ഹ്യുണ്ടായ് ക്രെറ്റ 2020 അരങ്ങേറ്റം കുറിച്ചു; വിലക്കുറവിൽ ഇപ്പോഴും കിയ സെൽറ്റോസ് തന്നെ മുന്നിൽ
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 20 Views
- ഒരു അഭിപ്രായം എഴുതുക
പുതിയ ക്രെറ്റയിൽ ഏറ്റവും ആകർഷകം പനോരമിക് സൺറൂഫ് തന്നെ. സമാന വലുപ്പമുള്ള എതിരാളികൾക്കൊന്നും ഈ പ്രത്യേകത അവകാശപ്പെടാൻ കഴിയില്ല.
-
രണ്ട് പെട്രോൾ, ഒരു ഡീസൽ എന്നിങ്ങനെയാണ് 2020 ക്രെറ്റയിൽ ലഭ്യമായ എഞ്ചിനുകൾ.
-
എല്ലാ 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കും ഒരു മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉണ്ടായിരിക്കുമെന്ന് സൂചന.
-
1.4 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 7 സ്പീഡ് ഡിസിടിയോടൊപ്പം മാത്രമേ ലഭ്യമാകൂ.
-
പനോരമിക് സൺറൂഫ്, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എയർ പ്യൂരിഫയർ, ഇ-ബ്രേക്ക് ഓൺ ഓഫർ പോലുള്ള പ്രീമിയം സവിശേഷതകൾ.
-
6 എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ, കുട്ടികളുടെ സീറ്റുകൾക്കുള്ള ആങ്കർ പോയിന്റുകൾ, റിവേർസിംഗ് ക്യാമറ എന്നിവയാണ് പ്രധാന സുരക്ഷാ സവിശേഷതകൾ.
-
കിയ സെൽറ്റോസ്, റെനോ ഡസ്റ്റർ, കാപ്റ്റർ, നിസ്സാൻ കിക്ക്സ്, മാരുതി സുസുക്കി എസ്-ക്രോസ് എന്നിവ പ്രധാന എതിരാളികളായി തുടരും.
2020 ഓട്ടോ എക്സ്പോയിലാണ് 2020 ക്രെറ്റ ആദ്യമായി പ്രദർശിപ്പിച്ചത്, കുറച്ച് മാസങ്ങൾക്ക് ശേഷം ഹ്യൂണ്ടായ് ക്രെറ്റയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു. പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ കൊറിയൻ കാർ കമ്പനിയുടെ ഈ കോംപാക്റ്റ് എസ്‌യുവിക്ക് 14,000 ത്തോളം ബുക്കിംഗുകളാണ് ലഭിച്ചത്. അടിസ്ഥാന മോഡലിന് 9.99 ലക്ഷം രൂപയും ടോപ്പ്-സ്പെക്ക് വേരിയന്റിന് 17.20 ലക്ഷം രൂപയുമാണ് വില (എക്സ്ഷോറൂം ഇന്ത്യ). അതെസമയം കിയ സെൽറ്റോസിന്റെ എൻട്രി ലെവൽ വേരിയന്റിന് 9.89 ലക്ഷം രൂപയാണ് വില (എക്സ്ഷോറൂം ഇന്ത്യ). ക്രെറ്റയുടെ എല്ലാ വേരിയന്റുകളുടെയും വിലകളുടെ വിശദാംശങ്ങൾ ചുവടെ.
1.5 ലിറ്റർ പെട്രോൾ എംപിഐ |
1.5-ലിറ്റർ ഡീസൽ സിആർഡിഐ |
1.4 ലിറ്റർ പെട്രോൾ ടർബോ ജിഡിഐ |
|||
|
MT |
IVT |
MT |
AT |
DCT |
E |
|
NA |
Rs 9.99 lakh |
NA |
NA |
EX |
Rs 9.99 lakh |
NA |
Rs 11.49 lakh |
NA |
NA |
S |
Rs 11.72 lakh |
NA |
Rs 12.77 lakh |
NA |
NA |
SX |
Rs 13.46 lakh |
Rs 14.94 lakh |
Rs 14.51 lakh |
Rs 15.99 lakh |
Rs 16.16 lakh |
SX(O) |
NA |
Rs 16.15 lakh |
Rs 15.79 lakh |
Rs 17.20 lakh |
Rs 17.20 lakh |
എല്ലാ വിലകളും എക്സ്‌ഷോറൂം ഇന്ത്യ.
