• English
  • Login / Register

പുതുതായി ഇറങ്ങാനിരിക്കുന്ന 124 സ്പൈഡർ റോഡ്‌സ്റ്ററിന്റെ ടീസർ പുറത്തിറക്കി.

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 17 Views
  • ഒരു അഭിപ്രായം എഴുതുക

ഫിയറ്റ് അവരുടെ പുതിയ റോഡ്സ്റ്റർ 124 ന്റെ ടീസർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കി. വരാനിരിക്കുന്ന എൽ എ മോട്ടോർ ഷോയിലായിരിക്കും ഈ കൺവേർട്ടബിൾ പുറത്തിറക്കുക എന്നായിരുന്നു അഭ്യൂഹം. നവംബർ 20 മുതൽ 29 വരെ ജനങ്ങൾക്കായി തുറക്കുന്ന ഷോ 17 മുതൽ 19 വരെ മാധ്യമങ്ങൾക്ക് വേണ്ടിയും തുറക്കും. 1966 ൽ ടൂറിൻ മോട്ടോർ ഷോയിലാണ്‌ സ്പൈഡർ അദ്യമായി അരങ്ങേറിയത് പിന്നീട് ഏൺപതുകളിൽ വാഹനം നിർത്തലാക്കിയിരുന്നു, എന്നാൽ ഇപ്പോൾ വീണ്ടും 124 എന്ന നെയിം പ്ലേറ്റ് ഫിയറ്റ് പുനർജനിപ്പിക്കുകയാണ്‌.

ഈ വർഷം ആദ്യമാണ്‌ എഫ് സി എ(ഫിയറ്റ് കൃസ്‌ലർ ഓട്ടൊമൊബൈൽസ്) യുടെ ഉടമസ്ഥൻ സെർജിയൊ മാർകിയോന്നെ വാഹനത്തിന്റെ വരവിനെപ്പറ്റി സ്ഥിരീകരിച്ചത്. മസാഡയുടെ കഴിവു തെളിയിച്ച പുത്തൻ പ്ലാറ്റ്‌ഫോമായ മിയറ്റ അടിസ്ഥാനമാക്കിയായിരിക്കും വാഹനം പൂറത്തിറങ്ങുകയെന്നു പറയപ്പെടുന്നു. എല്ലാ മിയറ്റകളെയും പോലെ പുത്തൻ ചട്ടക്കൂട് ഈ നാലാം തലമുറ മോഡലിനെ കാഴ്ചയിൽ മനോഹരമാക്കുന്നതിനൊപ്പം ഡ്രൈവിങ്ങിൽ കൂടുതൽ രസകരമാക്കുന്നു. ചേസ്സിസ് കൈമാറുന്നതിലൂടെ വാഹങ്ങളുടെ ഒരുപോലെയുള്ള സവിശേഷതകൾ കൂട്ടാനും ഫിയറ്റിനു കഴിയും. വാഹനത്തിന്റെ ഡിസൈനെപ്പറ്റി പറയുകയാണെങ്കിൽ ഫിയറ്റ് 124 സ്പൈഡറിൽ കാഴ്‌ച്ചയിൽ മസാഡ മിയറ്റയുമായൊ എം എക്‌സ്‌ -5 ഉം ആയൊ യാതൊരു സാമ്യവും ഇല്ല, ഒറിജിനൽ പിനിൻഫറീന ഡിസൈനിൽ നിന്നായിരിക്കും വാഹനത്തിന്റെ പുത്തൻ ഡിസൈൻ വികസിപ്പിച്ചെടുക്കാൻ സാധ്യത. ഇതിനു പുറമെ ഈ ഇറ്റാലിയൻ വാഹന നിർമ്മാതാക്കൾ വാഹനത്തിന്റെ പോസ്റ്റ് കാർഡ് പോലെ തോന്നുന്ന ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്, അതിൽത്തന്നെ രണ്ടു ചിത്രങ്ങളിൽ ശരിക്കും റോഡ്സ്റ്റർ 2016 ന്റെ കാർട്ടൂണിഷ് രൂപവും പുറത്തു വിട്ടിട്ടുണ്ട്.

മിയാറ്റയൂടെ 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് 4 സിലിണ്ടർ മോട്ടോർ ഫിയറ്റ് വാഹനത്തിൽ ഉപയോഗിക്കാൻ ഇടയില്ല, പകരം നിലവിലുള്ള ഫിയറ്റിന്റെ എഞ്ചിൻ ഓപ്പ്‌ഷനുകളായ 1.4 ലിറ്റർ ടി ജെറ്റ് വാഗ്ദാനം ചെയ്യാനാണ്‌ സാധ്യത. ഈ 124 സ്പൈഡരിന്റെ ഒരു അബാർത് വേർഷനും ഉണ്ടാകുമെന്ന് ശ്രുതിയുണ്ട്. ഈ ഇറ്റാലിയൻ റോഡ്‌സ്റ്ററിന്റെ പുതിയ വിവരങ്ങാൾക്കായ് കാർദേഘോയിൽ കാത്തിരിക്കു.

പ്രസിദ്ധീകരിച്ചത്
was this article helpful ?

Write your അഭിപ്രായം

Read Full News

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience