Kia Sonet Facelift എല്ലാ കളർ ഓപ്ഷനുകളും ഇതാ വിശദമായി!
സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് എട്ട് മോണോടോൺ, രണ്ട് ഡ്യുവൽ-ടോൺ പെയിന്റ് ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്നു, അതേസമയം X-ലൈൻ വേരിയന്റിന് തനതായ മാറ്റ് ഫിനിഷ് ഷേഡ് ലഭിക്കുന്നു.
-
ഫെയ്‌സ്‌ലിഫ്റ്റഡ് കിയ സോനെറ്റ് അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടു
-
ആകെ ഏഴ് വേരിയന്റുകളിൽ ഇത് ലഭ്യമാണ്: HTE, HTK, HTK+, HTX, HTX+, GTX+, X-ലൈൻ.
-
സെൽറ്റോസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു പുതിയ നിറം മാത്രം ഉൾപ്പെടുത്തി മറ്റുള്ളവ മാറ്റമില്ലാതെ തുടരുന്നു.
-
പഴയ സോനെറ്റിന് സമാനമായ പെട്രോൾ, ഡീസൽ എഞ്ചിനുകൾ ലഭ്യമാണ്; കൂടാതെ ഡീസൽ-MT ഓപ്ഷനുകളും തിരിച്ചെത്തിയിരിക്കുന്നു.
-
2024 ജനുവരിയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, വില 8 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കാൻ സാധ്യതയുണ്ട് (എക്സ്-ഷോറൂം).
അടുത്തിടെയാണ് ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത കിയ സോനെറ്റ് അതിന്റെ പൂർണ്ണതയിൽ ഇന്ത്യയിൽ വെളിപ്പെടുത്തിയത്. ഞങ്ങൾ അതിന്റെ വില വിവരങ്ങളറിയാൻ ഇപ്പോഴും കാത്തിരിക്കുന്നുണ്ടെങ്കിലും, ഡിസംബർ 20 മുതൽ പുതുക്കിയ SUVയുടെ ബുക്കിംഗ് കാർ നിർമ്മാതാവ് ഉടൻ തുറക്കും. അതിനാൽ പുതിയ സോനെറ്റിൽ നിങ്ങളുടെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ലഭ്യമായ എല്ലാ നിറങ്ങളും ഇവിടെ പരിശോധിക്കാം:
-
പ്യൂറ്റർ ഒലിവ് (പുതിയത്)
-
ഗ്ലേസിയർ വൈറ്റ് പേൾ
-
സ്പാർക്ലിംങ് സിൽവർ
-
ഗ്രാവിറ്റി ഗ്രേ
-
അറോറ ബ്ലാക്ക് പേൾ
-
ഇന്റെൻസ് റെഡ്
-
ഇംപീരിയൽ ബ്ലൂ
-
ക്ലിയർ വൈറ്റ്
പുതിയ കിയ സെൽറ്റോസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഉൾപ്പെടുത്തിയ പ്യൂറ്റർ ഒലിവ് കളർ മാത്രമാണ് കൂടുതലായി ഉൾപ്പെടുത്തിയിരിക്കുന്നത്, ഔട്ട്‌ഗോയിംഗ് മോഡലിൽ നിന്ന് മറ്റെല്ലാ ഷേഡുകളും എടുത്തിരിക്കുന്നു. 2020-ൽ ലോഞ്ച് ചെയ്യുമ്പോൾ സോനെറ്റിൽ അരങ്ങേറിയ ബീജ് ഗോൾഡ് ഷേഡ് കുറച്ച് മുമ്പ് നിർത്തലാക്കി, ഫെയ്‌സ് ലിഫ്റ്റഡ് മോഡലിലും അത് തിരിച്ചുവരാൻ പോകുന്നില്ല.
ചുവടെ സൂചിപ്പിച്ചതുപോലെ രണ്ട് ഡ്യുവൽ-ടോൺ പെയിന്റ് ഓപ്ഷനുകളിലും ഇത് വാഗ്ദാനം ചെയ്യുന്നു:
-
ഇന്റൻസ് റെഡും അറോറ ബ്ലാക്ക് പേളും
-
ഗ്ലേസിയർ വൈറ്റ് പേളും അറോറ ബ്ളാക്ക് പേളും
'എക്‌സ്‌ക്ലൂസീവ് മാറ്റ് ഗ്രാഫിക്' എന്ന സവിശേഷമായ മാറ്റ് ഫിനിഷ് ഷേഡിലാണ് ശ്രേണിയിലെ ടോപ്പിംഗ് എക്‌സ്-ലൈൻ ട്രിം വരുന്നത്.
