• English
  • Login / Register

ജപ്പാനിൽ പുതിയ ‘WR-V’ അവതരിപ്പിക്കാനൊരുങ്ങി Honda Elevate!

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 29 Views
  • ഒരു അഭിപ്രായം എഴുതുക

കാഴ്ചയ്ക്ക് ജപ്പാൻ-സ്പെക്ക് WR-Vയും, ഇന്ത്യ-സ്പെക്ക് ഹോണ്ട എലിവേറ്റും ഒരേ പോലെതന്നെയാണ്, എങ്കിലും അവ തമ്മിൽ വലിയ ചില വ്യത്യാസങ്ങളുണ്ട് 

Honda Elevate as the WR-V in Japan

  • ഹോണ്ട 2023 സെപ്റ്റംബറിൽ എലിവേറ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ചു. 

  • ● ജപ്പാനിൽ അവതരിപ്പിച്ച പുതിയ WR-V പുറമേ നിന്നും കാണാൻ എലിവേറ്റിനെപ്പോലെ തോന്നും, എന്നാൽ അതിൻറെ കറുപ്പു ക്യാബിനും അപ്ഹോൾസ്റ്ററിയും അതിനെ വേറിട്ടു നിർത്തുന്നു

  • സൺറൂഫും വയർലെസ് ഫോൺ ചാർജിംഗും പോലുള്ള സവിശേഷതകൾ ഇതിനില്ല; ഇതിൻറെ ടച്ച്‌സ്‌ക്രീൻ യൂണിറ്റും വ്യത്യസ്തമാണ്.

  • ഇന്ത്യ-സ്പെക് എലിവേറ്റിൻറെ അതേ ലെയിൻവാച്ച് ക്യാമറയും   

  •   ADAS സ്യൂട്ട് സുരക്ഷാ പാക്കേജും ഇതിൽ ലഭിക്കുന്നു.

●     എലിവേറ്റിൻറെ 1.5-ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതിനു കരുത്തു പകരുന്നത്; എങ്കിലും മാനുവൽ ഓപ്ഷൻ ഇല്ലാത്തതിനാൽ സാധ്യതയനുസരിച്ച് അത് CVT ഓട്ടോമാറ്റിക്കായി പരിമിതപ്പെട്ടിരിക്കുന്നു.

●      ഇന്ത്യ-സ്പെക്ക് എലിവേറ്റിൻറെ വില 11 ലക്ഷം മുതൽ 16.28 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം ഡൽഹി).

കാർ നിർമ്മാതാവിൻറെ ഏറ്റവും പുതിയ SUV  മോഡലായിരുന്നു ഹോണ്ട എലിവേറ്റ്, ഇത്  ഇന്ത്യൻ കോംപാക്റ്റ് SUV സെഗ്‌മെൻറിൽ 2023 സെപ്റ്റംബറിലാണ് വിൽപ്പനയ്‌ക്കെത്തിയത്. കാർ നിർമ്മാതാവ് ഇപ്പോൾ എലിവേറ്റ് SUV  യെ സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോയി, പക്ഷേ അവിടെ അത് ‘WR-V’  എന്ന പേരിലാണ് അറിയപ്പെടുന്നത്. നിങ്ങളുടെ അറിവിലേക്ക്, 2023 ഏപ്രിലിൽ നിർത്തലാക്കിയ ജാസ് അധിഷ്ഠിത സബ്-4m ക്രോസ്ഓവറിനായാണ് ഇന്ത്യയിൽ WR-V എന്ന നെയിംപ്ലേറ്റ് ഹോണ്ട ഉപയോഗിച്ചത്.

ഇത് എത്രത്തോളം വ്യത്യസ്തമാണ്?

Japan-spec Honda WR-V cabin

(WR-V എന്ന് വിളിക്കപ്പെടുന്ന) എലിവേറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള ജാപ്പനീസ് SUV യും ഇവിടെ വിൽക്കുന്ന SUVയും പുറമെ ഒരുപോലെ കാണപ്പെടുമെങ്കിലും, അകമേ ഇതിന് രണ്ട് മാറ്റങ്ങളുണ്ട്. ജപ്പാനിൽ  ഒരു ഓൾ-ബ്ലാക്ക് ക്യാബിൻ തീമും ഒരു വ്യത്യസ്തമായ അപ്ഹോൾസ്റ്ററിയുമായി ഹോണ്ട അവതരിപ്പിക്കുന്ന എലിവേറ്റിൻറെ ഈ വേർഷൻ ഇന്ത്യൻ വിപണിയിൽ ഒരു ബ്രൗൺ തീമിൽ ആണ് അവതരിപ്പിക്കുന്നത്.

ശ്രദ്ധേയമായ മറ്റൊരു കാര്യം, ജപ്പാൻ-സ്‌പെക്ക് മോഡൽ അഞ്ച് മോണോടോൺ കളർ ഓപ്ഷനുകളിൽ മാത്രമേ ലഭിക്കൂ, അതേസമയം ഇന്ത്യ-സ്പെക്ക് എലിവേറ്റ് മോണോടോൺ (7), ഡ്യുവൽ-ടോൺ (3) എന്നിങ്ങനെയുള്ള രണ്ടു വിധത്തിലുള്ള ഷേഡുകളും വാഗ്ദാനം ചെയ്യുന്നു.

