BYD Sealion 7ൻ്റെ ഓരോ എക്സ്റ്റീരിയർ നിറവും യഥാർത്ഥത്തിൽ എങ്ങനെയാണെന്ന് മനസ്സിലാക്കാം
നാല് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് BYD ഇന്ത്യ-സ്പെക്ക് സീലിയൻ 7 വാഗ്ദാനം ചെയ്യുന്നത്: അറ്റ്ലാന്റിസ് ഗ്രേ, കോസ്മോസ് ബ്ലാക്ക്, അറോറ വൈറ്റ്, ഷാർക്ക് ഗ്രേ
ഈ ചൈനീസ് ഇവി നിർമ്മാതാക്കളിൽ നിന്നും ഇ-മാക്സ് 7, അറ്റോ 3, സീൽ എന്നിവയ്ക്ക് ശേഷം നാലാമത്തെ ഓഫർ അടയാളപ്പെടുത്തിക്കൊണ്ട് ഫെബ്രുവരി 17 ന് BYD സീലിയൻ 7 നമ്മുടെ വിപണിയിലെത്തുന്നു. ജനുവരിയിൽ നടന്ന 2025 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച BYD ആദ്യമായി സീലിയൻ 7 ഇലക്ട്രിക് SUV യൂണിറ്റുകൾ ഇപ്പോൾ ഡീലർഷിപ്പുകളിൽ എത്തിച്ചിരിക്കുന്നു. ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്ന എല്ലാ ബാഹ്യ നിറങ്ങളിലും ഈ പുതിയ BYD SUVയുടെ ചില യഥാർത്ഥ ചിത്രങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. അവ ഓരോന്നായി നോക്കാം.
അറ്റ്ലാന്റിസ് ഗ്രേ
സീലിയൻ 7 ന്റെ അറ്റ്ലാന്റിസ് ഗ്രേ ഒരു ഓഷ്യൻ ബ്ലൂ നിറമാണ് എക്സ്റ്റീറിയറിന് നല്കുന്നത്.
കോസ്മോസ് ബ്ലാക്ക്
സീലിയൻ 7 SUV യുടെ ഒരേ ഒരു ഇരുണ്ട ഷെയ്ഡ് ആയ ഇത് സ്വാഭാവികമായ കറുപ്പ് നിറത്തിലാണ് വരുന്നത്.
അറോറ വൈറ്റ്
ഈ വെളുത്ത എക്സ്റ്റീരിയർ ഷേഡിൽ SUVയുടെ എല്ലാ ഡിസൈൻ ഘടകങ്ങളും ഹൈലൈറ്റ് ചെയ്തിരിക്കുന്നത് അതിന് കൃത്യതയുള്ള ഒരു രൂപം നൽകുന്നു.
ഷാർക്ക് ഗ്രേ
പേര് സൂചിപ്പിക്കുന്നത് പോലെ, ഈ നിറത്തിന് സ്രാവുകളുടേതിന് സമാനമായ കോൺട്രാസ്റ്റ് ലഭിക്കുന്നു.
ഇതും പരിശോധിക്കൂ: 2025 ജനുവരിയിൽ മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ് എന്നിവയ്ക്ക് ശേഷം കോംപാക്ട് SUV വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റയുടെ ആധിപത്യം
ഓഫറിലുള്ള പവർട്രെയിനുകൾ
രണ്ട് തരത്തിലേക്ക് ട്യൂൺ ചെയ്യാവുന്ന 82.5 kWh ബാറ്ററി പായ്ക്കാണ് സീലിയൻ 7 SUV BYD വാഗ്ദാനം ചെയ്യുന്നു:
വേരിയന്റ് |
പ്രീമിയം |
പെർഫോമൻസ് |
ബാറ്ററി പായ്ക്ക് |
82.5 kWh |
82.5 kWh |
ഇലക്ട്രിക് മോട്ടോറുകളുടെ എണ്ണം |
1 |
2 |
ഡ്രൈവ്ട്രെയിൻ |
RWD* |
AWD^ |
പവർ |
313 PS |
530 PS |
ടോർക്ക് |
380 Nm |
690 Nm |
ക്ലെയിം ചെയ്ത റേഞ്ച് |
567 km |
542 km |
സവിശേഷതകളും സുരക്ഷയും
15.6 ഇഞ്ച് റൊട്ടബിൾ ടച്ച്സ്ക്രീൻ, 10.25 ഇഞ്ച് ഡ്രൈവർ ഡിസ്പ്ലേ, 12 സ്പീക്കർ സൌണ്ട് സിസ്റ്റം, 8-വേ പവർഡ് ഡ്രൈവർ സീറ്റ്, വയർലെസ് ഫോൺ ചാർജർ, ഡ്യുവൽ സോൺ AC എന്നിവയാണ് ഇന്ത്യ സ്പെക്ക് സീലിയനിലെ സവിശേഷതകളിൽ ഉൾപ്പെടുന്നവ. പനോരമിക് ഗ്ലാസ് റൂഫ്, ഓട്ടോ-LED ഹെഡ്ലൈറ്റുകൾ, വെൻറിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നിവയും ഇതിലുണ്ട്. 11 എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളുടെ (ADAS) സമ്പൂർണ്ണ സ്യൂട്ട് എന്നിവയാണ് ഇതിൻറെ സുരക്ഷാ സവിശേഷതകളിൽ എടുത്ത് പറയേണ്ടവ
പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും
45 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതൽ പ്രതീക്ഷിക്കുന്ന BYD സീലിയൻ 7 ഹ്യുണ്ടായ് അയോണിക് 5, കിയ EV 6 തുടങ്ങിയ ജനപ്രിയ EVകൾക്കൊപ്പം കിടപിടിക്കും.
ഓട്ടോമോട്ടീവ് ലോകത്ത് നിന്നുള്ള ഇൻസ്റ്റൻറ് അപ്ഡേറ്റുകൾക്കായി കാർദെഖോ വാട്ട്സ്ആപ്പ് ചാനൽ പിന്തുടരുക.