ഫോർഡ് ഇക്കോ സ്പോർട്ടിലും എൻഡവറിലും കണക്ടഡ് കാർ ടെക്നോളജി വരുന്നു, പേര് ‘ഫോർഡ് പാസ്’
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 21 Views
- ഒരു അഭിപ്രായം എഴുതുക
ഫോർഡ് പാസ് ഉപയോഗിച്ച് കാർ എവിടെയുണ്ടെന്ന് കണ്ടെത്താനും റിമോട്ട് സ്റ്റാർട്ട്, ലോക്ക്/അൺലോക്ക് എന്നിവ ചെയ്യാനും സാധിക്കും.
-
എൻഡവറിലായിരിക്കും ഫോർഡ് ഈ ഫീച്ചർ ആദ്യമായി കൊണ്ടുവരാൻ പോകുന്നത്.
-
ഫോർഡ് പാസ്സിൽ എൻജിൻ ഇമ്മൊബിലൈസർ,ജിയോ-ഫെൻസിങ് എന്നിവയും ഉണ്ടാകും.
-
റിമോട്ട് എൻജിൻ സ്റ്റാർട്ട്,എ.സി സ്റ്റാർട്ട്(ക്യാബിൻ പ്രീ കൂൾ) ഫീച്ചറും ലഭിക്കും.
-
ഇപ്പോൾ കണക്ടഡ് കാർ ടെക്നോളജി ഉള്ള കാറുകൾ കിയാ സെൽറ്റോസ്, ഹ്യുണ്ടായ് വെന്യൂ,എം ജി ഹെക്ടർ എന്നിവയാണ്.
-
എന്നാൽ ഫിഗോ,ആസ്പയർ,ഫ്രീ സ്റ്റൈൽ എന്നീ മോഡലുകളിൽ ഈ സൗകര്യം ലഭിക്കില്ല.
ബി.എസ് 6 അനുസൃത 2.0 ലിറ്റർ ടർബോ ഡീസൽ എൻജിൻ ഉള്ള എൻഡവർ മാർച്ചിൽ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷ. ഈ അപ്‌ഗ്രേഡിൽ, ‘ഫോർഡ് പാസ്’ എന്ന പുതിയ കണക്ടഡ് കാർ ടെക്നോളജി കമ്പനി അവതരിപ്പിക്കും. ഫോർഡ് ഇക്കോ സ്പോർട്ടിലും ഈ ഫീച്ചർ അവതരിപ്പിക്കും. ഈ രണ്ട് എസ്.യു.വി കളുടെയും എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡ് ഫീച്ചറായിരിക്കും ഇത്.
കാർ ഉടമകൾക്ക് ഒരു ഇ-സിം നൽകി അത് വഴിയാകും ഫോർഡ് പാസ് ആപ്പ് ഉപയോഗിച്ച് കാർ റിമോട്ട് ആയി കൺട്രോൾ ചെയ്യാൻ സഹായിക്കുക. ഇത് ഉപയോഗിച്ച് കാർ ഉടമകൾക്ക് പല കാര്യങ്ങളും ചെയ്യാൻ സാധിക്കും. ചിലത് താഴെ പറയുന്നു:
-
കാർ ലൊക്കേറ്റ് ചെയ്യാം-കാർ എവിടെ പാർക്ക് ചെയ്തിരിക്കുന്നു എന്ന് മനസിലാക്കാം.
-
റിമോട്ട് സ്റ്റാർട്ട്-കലണ്ടർ ഷെഡ്യൂൾ ഉപയോഗിച്ച് ഏത് സമയത്തും ഏത് ദിവസവും കാർ റിമോട്ട് സ്റ്റാർട്ട് ചെയ്യാം.
-
ലോക്കും അൺലോക്കും.
-
വണ്ടിയുടെ വിവരങ്ങൾ അറിയാം-ഇന്ധനം എത്ര ബാക്കിയുണ്ട്,വണ്ടിയുടെ റേഞ്ച്,അടുത്ത സർവീസ് എന്നിവയെല്ലാം അറിയാം.
-
ആൻഡ്രോയിഡ്, ഐ ഓ എസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകും.
ഇത് കൂടാതെ റിമോട്ട് എ.സി(ക്യാബിൻ പ്രീ-കൂൾ) ഫീച്ചർ ഓട്ടോമാറ്റിക് വേരിയന്റുകളിൽ ലഭ്യമാകും. ഇതും ഫോർഡ് ഫിഗോ,ആസ്പയർ മോഡലുകളിൽ ലഭ്യമാകില്ല. കാരണം ഓട്ടോമാറ്റിക് വേരിയന്റുകൾ ഇവയിൽ ഇപ്പോൾ ലഭ്യമല്ല.
കണക്ടഡ് കാർ ടെക്നോളജി ലഭ്യമായ കാറുകൾ ഹ്യുണ്ടായ് വെന്യൂ,ടാറ്റ നെക്സൺ,നെക്സൺ ഇവി, കിയാ സെൽറ്റോസ്,എം ജി ഹെക്ടർ എന്നിവയാണ്. വെന്യൂ,സെൽറ്റോസ്,നെക്സൺ ഇവി എന്നിവയിൽ SOS അലെർട്ടുകൾ,എൻജിൻ ഇമ്മൊബിലൈസർ,ജിയോ-ഫെൻസിങ് എന്നീ അധിക ഫീച്ചറുകളൂം ഉണ്ട്.
ബി.എസ് 6 വേരിയന്റിൽ എത്തുന്ന എൻഡവറിൽ 2.0 ലിറ്റർ ടർബോ ഡീസൽ എൻജിനും 10 സ്പീഡ് എ.ടിയുമാണ് ഉണ്ടാകുക. ഇന്ത്യയിൽ ഈ കോമ്പോയിൽ ഉള്ള ഏക കാറാണ് ഇത്. മഹീന്ദ്ര അൽടുറാസ് ജി4,ടൊയോട്ട ഫോർച്യൂണർ,സ്കോഡ കോഡിയാക്, ഇസുസു എം.യു-എക്സ് എന്നിവയോടാണ് വിപണിയിൽ എൻഡവറിന്റെ മത്സരം.
കൂടുതൽ വായിക്കൂ: എൻഡവർ ഡീസൽ
0 out of 0 found this helpful