മാരുതി ജിംനി ബേസ്-സ്പെക്ക് ഓട്ടോമാറ്റിക് വേരിയന്റിന്റെ ആദ്യ രൂപം ഇതാ

published on ജനുവരി 24, 2023 07:00 pm by tarun for മാരുതി ജിന്മി

  • 33 കാഴ്ചകൾ
  • ഒരു അഭിപ്രായം എഴുതുക

മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുടെ ഓപ്ഷനുകളുള്ള രണ്ട് വേരിയന്റുകളിൽ ഓഫ്-റോഡർ ഉണ്ടാവാം.

Maruti Jimny Zeta Automatic Variant

മാരുതി സുസുക്കി ജിംനി ഒടുവിൽ എത്തിക്കഴിഞ്ഞു, ഓഫ്-റോഡറിനായി 10,000-ത്തോളം ബുക്കിംഗുകൾ ഇതിനകം തന്നെ മാർക്കിന് ലഭിച്ചിട്ടുണ്ട്. ഫൈവ് സ്പീഡ് മാനുവൽ, ഫോർ സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾക്കൊപ്പം 105PS 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഫൈവ് ഡോർ ജിംനി വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ ശ്രേണിയിലുള്ള ഗിയർബോക്സുള്ള ഫോർ വീൽ ഡ്രൈവ് (4WD) ഇവിടെ സ്റ്റാൻഡേർഡ് ആണ്. 

ഓഫറിലുള്ള സെറ്റ, ആൽഫ എന്നീ രണ്ട് വകഭേദങ്ങളിൽ ഏതിലും ജിംനി തിരഞ്ഞെടുക്കാവുന്നതാണ്. ഓട്ടോ എക്‌സ്‌പോ അരങ്ങേറ്റം മുതൽ ടോപ്പ്-സ്‌പെക്ക് ആൽഫ വേരിയന്റ് നമ്മൾ കാണുന്നുണ്ട്, ബേസ്-സ്പെക്ക് സെറ്റയുടെ അകത്തും പുറത്തുമുള്ള ഒരു കാഴ്ചയിതാ: 

എക്സ്റ്റീരിയർ

Maruti Jimny Zeta Automatic Variant

മുൻവശത്ത്, ഗ്രില്ലിൽ സ്റ്റാൻഡേർഡ് ആയി ക്രോം എലമെന്റുകൾ നിങ്ങൾക്ക് കാണാൻ കഴിയും, എന്നാൽ ടോപ് സ്പെക്ക് ആൽഫ വേരിയന്റിലെ LED യൂണിറ്റുകൾക്ക് വിരുദ്ധമായി ഹാലൊജൻ ഹെഡ്‌ലാമ്പുകൾ ഇതിന് ലഭിക്കുന്നു. ഹെഡ്‌ലാമ്പ് വാഷറും ഫോഗ് ലാമ്പുകളും പോലും സെറ്റ വേരിയന്റിൽ കാണുന്നില്ല. 

ഇതും വായിക്കുക: ഈ 20 ചിത്രങ്ങളിൽ മാരുതി ജിംനിയെക്കുറിച്ച് വിശദമായി മനസ്സിലാക്കൂ

Maruti Jimny Zeta Automatic Variant

പ്രൊഫൈലിൽ, അലോയ്കൾക്ക് പകരം 15 ഇഞ്ച് സ്റ്റീൽ വീലുകൾ ഉള്ളതിനാൽ ജിംനിയുടെ ബേസ്-സ്പെക്ക് വേരിയന്റ് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. ഈ വേരിയന്റിന്റെ പിൻഭാഗം ടോപ്പിന് സമാനമായി കാണപ്പെടുന്നു, പക്ഷേ ഇവിടെ കീലെസ് എൻട്രി ബട്ടൺ നഷ്‌ടമായിരിക്കുന്നത് ശ്രദ്ധയോടെ നോക്കുന്നവർ ശ്രദ്ധിക്കും. 

 

ഇന്റീരിയർ

Maruti Jimny Zeta Automatic Variant

ഇവിടെയുള്ള മൊത്തം കറുത്ത ക്യാബിൻ പ്രധാനമായും ടോപ്പ് സ്പെക് ആൽഫ വേരിയന്റ് പോലെ തന്നെ തോന്നുന്നു, ചില ഫീച്ചറുകൾ കുറവുണ്ട്. ജിംനി സെറ്റ വേരിയന്റിന് ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കുന്നു, ഇത് ടോപ്പ് എൻഡിന്റെ ഒമ്പത് ഇഞ്ച് യൂണിറ്റിനേക്കാൾ ചെറുതാണ്. ഇതിന് ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ലഭിക്കുന്നു, എന്നാൽ വയർലെസ് കണക്റ്റിവിറ്റി ഇല്ല. 

അടിസ്ഥാന വേരിയന്റിന് ക്രൂയ്സ് കൺട്രോൾ ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ്, ഓട്ടോ AC എന്നിവ ലഭിക്കുന്നില്ല, ആൽഫ വേരിയന്റിൽ ലഭ്യമായ സൗകര്യങ്ങൾ ആണിത്. പ്ലസ് സൈഡിൽ, ആറ് എയർബാഗുകൾ, ഒരു റിയർ പാർക്കിംഗ് ക്യാമറ, ESP, ഹിൽ ഹോൾഡ് / ഡീസന്റ് കൺട്രോൾ, ബ്രേക്ക് ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യൽ എന്നിവ പോലുള്ള സുരക്ഷാ കിറ്റ് ജിംനിക്ക് സ്റ്റാൻഡേർഡ് ആയി ലഭിക്കുന്നു. 

Maruti Jimny Zeta Automatic Variant

ഇതും വായിക്കുക: മാരുതി ജിംനിയുടെ ഓരോ വേരിയന്റും വാഗ്ദാനം ചെയ്യുന്നത് ഇവയൊക്കെയാണ് 

ഏകദേശം 10 ലക്ഷം രൂപ മുതൽ (എക്‌സ് ഷോറൂം)വിലയുള്ള, 11,000 രൂപയ്ക്ക് ബുക്ക് ചെയ്യാൻ ലഭ്യമായ ഫൈവ് ഡോർ ജിംനി മാരുതി റീട്ടെയിൽ ചെയ്യുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു. ഇത് മാർച്ചോടെ അവതരിപ്പിക്കും, SUV ശക്തരായ മഹീന്ദ്ര ഥാറിന് എതിരാളിയാകും.

 

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ മാരുതി ജിന്മി

Read Full News
  • ട്രെൻഡിംഗ്
  • സമീപകാലത്തെ

trendingഎസ്യുവി

  • ലേറ്റസ്റ്റ്
  • ഉപകമിങ്
  • പോപ്പുലർ
  • മാരുതി fronx
    മാരുതി fronx
    Rs.8 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഏപ്, 2023
  • മാരുതി ജിന്മി
    മാരുതി ജിന്മി
    Rs.12.70 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മെയ, 2023
  • ടാടാ curvv ev
    ടാടാ curvv ev
    Rs.20 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2024
  • നിസ്സാൻ എക്സ്-ട്രെയിൽ
    നിസ്സാൻ എക്സ്-ട്രെയിൽ
    Rs.40 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മെയ, 2023
  • മഹേന്ദ്ര thar 5-door
    മഹേന്ദ്ര thar 5-door
    Rs.15 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: aug 2023
×
We need your നഗരം to customize your experience