• English
  • Login / Register

ഹ്യുണ്ടായ് എക്‌സ്‌റ്ററിന്റെ ഇന്റീരിയറും ഫീച്ചറുകളും; വിശദമായ പരിശോധന

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 26 Views
  • ഒരു അഭിപ്രായം എഴുതുക

ഹ്യൂണ്ടായ് എക്‌സ്‌റ്റർ വെന്യൂവിന് താഴെയായി സ്ഥാനം പിടിക്കും, ടാറ്റ പഞ്ചിനോട് മത്സരിക്കുകയും ചെയ്യും

Hyundai Exter Interior

  • സെമി-ലെതറെറ്റ് സീറ്റുകളുള്ള ഗ്രാൻഡ് i10 നിയോസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എക്‌സ്‌റ്ററിന്റെ ഇന്റീരിയർ ഉള്ളതെന്ന് തോന്നുന്നു.

  • 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഓട്ടോ AC, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഉൾപ്പെടുത്തുന്നു.

  • 2450mm നീളവും 1631mm ഉയരവുമാണ് വീൽബേസിൽ നൽകിയിട്ടുള്ളത്.

  • 5-സ്പീഡ് MT, AMT എന്നിവ സഹിതം 83PS 1.2-ലിറ്റർ പെട്രോൾ എഞ്ചിനാണ് എഞ്ചിൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്.

  • ഏകദേശം 6 ലക്ഷം രൂപ (എക്സ് ഷോറൂം) മുതലാണ് വില പ്രതീക്ഷിക്കുന്നത്.

ഹ്യൂണ്ടായ് എക്‌സ്‌റ്ററിന്റെ ഇന്റീരിയറും അതിലെ ചില ഫീച്ചറുകളും പുറത്തുവിട്ടു. ഇതിന്റെ എക്സ്റ്റീരിയർ ഡിസൈൻ ഇതിനകം തന്നെ പൂർണ്ണമായും പുറത്തുവിട്ടിരുന്നു. ജൂലായ് 10-ന് ലോഞ്ച് ചെയ്യുന്നതിനു മുന്നോടിയായി എക്‌സ്‌റ്ററിന്റെ ബുക്കിംഗ് ഇപ്പോൾ ലഭ്യമാണ്.

Hyundai Exter Interior

ഇന്റീരിയർ ഡീകോ‍ഡ് ചെയ്യുന്നു

ഗ്രാൻഡ് i10 നിയോസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഹ്യുണ്ടായ് എക്‌സ്‌റ്ററിന്റെ ഓൾ-ബ്ലാക്ക് ഇന്റീരിയർ ഡിസൈൻ വന്നതെന്നു കരുതാം. സെന്റർ കൺസോൾ ഡിസൈൻ, ഡാഷ്‌ബോർഡിലെ ഡയമണ്ട് പാറ്റേൺ, ടർബൈൻ ആകൃതിയിലുള്ള AC വെന്റുകൾ എന്നിവ ഹാച്ച്ബാക്കിനോട് ശക്തമായ സാമ്യം പുലർത്തുന്നു.

സ്റ്റീയറിംഗ് വീൽ ഹാച്ച്ബാക്കിലും അതിന്റെ സെഡാൻ കൗണ്ടർപാർട്ടിലും (ഓറ) സമാനമാണ്, എന്നാൽ ലെതറെറ്റ് അപ്ഹോൾസ്റ്ററിയിൽ കവർ ചെയ്തിരിക്കുന്നു. സീറ്റുകൾ സെമി-ലെതറെറ്റ് അപ്ഹോൾസ്റ്ററിയിലാണ് ഫിനിഷ് ചെയ്തിട്ടുള്ളത്.

Hyundai Exter Interior

ഇതിൽ പൂർണ്ണമായി ഡിജിറ്റൈസ് ചെയ്ത ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കുന്നു, ഇത് മധ്യത്തിൽ 4.2 ഇഞ്ച് TFT MID ഉള്ള വെന്യൂവിന് സമാനമാണ്. 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, വയർലെസ് ചാർജിംഗ്, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് AC , റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, എല്ലാ യാത്രക്കാർക്കും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ എന്നിവയാണ് സ്ഥിരീകരിച്ച മറ്റ് ഫീച്ചറുകൾ. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം 60 BlueLink കണക്റ്റഡ് ഫീച്ചറുകൾ, വോയ്‌സ് കമാൻഡുകൾ, മൾട്ടി-ലാംഗ്വേജ് ഇൻഫോടെയ്ൻമെന്റ്, ഹിന്ദിയിലും ഇംഗ്ലീഷിലും അലക്‌സ വഴി ഹോം-ടു-കാർ വോയ്‌സ് കമാൻഡുകൾ എന്നിവ വരെ പിന്തുണയ്‌ക്കുന്നു.

