Login or Register വേണ്ടി
Login

മഹാരാഷ്ട്രയിൽ ഇലകട്രിക് കാറുകളുടെ നികുതി ഒഴിവാക്കാൻ ഒരുങ്ങുന്നു

published on ജനുവരി 04, 2016 03:08 pm by raunak for മഹേന്ദ്ര ഇ2ഓ

ഇനി മുതൽ ഇലകട്രിക് വാഹങ്ങൾക്ക് മഹാരാഷ്ട്രയിൽ നികുതി ചുമത്തില്ല. യ്യൂണിയൻ ഊർജ്ജവകുപ്പ് മന്ത്രിയായ പീയുഷ് ഗോയൽ ഒരു വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിത്, ഒരു ഔദ്യോഗീയ പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. ഇതോടെ മഹാരാഷ്ട്ര സംസ്ഥാനത്ത് വിൽക്കുന്ന ഇലക്‌ട്രിക് വാഹനങ്ങൾക്ക് വാല്യൂ ആഡഡ് ടക്‌സ്(വാറ്റ്) റോഡ് ടാക്‌സ് , രജിസ്‌ട്രേഷൻ ചാർജ്ജുകൾ തുടങ്ങിയവ ഉണ്ടാകില്ല. നിലവിൽ രാജ്യത്ത് വിൽക്കപ്പെടുന്ന ഇലക്‌ട്രിക് വാഹനമായ മഹിന്ദ്ര രേവ ഇ2ഒ ആയിരിക്കും മഹാരാഷ്ട്രയിൽ നേട്ടമുണ്ടാക്കുക.

“നിലവിൽ ഇലക്‌ട്രിക് കാറുകൾക്ക് വാറ്റ് റോഡ് ടാക്‌സ് രജിസ്ട്രേഷൻ ചാർജുകൾ എന്നിവ ബാധകമാണ്‌. സംസ്ഥാന മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്നേവിസുമായി ഞാൻ സംസാരിക്കുകയും നികുതി ഒഴിവാക്കണമെന്ന് നിർദ്ധേശിക്കുകയും അദ്ധേഹം അത് സമ്മതിക്കുകയും ചെയ്‌തു.” പീയും ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

മഹിന്ദ്ര മഹിന്ദ്ര എക്‌സിക്യൂട്ടീവ് ഡയറക്‌ടർ പവൻ ഗോയെങ്ക പറഞ്ഞു “ വാഹനത്തിന്‌ (രേവ) നിലവിൽ 5 ലക്ഷം രൂപ വില വരുമെങ്കിലും ഓരൊ നഗരത്തിനനുസരിച്ച് വിലയിൽ മാറ്റമുണ്ടാകും. മഹാരാഷ്ട്രയിൽ നികുതി ഒഴിവാക്കിയത് ഇലക്ട്രിക് വാഹനങ്ങൾക്ക് ഒരു പ്രചോദനമാണ്‌.” “ 8 മുതൽ 10 വരെ ഇലക്‌ട്രിക് കാറുകളാണ്‌ ഞങ്ങൾ മുംബൈയിലും മഹരാഷ്ട്രയിലെ മറ്റു ജില്ലകളിലുമായി വിൽക്കുന്നത്, രാജ്യമൊട്ടാകെ 75 രേവ കാറുകളാണ്‌ പ്രതിമാസം കമ്പനി വിറ്റഴിക്കുന്നത്. നിർമ്മാണം പ്രതിമാസം 2,500 കാറുകളായി ഉയർത്താൻ ഞങ്ങൾക്ക് കഴിയും.” അദ്ധേഹം കൂട്ടിച്ചേർത്തു.

മഹിന്ദ്ര വെരിറ്റി സെഡാണിന്റെ മുഴുവനായും ഇലക്‌ട്രിക് ആയ വേർഷനും അടുത്ത് തന്നെ ലോഞ്ച് ചെയ്യുകയാണ്‌. 2016 ഫെബ്രുവരിയിൽ മിക്കവാറും 2016 ഇന്ത്യൻ ഓട്ടോ എക്‌സ്പോയിലായിരിക്കും വാഹനം ലോഞ്ച് ചെയ്യുക.

r
പ്രസിദ്ധീകരിച്ചത്

raunak

  • 11 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ മഹേന്ദ്ര ഇ2ഓ

Read Full News

trendingഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