മഹീന്ദ്ര ഥാറിന്റെ ഈ വേരിയന്റിനായി നിങ്ങൾ ഒരു വർഷത്തിൽ കൂടുതൽ കാത്തിരിക്കേണ്ടിവരും
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 23 Views
- ഒരു അഭിപ്രായം എഴുതുക
ഒരെണ്ണം ഒഴികെയുള്ള ഥാറിന്റെ മറ്റെല്ലാ വേരിയന്റുകൾക്കും, ഏകദേശം ഒരു മാസത്തെ കാത്തിരിപ്പ് കാലയളവേയുള്ളൂ
-
ഥാർ ഡീസൽ RWD വേരിയന്റിന് ഏകദേശം 1.5 വർഷത്തെ കാത്തിരിപ്പ് സമയമാണുള്ളത്.
-
എങ്കിലും, 4WD, പെട്രോൾ RWD വേരിയന്റുകൾ ഏകദേശം ഒരു മാസത്തിനുള്ളിൽ ലഭിക്കും.
-
ഡീസൽ RWD-യുടെ 10 ലക്ഷം രൂപ വിലയാണ് അതിനുള്ള ജനപ്രീതിക്ക് പ്രധാന കാരണങ്ങളിൽ ഒന്ന്.
-
ഥാർ RWD വേരിയന്റുകളിൽ 118PS 1.5-ലിറ്റർ ഡീസൽ, 150PS 2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുകൾ ഉൾപ്പെടുന്നു.
2022-ന്റെ അവസാന പാദത്തിൽ ഥാറിന്റെ റിയർ-വീൽ ഡ്രൈവ് (RWD) വേരിയന്റുകൾ മഹീന്ദ്ര അവതരിപ്പിച്ചു, 2020-ൽ എത്തിയപ്പോൾ രണ്ടാം തലമുറ ഫോർ-വീൽ ഡ്രൈവ് ഥാറിന് സംഭവിച്ചതു പോലെ, താങ്ങാനാവുന്ന വിലയുള്ള RWD മോഡലിനായുള്ള കാത്തിരിപ്പ് കാലയളവ് കൂടിക്കൊണ്ടിരിക്കുകയാണ്. ഒട്ടുമിക്ക വേരിയന്റുകളും ഒരു മാസത്തിനുള്ളിൽ ലഭ്യമാകും എന്നുണ്ടെങ്കിലും, ഓഫ്-റോഡറിലെ ഒരു പ്രത്യേക വേരിയന്റിന് ഒരു വർഷത്തിലധികം കാത്തിരിപ്പ് സമയം വരുന്നു.
വിശദമായ കാത്തിരിപ്പ് കാലയളവ്
മോഡല്‍ |
കാത്തിരിപ്പ് കാലയളവ് |
ഹാർഡ് ടോപ്പ് ഡീസൽ 4WD |
3-4 ആഴ്ച |
ഹാർഡ് ടോപ്പ് പെട്രോൾ 4WD |
3-4 ആഴ്ച |
കൺവെർട്ടബിൾ സോഫ്റ്റ് ടോപ്പ് 4WD |
3-4 ആഴ്ച |
ഹാർഡ് ടോപ്പ് ഡീസൽ RWD (റിയർ-വീൽ ഡ്രൈവ്) |
72-74 ആഴ്ച |
ഹാർഡ് ടോപ്പ് പെട്രോൾ RWD |
3-5 ആഴ്ച |
ഏകദേശം ഒരു മാസത്തിനുള്ളിൽ ഒരു 4WD ഥാർ നിങ്ങളുടെ വീട്ടുവാതിൽക്കലെത്തും, പെട്രോളിൽ പ്രവർത്തിക്കുന്ന റിയർ-വീൽ ഡ്രൈവ് വേരിയന്റുകളുടെ കാര്യത്തിലും ഇതുതന്നെയാണ് സാഹചര്യം. എങ്കിലും, ഡീസൽ RWD-നായി വാങ്ങുന്ന വേരിയന്റും ലൊക്കേഷനും അനുസരിച്ച് 1.5 വർഷം വരെ നിങ്ങൾക്ക് കാത്തിരിക്കേണ്ടി വന്നേക്കാം. ഇപ്പോൾ ഒരെണ്ണം നിങ്ങൾ ബുക്ക് ചെയ്യുകയാണെങ്കിൽ, നിങ്ങൾക്കത് 2024-ലെ ഉത്സവ സീസണിൽ ലഭിച്ചേക്കും!
