Login or Register വേണ്ടി
Login

ഫോർഡ് ഫിഗൊ ആസ്പയർ 15000 യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് കടന്നു

published on നവം 30, 2015 05:15 pm by manish for ഫോർഡ് ആസ്`പയർ

ജയ്‌പൂർ:

അടുത്തു വരുന്ന ക്രിസ്‌മസ് കാലം ആഘോഷിക്കാൻ അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡിന്‌ ഇത്തവണ ഒരു പ്രത്യേക കാരണമുണ്ട്, അതിന്‌ ഫിഗൊ ആസ്‌പയർ സെഡാനോട് നന്ദി പറയാം. ഈ കോംപാക്‌ട് സെഡാൻ 15000 യൂണിറ്റുകളാണ്‌ ഇതുവരെ വിറ്റഴിച്ചത്. ഓഗസ്റ്റ്- ഒക്‌ടോബർ സ്മയത്തെ വിൽപ്പനയുടെ കണക്കാണിത്. കമ്പനിയുടെ അന്താരഷ്ട്ര നിർമ്മാണ കഴിവുകൾ ഉൾക്കൊള്ളിച്ച് നിർമ്മിച്ച ആദ്യത്തെ വാഹനമാണിത്.1908 ൽ കമ്പനിയുടെ ഇതിഹാസ മോഡലായ ടി ലൊ ലോഞ്ച് ചെയ്‌ത അതേ ദിവസം തന്നെ ലോഞ്ച് ചെയ്ത വാഹനം ശരാശരി 5000 യൂണിറ്റുകൾ മാസം വിറ്റഴിച്ചിട്ടുണ്ട്.

ഫോർഡ് ഇന്ത്യയുടെ മാർക്ക്റ്റിങ്ങ് വൈസ് പ്രസിഡന്റ് രാഹുൽ ഗൗതം പറഞ്ഞു “ ഒക്‌ടൊബറിലെ 2014 ലെ വിൽപ്പനയായ 6,723 യൂണിറ്റുകളേക്കാൾ 10,008 അധികം യൂണിറ്റുകളാണ്‌ ഇത്തവണ വിറ്റഴിച്ചത്, അതിന്‌ പ്രധാന കാരണം ഫിഗൊ ആസ്‌പയറും”. നവംബർ മാസത്തിലെ ഉത്സവകാലം കൂടിയാകുമ്പോൾ വിൽപ്പന ഇനിയും ഉയരുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. നിലവിൽ 189 നഗരങ്ങളിലയി 352 ഡീലർഷിപ്പുകളാണ്‌ ഫോർഡ് ഇന്ത്യക്കുള്ളത്, 3 ടയർ മാർക്കറ്റുകളിൽ നിന്ന്‌ 2 ടയർ മാർക്കറ്റുകളിലേക്ക് വിൽപ്പന വളരുമെന്നാണ്‌ കമ്പനി പ്രതീക്ഷിക്കുന്നത്. ഹോണ്ട അമേസ്, ഹ്യൂണ്ടായ് എക്‌സന്റ്, ടാറ്റ സെസ്റ്റ്, സ്വിഫ്റ്റ് ഡിസയർ എന്നിവയോടാണ്‌ ഈ കോംപാക്‌ട് സെഡാൻ മത്സരിക്കുന്നത്. വാഹനത്തിന്റെ പ്രശംസ പിടിച്ചു പറ്റിയ സ്റ്റൈൽ, ആസ്റ്റൺ മാർട്ടിന്റേതുപോലുള്ള ഗ്രിൽ, ഉപകരണങ്ങളുടെ നീട നിര പിന്നെ കരുത്തേറിയ ഡീസൽ എഞ്ചിൻ എന്നിവയാണ്‌ വാഹനത്റ്റ്ഭിന്‌ മത്സരത്തിൽ മുൻതൂക്കം നൽകുന്നത്.

m
പ്രസിദ്ധീകരിച്ചത്

manish

  • 11 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ ഫോർഡ് ആസ്`പയർ

Read Full News

trendingസെഡാൻ കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഫേസ്‌ലിഫ്റ്റ്
Rs.73.50 - 78.90 ലക്ഷം*
ഇലക്ട്രിക്ക്
Rs.2.03 - 2.50 സിആർ*
ഇലക്ട്രിക്ക്
Rs.41 - 53 ലക്ഷം*
Rs.11.53 - 19.13 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