എക്സ്റ്റീരിയർ ഷേഡുകൾക്ക് പുറമെ, സീറ്റ് അപ്ഹോൾസ്റ്ററിയും മറ്റ് ഇൻ-കാബിൻ ഹൈലൈറ്റുകളും വഴി ക്യാബിൻ വ്യത്യസ്ത വർണ്ണ ഓപ്ഷനുകളിൽ വരുന്നു.
എക്‌സ്-ലൈൻ വേരിയന്റിന് സേജ് ഗ്രീൻ ലെതറെറ്റ് സീറ്റുകളും ഇൻസെർട്ടുകളുമുള്ള ഓൾ-ബ്ലാക്ക് ക്യാബിൻ ഉണ്ട്. നിങ്ങൾ GTX+ വേരിയന്റാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ (GT ലൈനിന് കീഴിൽ), ഇതിന് ഒരു കറുത്ത കാബിൻ തീം ഉണ്ട്, എന്നാൽ അപ്ഹോൾസ്റ്ററി കറുപ്പും വെളുപ്പും നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്, അതേസമയം ക്യാബിനിൽ ചില വെളുത്ത ഇൻസെർട്ടുകളും നിങ്ങൾക്ക് കാണാം.
ടെക് ലൈൻ വകഭേദങ്ങൾക്ക് (HT ലൈൻ എന്നും അറിയപ്പെടുന്നു) ആകെ മൂന്ന് ക്യാബിൻ തീമുകൾ ലഭിക്കും: സെമി-ലെതറെറ്റ് സീറ്റുകളുള്ള ഒരു കറുത്ത കാബിൻ, സെമി-ലെതറെറ്റ് സീറ്റുകൾ ഉള്ള കറുപ്പ്, ബീജ് കാബിൻ തീം, കറുപ്പ് നിറത്തിലുള്ള ഒരു കറുത്ത കാബിൻ കൂടാതെ ബ്രൗൺ ഇൻസെർട്ടുകളുള്ള ബ്രൗൺ സീറ്റ് അപ്ഹോൾസ്റ്ററിയും.
ബന്ധപ്പെട്ടവ: ഫെയ്സ്ലിഫ്റ്റ് ചെയ്ത കിയ സോനെറ്റിന്റെ ഓരോ വേരിയന്റും വാഗ്ദാനം ചെയ്യുന്നത് എന്തെന്ന് നോക്കാം
പവർട്രെയിനിന്റെയും ഫീച്ചറുകളുടെയും അവലോകനം
ഉപകരണങ്ങളുടെ കാര്യത്തിൽ, ഡ്യൂവൽ 10.25-ഇഞ്ച് ഡിസ്പ്ലേകൾ, 360-ഡിഗ്രി ക്യാമറ, ആറ് എയർബാഗുകൾ (ഇപ്പോൾ സ്റ്റാൻഡേർഡ്), അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) എന്നിവ ഉൾപ്പെടുന്നു. ഞങ്ങളുടെ 'സോനെറ്റ് ഫെയ്‌സ്ലിഫ്റ്റ് അനാവരണം ചെയ്തിരിക്കുന്നു' എന്ന ലേഖനത്തിൽ നിന്നും നിങ്ങൾക്ക് കൂടുതൽ വിശദമായ വിവരങ്ങൾ കണ്ടെത്താം.
പ്രതീക്ഷിത ലോഞ്ചും വിലയും
ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത കിയ സോനെറ്റ് 2024 ജനുവരിയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കിയയുടെ ഈ അപ്‌ഡേറ്റ് ചെയ്ത സബ്-4m SUVക്ക് 8 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) വില നൽകേണ്ടി വന്നേക്കാം. ഹ്യുണ്ടായ് വെന്യു, മഹീന്ദ്ര XUV300, മാരുതി ബ്രെസ്സ, ടാറ്റ നെക്‌സോൺ, നിസാൻ മാഗ്‌നൈറ്റ്, റെനോ കിഗർ എന്നിവയോട് കിട പിടിക്കുന്നത് തുടരും, അതേസമയം മാരുതി ഫ്രോങ്‌ക്‌സ് ക്രോസ്ഓവറിന് മെച്ചപ്പെട്ട ബദലായും മാറുന്നതാണ് .
കൂടുതൽ വായിക്കൂ: കിയ സോനെറ്റ് ഡീസൽ