ഹ്യൂണ്ടായെലൈറ്റ് ഐ 20 യ്ക്ക് സ്റ്റാൻഡേർഡ് ഡ്വൽ ഫ്രണ്ട് എയർ ബാഗുകൾക്കൊപ്പം ചെറിയ നവീകരണങ്ങൾ കൂടി ലഭിച്ചു

published on ജനുവരി 05, 2016 03:22 pm by raunak വേണ്ടി

  • 20 കാഴ്ചകൾ
  • ഒരു അഭിപ്രായം എഴുതുക

ഹ്യൂണ്ടായ് ഡ്വൽ ഫ്രണ്ട് എയർ ബാഗ് എലൈറ്റ് ഐ 20 യിലും ഐ 20 ആക്‌റ്റീവിലും 2016 ൽ സ്റ്റാൻഡേർഡ് ആക്കി മാറ്റി. ഡ്വൽ ഫ്രണ്ട് എയർ ബാഗിനു പുറമെ എലൈറ്റ് ഐ 20 നിരയിൽ അൽപ്പം നവീകരണങ്ങളും ഈ കൊറിയൻ വാഹന നിർമ്മാതാക്കൾ കൊണ്ടുവന്നിട്ടുണ്ട്. വാഹനങ്ങൾ ഉടൻ തന്നെ ഷോറൂമിലെത്തുമെന്ന് പ്രതീക്ഷിക്കാം. ഹ്യൂണ്ടായ് നേരത്തെ പ്രഖ്യാപിച്ചതുപോലെ വിലയും അൽപ്പം കൂടുമെന്ന് പ്രതീക്ഷിക്കാം. ഇരു വാഹങ്ങളുടെയും എഞ്ചിനുകളിൽ മാറ്റമില്ലാതെ തുടരും, 6 സ്പീഡ് എം ടി യുമായി സംയോജിപ്പിച്ച 1.4 ലിറ്റർ ഡീസൽ എഞ്ചിനും 5 - സ്പീഡ് എം ടി യുമായി സംയോജിപ്പിച്ച 1.2 ലിറ്റർ എഞ്ചിനുമായിരിക്കും വാഹനത്തിനുണ്ടാകുക.

കൂടിയ എലൈറ്റ് ഐ 20 അസ്‌ത (ഒ) ഇപ്പോൾ കോർണറിങ്ങ് ലാംപും എൽ ഇ ഡി ഡേ ടൈം റണ്ണിങ്ങ് ലൈറ്റും അടങ്ങിയ പ്രൊജക്‌ടർ ഹെഡ്‌ലാംപോടു കൂടിയാണ്‌ എത്തുന്നത്. രണ്ട് മാസത്തിന്‌ മുൻപിറങ്ങിയ മാരുതി സുസുകി ബലീനൊ ആയിരുന്നു ഈ സെഗ്‌മെന്റിൽ ആദ്യമായി ബി - എക്‌സനോൺ പ്രൊജക്‌ടറുകളും ഡേ ടൈം റണ്ണിങ്ങ് ലൈറ്റുകളും അവതരിപ്പിച്ചത്. കൂടാതെ എലൈറ്റ് ഐ 20 യുടെ സ്പോർട്സ് (ഒ) വേരിയന്റ് നിർത്തലാക്കുകയും ചെയ്‌തു. അതോടെ ബേസ് വേരിയന്റുകളായ എറ മഗാന തുടങ്ങിയവയ്ക്കൊപ്പം സ്പോർട്സ് (ഒ), അസ്‌ത പിന്നെ അസ്‌ത (ഒ) എന്നിവയും ലഭ്യമാകും. ഡ്വൽ എയർ ബാഗുകൾ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡ് ഓപ്‌ഷനാണെങ്കിൽ എ ബി എസ് സ്‌പോർട്സ് വേരിയന്റ് മുതലായിരിക്കും ലഭ്യമാകുക. കൂടാതെ കഴിഞ്ഞ വർഷം അവസാനത്തോടെ വാഗ്‌ദാനം ചെയ്ത ടച്ച്സ്ക്രീൻ നാവിഗേഷനും ആസ്ത ഒ ട്രിമ്മിനൊപ്പം ലഭ്യമാകും. ക്യാമറയോട് കൂടിയ ഓട്ടോമാറ്റിക് ഇലക്‌ട്രോക്രോമിക് മിററിനു പകരം ഇപ്പോഴുള്ളത് മാനുവലാണ്‌.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ ഹുണ്ടായി elite ഐ20 2017-2020

Read Full News
  • ട്രെൻഡിംഗ്
  • സമീപകാലത്തെ
×
We need your നഗരം to customize your experience