Login or Register വേണ്ടി
Login

പുതിയ Base-spec Citroen C5 Aircross വേരിയെന്റിന്റെ ഫീച്ചേഴ്‌സ് കാണാം!

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

സിട്രോണിൽ നിന്നുള്ള പ്രീമിയം മിഡ്-സൈസ് എസ്‌ യു വി ഇപ്പോൾ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്

സി5 എയർക്രോസ്സ് എസ് യു വി-യുടെ തുടക്കക്കാരനായ ഫീൽ ട്രിം സിട്രോൺ അടുത്തിടെ വീണ്ടും അവതരിപ്പിച്ചിരുന്നു. മിഡ്-സൈസ് എസ്‌ യു വി ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ ഇത് ലഭ്യമായിരുന്നു, എന്നാൽ 2022-ൽ എത്തിയ ഫെയ്‌സ്‌ലിഫ്റ്റ് വേർഷനൊപ്പം ഇത് വരെ ലഭ്യമായിരുന്നില്ല.

ഈ വേരിയന്റ് തിരികെ കൊണ്ടുവന്നതിന്റെ ഭാഗമായി, സിട്രോൺ എസ്‌ യു വി-യുടെ ടോപ്പ് എൻഡ് ഷൈൻ വേരിയന്റിന്റെ വിലയും ഉയർത്തിയിട്ടുണ്ട്. ടോപ്പ് എൻഡ് ഷൈൻ വേരിയന്റിനേക്കാൾ ഏകദേശം 76,000 രൂപ കുറഞ്ഞ സി5 എയർക്രോസ്സ്-ന്റെ ഫീൽ വേരിയന്റാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ, നിങ്ങൾക്ക് ലഭിക്കുന്നത് എന്താണെന്നു ഇവിടെ നിന്നും മനസ്സിലാക്കൂ.
പ്രധാന സവിശേഷതകൾ

എക്സ്റ്റീരിയർ

ഇന്റീരിയർ

സൗകര്യം

സുരക്ഷ

  • എൽ ഇ ഡി ഡി ആർ എൽ -കൾ ഉള്ള എൽ ഇ ഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ

  • എ ആർ വി എം ഘടിപ്പിച്ച ടേൺ ഇൻഡിക്കേറ്ററുകളുള്ള 3-ഡി എൽ ഇ ഡി ടെയിൽലാമ്പുകൾ

  • മുന്നിൽ എൽ ഇ ഡി ഫോഗ് ലാമ്പുകൾ

  • അർബൻ ബ്ലാക്ക് അൽകന്റാര അപ്ഹോൾസ്റ്ററി

  • ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയ്‌ക്കൊപ്പം 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ

  • 12.3-ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ

  • പനോരമിക് സൺറൂഫ്

  • കീലെസ്സ് എൻട്രിയും പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പും

  • പിൻഭാഗത്ത് എ സി വെന്റുകളുള്ള ഡ്യുവൽ സോൺ എ സി

  • ക്രൂയിസ് കൺട്രോൾ

  • പവേർഡ് ഡ്രൈവർ സീറ്റ്

  • 6 എയർബാഗുകൾ

  • ഹിൽ അസിസ്റ്റിനൊപ്പം ഇലക്ട്രോണിക് സ്ഥിരത നിയന്ത്രണം

  • പാർക്ക് അസിസ്റ്റ്

  • ബ്ലൈൻഡ് സ്പോട്ട് കണ്ടെത്തൽ


അടിസ്ഥാന ഓപ്ഷനാണെങ്കിലും, സിട്രോണിന്റെ വിലപിടിപ്പുള്ളതായി തോന്നിക്കുന്ന സി5 എയർക്രോസ് എസ്‌ യു വി വേരിയന്റിൽ സമഗ്രമായി സാങ്കേതിക, സുരക്ഷാ ഉപകരണങ്ങൾ മികച്ച രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു. പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ എ സി, പവേർഡ് ഡ്രൈവർ സീറ്റ് തുടങ്ങിയ സൗകര്യങ്ങൾ മാത്രമല്ല, ആറ് എയർബാഗുകൾ, ഹിൽ അസിസ്റ്റോടുകൂടിയ ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ (ഇ എസ്‌ സി), ബ്ലൈൻഡ് സ്‌പോട്ട് ഡിറ്റക്ഷൻ സിസ്റ്റം എന്നിങ്ങനെയുള്ള സുരക്ഷാ സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു.