ഇതും വായിക്കുക: ഹ്യുണ്ടായ് എക്സ്റ്റർ: നിങ്ങൾ അതിനായി കാത്തിരിക്കണോ അതോ അതിന്റെ എതിരാളികളിൽ ഒന്നി പോകണോ?

അളവുകൾ പുറത്തുവിട്ടു

എക്‌സ്‌റ്ററിൽ 2450mm, 1631mm ഉയരമുള്ള വീൽബേസുണ്ടെന്ന് ഹ്യുണ്ടായ് പ്രസ്താവിക്കുന്നു. വീൽബേസ് നിയോസിൽ കാണുന്നതിന് സമാനമാണ്, പക്ഷേ ഇതിൽ 111mm കൂടുതൽ ഉയരമുണ്ട്.

സ്ഥിരീകരിച്ച മറ്റ് വിശദാംശങ്ങൾ

Hyundai Exter Interior

എക്‌സ്‌റ്റർ അഞ്ച് വേരിയന്റുകളിൽ ലഭിക്കും - EX, S, SX, SX (O), SX (O) കണക്റ്റ്. 5-സ്പീഡ് മാനുവൽ, AMT ട്രാൻസ്മിഷനുകളുമായി ചേർന്നുവരുന്ന, 83PS 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. മാനുവൽ ട്രാൻസ്മിഷനോടുകൂടിയ CNG ഓപ്ഷനും ലോഞ്ചിൽ ഉണ്ടാകും.

ഇലക്ട്രിക് സൺറൂഫ്, ഡ്യുവൽ ക്യാമറ ഡാഷ്‌ക്യാം തുടങ്ങിയ ഫീച്ചറുകളുടെ സാന്നിധ്യം ഹ്യൂണ്ടായ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. സുരക്ഷാ ഫീച്ചറുകളിൽ ആറ് എയർബാഗുകൾ, ESC, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, പിൻ പാർക്കിംഗ് ക്യാമറ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവ സ്റ്റാൻഡേർഡായി ഉൾപ്പെടും.

ഇതും കാണുക: ഫെയ്‌സ്‌ലിഫ്റ്റഡ് ഹ്യൂണ്ടായ് i20 N ലൈൻ ആദ്യമായി ക്യാമറയിൽ പതിഞ്ഞു

യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ, സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, EBD ഉള്ള ABS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), റിയർ പാർക്കിംഗ് ക്യാമറ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവ ഇതിലുണ്ടാകും.

Hyundai Exter

പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും

ഹ്യുണ്ടായ് എക്‌സ്‌റ്ററിന് ഏകദേശം 6 ലക്ഷം രൂപ മുതൽ (എക്‌സ്-ഷോറൂം) വിലയുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത് ടാറ്റ പഞ്ച്, സിട്രോൺ C3, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ , മാരുതി ഫ്രോൺക്സ് എന്നിവക്ക് എതിരാളിയാകും.  

was this article helpful ?

Write your Comment on Hyundai എക്സ്റ്റർ

1 അഭിപ്രായം
1
C
chand singh
Jun 16, 2023, 2:34:33 PM

Launch date

Read More...
    മറുപടി
    Write a Reply

    താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

    കാർ വാർത്തകൾ

    • ട്രെൻഡിംഗ് വാർത്ത
    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് എസ് യു വി കാറുകൾ

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    • ടാടാ സിയറ
      ടാടാ സിയറ
      Rs.10.50 ലക്ഷംകണക്കാക്കിയ വില
      sep 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • കിയ syros
      കിയ syros
      Rs.9.70 - 16.50 ലക്ഷംകണക്കാക്കിയ വില
      ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • ബിവൈഡി sealion 7
      ബിവൈഡി sealion 7
      Rs.45 - 49 ലക്ഷംകണക്കാക്കിയ വില
      മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • എംജി majestor
      എംജി majestor
      Rs.46 ലക്ഷംകണക്കാക്കിയ വില
      ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • ടാടാ harrier ev
      ടാടാ harrier ev
      Rs.30 ലക്ഷംകണക്കാക്കിയ വില
      മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    ×
    We need your നഗരം to customize your experience