2024 Tata Altroz വരുന്ന 5 പ്രധാന അപ്‌ഡേറ്റുകൾ ഇതാ!
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 31 Views
- ഒരു അഭിപ്രായം എഴുതുക
ആൾട്രോസിൽ നാല് പ്രധാന സവിശേഷതകൾ അധികമായി ഉൾപ്പെടുത്തിയിരിക്കുന്നു, എന്നാൽ ഇനിവരുന്ന അൾട്രോസ് റേസറിലേതുപോലെ അതിൻ്റെ പവർട്രെയിൻ ഓപ്ഷനുകളിലൊന്ന് പുതിയ യൂണിറ്റ് ആയിരിക്കാനും സാധ്യതയുണ്ട്.
ടാറ്റയിൽ നിന്നുള്ള ആൾട്രോസ് റേസർ ധാരാളം പുതിയ സവിശേഷതകളുമായി വരും ദിവസങ്ങളിൽ വിപണിയിലെത്തും. സ്റ്റാൻഡേർഡ് ടാറ്റ ആൾട്രോസിലും ചില സവിശേഷതകൾ ഉൾപ്പെടുത്തിയേക്കാം. OEM വെബ്‌സൈറ്റിൽ ഇത് സംബന്ധിച്ചുള്ള പുതിയ വിശദാംശങ്ങൾ ഒന്നും തന്നെ അപ്‌ഡേറ്റ് ചെയ്‌തിട്ടിള്ള. എന്നാൽ അപ്‌ഡേറ്റ് ചെയ്‌ത ഹാച്ച്‌ബാക്കിൻ്റെ ഒരു പുതിയ ബ്രോഷർ ഓൺലൈനിൽ ഇപ്പോൾ ലഭ്യമാണ്, ഇതിൽ നിന്നും കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു. 2024 ൽ അൾട്രോസിൽ നിങ്ങൾ കാണുന്ന ഏറ്റവും വലിയ 5 അപ്പ്ഡേറ്റുകൾ ഇതാ.
കൂടുതൽ വലിയ ടച്ച്സ്ക്രീൻ
നിലവിലുള്ള 7 ഇഞ്ച് യൂണിറ്റിന് പകരമായി അൾട്രോസിൻ്റെ അപ്‌ഡേറ്റ് ചെയ്‌ത ഉയർന്ന സ്‌പെക്ക് വേരിയൻ്റുകളിൽ 10.25-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പുതിയ സ്ക്രീൻ ടാറ്റ പഞ്ച് EV യിൽ ഉള്ളതിന് സമാനമാണ്. വലിയ സ്‌ക്രീനിനൊപ്പം, ഇൻഫോടെയ്ൻമെൻ്റ് യൂണിറ്റിനായി ടാറ്റയുടെ പുതിയ OS, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയും അൾട്രോസിൽ ലഭിക്കുന്നു.
പുതിയ ഡ്രൈവർ ഡിസ്പ്ലേ
ആൾട്രോസിൻ്റെ ക്യാബിനിലെ രണ്ട് സ്‌ക്രീനുകളിലും (ഇൻഫോടെയ്ൻമെൻ്റും ഡ്രൈവർ ഡിസ്‌പ്ലേയും) ടാറ്റ നവീകരണം കൊണ്ട് വന്നിട്ടുണ്ട്, അതിൻ്റെ ഉയർന്ന സ്‌പെക്ക് വേരിയൻ്റുകളിൽ 7 ഇഞ്ച് ഫുൾ-ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ലഭിക്കും.
6 എയർബാഗുകൾ
ഇതുവരെയും, സ്റ്റാൻഡേർഡ് ആൾട്രോസിന് ടോപ്പ്-സ്പെക്ക് വേരിയൻ്റിൽ പോലും രണ്ട് ഫ്രണ്ട് എയർബാഗുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ആൾട്രോസ് റേസറിനൊപ്പം, ടാറ്റ ഉടൻ തന്നെ ആറ് എയർബാഗുകൾ ഹാച്ച്ബാക്കിൻ്റെ സാധാരണ വകഭേദങ്ങളിലേക്കും എത്തിക്കുന്നതാണ്.
