BSR

      Read More...
        മറുപടി
        Write a Reply
        Read Full News

        കാർ വാർത്തകൾ

        • ട്രെൻഡിംഗ് വാർത്ത
        • സമീപകാലത്തെ വാർത്ത

        ട്രെൻഡിംഗ് ഹാച്ച്ബാക്ക് കാറുകൾ

        • ഏറ്റവും പുതിയത്
        • വരാനിരിക്കുന്നവ
        • ജനപ്രിയമായത്
        • Kia Syros
          Kia Syros
          Rs.6 ലക്ഷംകണക്കാക്കിയ വില
          പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
        • ബിവൈഡി seagull
          ബിവൈഡി seagull
          Rs.10 ലക്ഷംകണക്കാക്കിയ വില
          പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
        • എംജി 3
          എംജി 3
          Rs.6 ലക്ഷംകണക്കാക്കിയ വില
          പ്രതീക്ഷിക്കുന്ന ലോഞ്ച്: ഫെബരുവരി, 2025
        • ലെക്സസ് lbx
          ലെക്സസ് lbx
          Rs.45 ലക്ഷംകണക്കാക്കിയ വില
          പ്രതീക്ഷിക്കുന്ന ലോഞ്ച്: dec 2024
        • നിസ്സാൻ ലീഫ്
          നിസ്സാൻ ലീഫ്
          Rs.30 ലക്ഷംകണക്കാക്കിയ വില
          പ്രതീക്ഷിക്കുന്ന ലോഞ്ച്: ഫെബരുവരി, 2025
        ×
        We need your നഗരം to customize your experience