ഇതും വായിക്കൂ: 5 പുതിയ എസ്‌ യു വി കൾ ഈ ഉത്സവ സീസണിൽ നിങ്ങളുടെ കൈകളിലെത്തിയേക്കാം

കൂടാതെ, ഷൈൻ വേരിയന്റിൽ കാണപ്പെടുന്ന വലിയ 10 ഇഞ്ച് ടച്ച്‌സ്‌ക്രീനുമായി താരതമ്യപ്പെടുത്തുമ്പോൾ അല്പം ചെറിയ 8 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. എങ്കിലും ഇത് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങിയവയെ പിന്തുണയ്ക്കുന്നതാണ്. ഫീൽ വേരിയന്റ് കളർ പാക്കുകളുടെ തിരഞ്ഞെടുപ്പിന് അവസരം നൽകുന്നില്ല, ഡാർക്ക് ക്രോം, എനർജറ്റിക് ബ്ലൂ എന്നീ കളറുകൾ ഹയർ-ടയർ ഷൈൻ വേരിയന്റിനൊപ്പം മാത്രം ലഭ്യമാകുന്നു.

എന്നിരുന്നാലും, വയർലെസ് ഫോൺ ചാർജറും പവേർഡ് ടെയിൽഗേറ്റ് ഓപ്പണിംഗും പോലുള്ള സമാന പ്രീമിയം എതിരാളികൾ വാഗ്ദാനം ചെയ്യുന്ന ചില സവിശേഷതകൾ ഇതിന് ഇല്ല എന്ന് തന്നെ പറയാം.

മെക്കാനിക്കൽ സവിശേഷതകൾ?

177 പി എസും 400 എൻ എം ടോർക്കും നൽകുന്ന 2 ലിറ്റർ ഡീസൽ എഞ്ചിനാണ് സി5 എയർക്രോസിന് കരുത്തേകാനുള്ളത്. ഈ യൂണിറ്റ് 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. എസ്‌ യു വി ക്ക് ഡീസൽ യൂണിറ്റിനൊപ്പം പെട്രോൾ എഞ്ചിനോ മാനുവൽ ട്രാൻസ്മിഷനോ ഓപ്ഷനായി ലഭിക്കുന്നില്ല.

എതിരാളികൾ

വീണ്ടും അവതരിപ്പിക്കപ്പെടുന്ന ഫീൽ വേരിയന്റിനൊപ്പം, സിട്രോൺ സി5 എയർക്രോസ്സ് ഇപ്പോൾ 36.91 ലക്ഷം മുതൽ 37.67 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം പാൻ ഇന്ത്യ) വില ഈടാക്കുന്നത്. ജീപ്പ് കോമ്പസ്, ഹ്യുണ്ടായ് ടക്‌സൺ, ഫോക്‌സ്‌വാഗൺ ടിഗ്വാൻ എന്നിവയാണ് ഇത് എതിരാളികൾ.

കൂടുതൽ വായിക്കൂ: സിട്രോൺ സി5 എയർക്രോസ് ഡീസൽ

Share via

Write your Comment on Citroen c5 എയർക്രോസ്

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
പുതിയ വേരിയന്റ്
ഇലക്ട്രിക്ക്
Rs.48.90 - 54.90 ലക്ഷം*
ഫേസ്‌ലിഫ്റ്റ്
Rs.2.49 സിആർ*
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.18.90 - 26.90 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