2020 ക്രെറ്റയ്‌ക്കൊപ്പം ഹ്യുണ്ടായ് നൽകുന്ന എഞ്ചിൻ ഓപ്ഷനുകൾ സെൽറ്റോസിന്റേതിന് സമാനമാണ്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 115 പിഎസും 144 എൻഎം ടോർക്കും നൽകുന്നു. ഒപ്പം 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ സിവിടിയും ലഭിക്കും. 1.5 ലിറ്റർ ഡീസൽ എഞ്ചിനും 115 പിഎസും ഉയർന്ന ടോർക്കായ 250 എൻഎമ്മും ഉല്പാദിപ്പിക്കുന്നു. പെട്രോളിലെന്ന പോലെ, 6 സ്പീഡ് മാനുവലിനോടൊപ്പം ഇത് സ്വന്തമാക്കാം. 6 സ്പീഡ് ടോർക്ക് കൺവെർട്ടറാണ് ഇതോടൊപ്പമുള്ള ഓട്ടോമാറ്റിക് ഓപ്ഷൻ. 1.4 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാകട്ടെ 140 പിഎസും 242 എൻഎം ടോർക്കുമുണ്ടാക്കുന്നു. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനോടൊപ്പം (ഡിസിടി) മാത്രമാണ് ഹ്യുണ്ടായ് ഈ ഓപ്ഷൻ നൽകുന്നത്. സെൽറ്റോസിലാകട്ടെ ഇത് മാനുവൽ ട്രാൻസ്മിഷനോടൊപ്പവും ലഭിക്കുന്നു. ഓട്ടോമാറ്റിക് വേരിയന്റുകളിൽ മാത്രമാണെങ്കിലും എസ്എക്സ്, എസ്എക്സ് (ഒ) എന്നിവയിൽ ഡ്രൈവ് മോഡുകളും ട്രാക്ഷൻ മോഡുകളും ഹ്യുണ്ടായ് ഉറപ്പു നൽകുന്നു.
ഡിസൈന്റെ കാര്യമെടുത്താൽ പുതിയ 2020 ക്രെറ്റയുടെ മുൻഭാഗം വിടപറയുന്ന മോഡലിന്റേതിൽ നിന്ന് വ്യത്യസ്തമാണ്. ഉദാഹരണത്തിന്, പുതിയ ക്രെറ്റയ്ക്ക് ആധുനിക എൽഇഡി ഘടകങ്ങൾ ലഭിച്ചിരിക്കുന്നു. സവിശേഷതകളുടെ കാര്യത്തിൽ, 2020 ക്രെറ്റയ്ക്ക് കൂടുതൽ അടുപ്പം ഹ്യുണ്ടായിയുടെ നിരയിലെ വെണ്യൂവിനോടാണ്. വേദിയോട് ഏറ്റവും അടുത്താണ്. ഇന്റീരിയറിന് കറുപ്പ്, ക്രീം ഷേഡുകൾ ഉപയോഗിച്ച് പൂർണത നൽകിയിക്കുന്നു. കൂടുതൽ സ്‌പോർട്ടിയായ ഡിസിടി ഓപ്ഷൻ തെരഞ്ഞെടുക്കുന്നവർക്ക് വ്യത്യസ്‌ത ഓറഞ്ച് ഘടകങ്ങളുള്ള ഒരു കറുത്ത ഇന്റീരിയർ സ്വന്തമാക്കാം.
എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, എൽഇഡി പൊസിഷനിംഗ് ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ സഹിതമാണ് ക്രെറ്റയുടെ ടോപ്പ്-സ്പെക്ക് വേരിയന്റ് ഹ്യൂണ്ടായ് അവതരിപ്പിച്ചത്. ക്രെറ്റയുടെ കുറഞ്ഞ വേരിയന്റുകളിൽ പോലും ബൈ-ഫങ്ഷണൽ ഹാലോജൻ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ ലഭ്യമാക്കുന്നു. ക്യാബിനകത്ത് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീനുമുണ്ട്. പനോരമിക് സൺറൂഫ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, കൂൾഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് വേരിയന്റുകൾക്കുള്ള പാഡിൽ ഷിഫ്റ്ററുകൾ, 8-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ് എന്നിവയാണ് മറ്റ് സവിശേഷതകൾ. ടോപ്പ്-സ്പെക്ക് എസ് എക്സ് (ഒ) വേരിയന്റിൽ 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും ഹ്യുണ്ടായ് നൽകുന്നു.