360-ഡിഗ്രി ക്യാമറ
ടാറ്റയുടെ പുതിയ കാറുകളിൽ ഉള്ളതിന് സമാനമായി ഏർപ്പെടുത്തിയ മറ്റൊരു സവിശേഷത 360 ഡിഗ്രി ക്യാമറയാണ്. ഈ സവിശേഷത ഉയർന്ന-സ്പെക്ക് XZ ലക്സ് വേരിയൻറ് മുതൽ ലഭ്യമാണ്, ഇതിനു പുറമെ ബ്ലൈൻഡ് വ്യൂ മോണിറ്ററും ലഭിക്കുന്നു. ഡ്രൈവർ ടേൺ ഇൻഡിക്കേറ്റർ മാറുമ്പോഴെല്ലാം ബ്ലൈൻഡ് വ്യൂ മോണിറ്ററിൻ്റെ ഫീഡ് ടച്ച്‌സ്‌ക്രീനിൽ പ്രദർശിപ്പിക്കപ്പെടുന്നതാണ്.
മാറ്റം വരുത്തിയ പവർട്രെയിൻ
ഇത് ഹാച്ച്ബാക്കുകളെ സംബന്ധിച്ചത്തോളം ഒരു വലിയ പരിഷ്കരണമാണ്. 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 110 PS ഉള്ള 1,2 ലിറ്റർ ടർബോ-പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് ആൾട്രോസിന് നൽകിയിരുന്നത്. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഇപ്പോഴും ഓഫറിലുണ്ടെങ്കിലും, ടർബോ-പെട്രോൾ എഞ്ചിന് പകരം നെക്‌സോണിൻ്റെ 1.2-ലിറ്റർ യൂണിറ്റ് (ആൾട്രോസ് റേസറിലും ഓഫർ ചെയ്യും) ലഭിക്കുന്നു, ഇത് വിപണിയിൽ ഉള്ളതിനേക്കാൾ ശക്തമാണ്.
ഇതും വായിക്കൂ: ടാറ്റ ആൾട്രോസ് റേസറിൻ്റെ ഓരോ വേരിയൻ്റും വാഗ്ദാനം ചെയ്യുന്നത്
ഇത്തരത്തിലുള്ള ടർബോ-പെട്രോൾ എഞ്ചിൻ അൾട്രോസ് റേസറിൽ മാത്രമേ ലഭിക്കുന്നുള്ളൂ, സാധാരണ അൾട്രോസിന്റെ ടർബോ-പെട്രോൾ പവർട്രെയിനിനൊപ്പം ഉൾപ്പെടുത്തുന്നില്ല.
ടാറ്റ അൾട്രോസ് റേസർ ജൂൺ 7 നാണു വിപണിയിൽ ലോഞ്ച് ചെയ്യും, അപ്‌ഡേറ്റ് ചെയ്ത അൾട്രോസ് സ്‌പോർട്ടിയർ പതിപ്പിനൊപ്പം ഉടൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അൾട്രോസ് റേസറിന് 10 ലക്ഷം രൂപ മുതലുള്ള (എക്‌സ്-ഷോറൂം) വിലയിൽ ലഭിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്, കൂടാതെ അപ്‌ഡേറ്റ് ചെയ്‌ത അൾട്രോസിനു നിലവിലുള്ള വിലയേക്കാൾ പ്രീമിയം നൽകേണ്ടതായി വരുന്നു, അതിൻ്റെ വില 6.65 ലക്ഷം രൂപ മുതൽ 10.80 ലക്ഷം രൂപ വരെയായിരിക്കാം (എക്‌സ്-ഷോറൂം) .
കൂടുതൽ വായിക്കൂ : അൾട്രോസ് ഓൺ റോഡ് പ്രൈസ്