ഇതും വായിക്കുക: ടാറ്റ നാനോക്കൊപ്പമുള്ള ഈ വൈറൽ അപകടത്തിൽ മഹീന്ദ്ര ഥാർ മറിഞ്ഞത് എന്തുകൊണ്ടാണെന്ന് കാണൂ
എന്തുകൊണ്ട് ഡീസൽ RWD?
മഹീന്ദ്ര SUV-യിലെ ഏറ്റവും ജനപ്രിയമായ എഞ്ചിനാണ് ഡീസൽ, ഇത് RWD സെറ്റപ്പിൽ മാനുവൽ ട്രാൻസ്മിഷനോടു കൂടിയാണ് ഓഫർ ചെയ്യുന്നത്. ഥാർ ഡീസൽ RWD AX (O) വേരിയന്റിന് 9.99 ലക്ഷം രൂപയാണ് വില നൽകിയിട്ടുള്ളത്, ഇതോടെ ലൈനപ്പിലെ ഏറ്റവും താങ്ങാനാവുന്ന ഓപ്ഷനായി ഇത് മാറുന്നു. മികച്ച സജ്ജീകരണങ്ങളുള്ള LX വേരിയന്റിന് ഒരു ലക്ഷം ആണ് അധികമുള്ളത്, അതേസമയം പെട്രോൾ RWD-ക്ക് 3.5 ലക്ഷം രൂപ വില അധികമുണ്ട്, കാരണം ഇത് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ മാത്രം വരുന്നതാണ്. പ്രധാനപ്പെട്ട കാര്യം, ഥാറിന്റെ ഏറ്റവും താങ്ങാനാവുന്ന വേരിയന്റ് ആയ എൻട്രി ലെവൽ 4WD വേരിയന്റുകളുടെ വിലയിൽ 4 ലക്ഷം രൂപ കുറക്കുന്നു എന്നതാണ്.
4WD പതിപ്പിന്റെ ബെയർ-ബോൺസ് ബേസ് വേരിയന്റുകൾ നിർത്തലാക്കിയതിന് ശേഷം, ഒന്നിലധികം വില വർദ്ധനവുകളെ തുടർന്ന് ഥാറിന്റെ താങ്ങാനാവുന്ന പതിപ്പ് ആയി റിയർ-വീൽ ഡ്രൈവ് വേരിയന്റ് അവതരിപ്പിച്ചു. ഥാർ പലരും ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, 4WD-യുടെ ഉപയോഗവും പൂർണ്ണ ശേഷിയും വാങ്ങുന്ന വളരെ കുറച്ചുപേർക്ക് മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. RWD-ലൂടെ, ഒരു പരിധിവരെ ഓഫ്-റോഡിംഗ് നേരിടാനും പണം ലാഭിക്കാനും കഴിയുന്ന ഥാർ വാങ്ങുന്നവർക്ക് ഇപ്പോഴും ലഭ്യമാകുന്നു.
ഇതും വായിക്കുക: ChatGPT പ്രകാരം അനുയോജ്യമായ 4 ഇന്ത്യൻ കാറുകൾ ഇവയാണ്
ഡീസൽ RWD വേരിയന്റിനെ കൂടുതൽ താങ്ങാനാവുന്നതാക്കുന്നത് എന്താണ്?
4WD ഇല്ലാതാക്കുന്നതോടെ ആദ്യമേ തന്നെ ഥാറിന്റെ വിലയിൽ നിന്ന് ഒരു ഭാഗം കുറയുന്നു. 4WD പതിപ്പിന്റെ 130PS 2.2-ലിറ്റർ ഡീസൽ എഞ്ചിനു പകരം ചെറിയ 118PS 1.5-ലിറ്റർ ഡീസൽ എഞ്ചിനുമായി സംയോജിപ്പിക്കുന്നതോടെ, ഈ പുതിയ വേരിയന്റുകൾ അനിവാര്യമായും കൂടുതൽ താങ്ങാനാവുന്നതാകുന്നു.
9.99 ലക്ഷം രൂപ മുതൽ 16.49 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര ഥാറിന്റെ വില (എക്സ് ഷോറൂം). ഇത് ഫോഴ്സ് ഗൂർഖക്കും ഉടൻ ലോഞ്ച് ചെയ്യാൻ പോകുന്ന മാരുതി സുസുക്കി ജിംനിക്കും എതിരാളിയാകാൻ പോകുന്നു.
ഇവിടെ കൂടുതൽ വായിക്കുക: ഥാർ ഡീസൽ
0 out of 0 found this helpful