2020 ക്രെറ്റയിലെ കണക്റ്റഡ് കാർ ടെക്ക് സൌകര്യം ഉടമകൾക്ക് ബ്ലുലിങ്ക് സിസ്റ്റത്തിലൂടെ അവരുടെ കാർ ട്രാക്കുചെയ്യാനും ജിയോ ഫെൻസിംഗ് സജ്ജീകരിക്കാനും എഞ്ചിൻ വിദൂരമായി പ്രവർത്തിപ്പിക്കാനും സഹായിക്കുന്നു. ടോപ്പ്-സ്പെക്ക് എസ് എക്സ് (ഒ) യിൽ മാത്രമല്ല മാനുവൽ വേരിയന്റിൽ പോലും ഈ സവിശേഷത ലഭ്യമാണ് എന്നതും ശ്രദ്ധേയം. മാനുവൽ വേരിയന്റിൽ റിമോട്ട് എഞ്ചിൻ സ്റ്റാർട്ടിന് ക്രെറ്റയിൽ നിലവിലുള്ള ഒരു സവിശേഷതയായ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കും ആവശ്യമാണ്.
സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യമെടുത്താൽ സവിശേഷതകളുടെ ഒരു നീണ്ട നിര തന്നെ ഹ്യുണ്ടായ് 2020 ക്രെറ്റയിൽ നൽകുന്നു. ടോപ്പ്-സ്പെക്ക് വേരിയന്റിന് ആറ് എയർബാഗുകൾ ലഭിക്കുമ്പോൾ മറ്റെല്ലാ വേരിയന്റുകൾക്കും രണ്ട് എയർബാഗുകളാളുള്ളത്. എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ഇബിഡിയുള്ള സാധാരണ എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയുണ്ട്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇ.എസ്.സി), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് കൺട്രോൾ (വി.എസ്.എം), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ (എച്ച്.എ.സി) എന്നീ സവിശേഷതകൾ എസ്.എക്സ്, ടോപ്പ്-ഓഫ്-ലൈൻ എസ്.എക്സ് (ഒ) വേരിയന്റുകളിൽ മാത്രമാണ് ലഭ്യമാകുന്നത്. ചൈൽഡ് സീറ്റുകൾക്കായുള്ള ആങ്കർ പോയിന്റുകളും പിൻ ചക്രങ്ങൾക്കുള്ള ഡിസ്ക് ബ്രേക്കുകളും ഈ രണ്ട് വേരിയന്റുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. റിയർ പാർക്കിംഗ് ക്യാമറയാകട്ടെ എസ്, എസ്എക്സ്, എസ്എക്സ് (ഒ) വേരിയന്റുകളോടൊപ്പം മാത്രമാണ് ലഭിക്കുക.
ക്രെറ്റയ്‌ക്കായി ഒരു വേരിയബിൾ വാറന്റിയാണ് ഹ്യുണ്ടായ് വാഗ്ദാനം ചെയ്യുന്നത്. ഇതനുസരിച്ച് ഉപഭോക്താവിന് 3 വർഷം / കിലോമീറ്റർ പരിധിയില്ലാതെ, 4 വർഷം / 60,000 കിലോമീറ്റർ, അല്ലെങ്കിൽ 5 വർഷം / 50,000 കിലോമീറ്റർ പാക്കേജുകൾ തിരഞ്ഞെടുക്കാം. കിയ സെൽറ്റോസ്, റെനോ ഡസ്റ്റർ, റിനോ കാപ്റ്റർ, നിസ്സാൻ കിക്ക്സ്, മാരുതി എസ്-ക്രോസ് എന്നിവയുമായാണ് 2020 ക്രെറ്റ കൊമ്പുകോർക്കുന്നത്.
കൂടുതൽ വായിക്കാം: ഹ്യുണ്ടായ് ക്രെറ്റ ഡീസൽ