ഉപയോഗിച്ച കാർ മൂല്യനിർണ്ണയം

നിങ്ങളുടെ അടച്ചിട്ടില്ലാത്ത ചലാനുകൾ കാർദേഖോ വഴി അടയ്ക്കുക

സവിശേഷതകളുടെ പുനരവലോകനവും കാണാം

Japan-spec Honda WR-V missing a sunroof

രണ്ട് SUVകളും തമ്മിൽ സവിശേഷതകളിൽ ചില വ്യത്യാസങ്ങളുണ്ട്. ഇന്ത്യ-സ്പെക് എലിവേറ്റ് മറ്റു സൗകര്യങ്ങൾക്കൊപ്പം 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സിംഗിൾ-പെയിൻ സൺറൂഫ്, വയർലെസ് ഫോൺ ചാർജർ എന്നിവ നൽകുമ്പോൾ, ജപ്പാൻ-സ്പെക്ക് WR-V-യിൽ ഹോണ്ട അവയെല്ലാം ഒഴിവാക്കിയതായി കാണുന്നു. രണ്ടാമത്തേതിൽ ഒരു ടച്ച്‌സ്‌ക്രീൻ യൂണിറ്റുണ്ടെങ്കിലും, വലത്തെ അരികിൽ ഫിസിക്കൽ കൺട്രോളുകൾ  ഉള്ളതിനാൽ ഇവിടെ വിൽക്കുന്ന എലിവേറ്റിനെ അപേക്ഷിച്ച് ഇത് ഒരു വ്യത്യസ്തമായ യൂണിറ്റാണെന്ന് തോന്നുന്നു.

ജപ്പാൻ-സ്പെക്ക് എലിവേറ്റിൻറെ സുരക്ഷാ കിറ്റിനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, രണ്ടിനും ഒരു ലെയ്ൻ വാച്ച് ക്യാമറ, റിവേഴ്‌സിംഗ് ക്യാമറ, ഫോർവേഡ് കൊളിഷൻ വാണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയുൾപ്പെടെയുള്ള മൾട്ടിപ്പിൾ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) എന്നിവ ലഭിക്കുമെന്ന് നമുക്കറിയാം.

ബന്ധപ്പെട്ടത്: ഇന്ത്യയിൽ ഹോണ്ട എലിവേറ്റിനൊപ്പം ഏറ്റവും പുതിയ WR-V അവതരിപ്പിക്കുമോ?

അതിൻറെ എഞ്ചിൻറെ കാര്യമോ?

പുതിയ ജാപ്പനീസ് WR-V യുടെ എഞ്ചിൻറെ കൃത്യമായ ഔട്ട്‌പുട്ടും ഗിയർബോക്‌സ് ഓപ്ഷനും ഹോണ്ട വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ SUVക്ക് ഇന്ത്യ-സ്പെക്ക് എലിവേറ്റിന് സമാനമായ 1.5 ലിറ്റർ പെട്രോൾ യൂണിറ്റ് ഉണ്ടാകുമെന്ന വിവരം അവർ പങ്കു വച്ചിട്ടുണ്ട്. ഇവിടെ വിൽക്കുന്ന എലിവേറ്റിൽ ഈ എഞ്ചിൻ 121 PS-ലും 145 Nm-ലും റേറ്റുചെയ്തിരിക്കുന്നു, കൂടാതെ അതിന് 6-സ്പീഡ് മാനുവൽ, CVT ഓപ്ഷനുകളുമുണ്ട്. ജാപ്പനീസ് സമാനത CVT ഓട്ടോമാറ്റിക്കിൽ മാത്രമായി പരിമിതപ്പെട്ടേക്കാം.

അതിൻറെ ഇന്ത്യൻ പതിപ്പിനെപ്പോലെ തന്നെ ജപ്പാൻ-സ്പെക്ക് എലിവേറ്റും ശക്തമായ ഒരു ഹൈബ്രിഡ് സജ്ജീകരണം സഹിതമല്ല അവതരിപ്പിക്കുന്നത്. 2026 ഓടെ SUVയുടെ ഒരു EV ഡെറിവേറ്റീവ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഹോണ്ട ഒരുങ്ങുന്നു.

ഇന്ത്യയിലെ വിലയും എതിരാളികളും

Honda Elevate as the WR-V in Japan

ഇന്ത്യയിൽ, ഹോണ്ട എലിവേറ്റിൻറെ വില 11 ലക്ഷം മുതൽ 16.28 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം ഡൽഹി). ഈ കോംപാക്റ്റ് SUV മത്സരിക്കുന്നത് കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഹ്യുണ്ടായ് ക്രെറ്റ, ഫോക്‌സ്‌വാഗൺ ടൈഗൺ, MG ആസ്റ്റർ, സ്‌കോഡ കുഷാക്ക്, സിട്രോൺ C3 എയർക്രോസ് എന്നിവയുമായാണ്.

കൂടുതൽ വായിക്കുക: എലിവേറ്റിൻറെ ഓൺ റോഡ് വില

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Honda എലവേറ്റ്

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • കിയ syros
    കിയ syros
    Rs.9.70 - 16.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ഫോർഡ് എൻഡവർ
    ഫോർഡ് എൻഡവർ
    Rs.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • നിസ്സാൻ compact എസ്യുവി
    നിസ്സാൻ compact എസ്യുവി
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ടാടാ സിയറ
    ടാടാ സിയറ
    Rs.25 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ഹുണ്ടായി ക്രെറ്റ ഇ.വി
    ഹുണ്ടായി ക്രെറ്റ ഇ.വി
    Rs.20 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
×
We need your നഗരം to customize your experience