ഡാറ്റ്സൺ റെഡി - ഗൊ ചോർന്നു: ഡാറ്റ്സൺ ബാഡ്ജിങ്ങ് ഉള്ള റെനൊ ക്വിഡ്‌!

published on nov 04, 2015 06:55 pm by manish വേണ്ടി

  • 10 കാഴ്ചകൾ
  • ഒരു അഭിപ്രായം എഴുതുക

Datsun Redi-Go Test Mule

ഡാറ്റ്സൺ റെഡി- ഗൊയുടെ ഒരു പ്രൊഡക്ഷൻ സ്പെസിഫികേഷൻ വേർഷൻ ചെന്നൈയിലെ നിരത്തുകളിൽ കറങ്ങുന്നത്‌ ശ്രദ്ധയില്പ്പെട്ടു. ഇന്ത്യൻ നിരത്തിൽ ഇതാദ്യമായാണ്‌ പറെക്ഷണത്തിലിരിക്കുന്ന ഈ വാഹനം ശ്രദ്ധയില്പ്പെടുന്നത്‌. ഓൾട്ടൊ 800 നൊപ്പം മത്സരിക്കനുള്ള നിസ്സന്റെ പകരക്കരൻ എന്ന നിലയിൽ 2014 ഓട്ടൊ എക്‌സ്പോയിലാണ്‌ വാഹനം ആദ്യമായി ലോകത്തിന്‌ മുൻപിൽ അരങ്ങേറിയത്‌. നന്നായി  പൊതിഞ്ഞ്‌ മറച്ചനിലയിലായിരുന്നെങ്കിലും  ഈ ടെസ്റ്റ്‌ കാറിന്റെ ടെയിൽ ലൈറ്റ്‌ ക്ലസ്റ്റ്‌റുകളും ത്രികോണാകൃതിയിലുള്ള പിൻഭാഗം പെട്ടെന്നു തിരിച്ചറിയാവുന്ന നിലയിലായിരുന്നു. ഡാറ്റ്സൺ അവരുടെ ഒറിജിനൽ കൺസപ്റ്റ് ഡിസൈനിൽ ഉറച്ചു നില്ക്കുകയാണെന്ന്‌ ഇതിൽ നിന്ന്‌ വ്യക്തമാകും. ചിലവ് കുറഞ്ഞ സി എം എഫ് - എ പ്ലാറ്റ്ഫോമിലായിരിക്കും വാഹനത്തിന്റെ നിർമ്മാണം, പുതുതായിറങ്ങിയ റെനൊ ക്വിഡും ഇതേ പ്ലാറ്റ്ഫോമിലൂടെയാണിറങ്ങിയത്. രണ്ടുവാഹനങ്ങൾക്കും ഒരെ വലിപ്പമാകാൻ ചിലപ്പോൾ ഇതൊരു കാര്യമായേക്കാം ചിലപ്പോൾ ഒരേ വിലയും, അതായത് 2.5 ലക്ഷം മുതൽ 3.5 ലക്ഷം വരെ(എക്‌സ്‌ ഷോറൂം).

Datsun Redi-Go Concept

799 സി സി യുള്ള 53  ബി എച്ച് പി തരുന്ന ഒരേ പവർപ്ലാന്റായിരിക്കും ഇരു വാഹനങ്ങളിലും എന്നും പറയപ്പെടുന്നു. ലോഞ്ച് ചെയ്യുന്നതിനനുസരിച്ച് വാഹനത്തിന്‌ ചിലപ്പോൾ 5 സ്പീഡ്‌ മാനുവൽ ട്രാൻസ്മിഷനോടൊപ്പം ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപഷൻകൂടി ഉണ്ടാകാനും സാധ്യതകളുണ്ട്. എന്നാൽ ഇതു സാധ്യമാകണമെങ്കിൽ ഡാറ്റ്സൺ റെഡി - ഗൊ ലോഞ്ച് ചെയ്യുന്നതിൻ മുൻപ് റെനൊ ക്വിഡിൽ  ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ അവതരിപ്പിക്കണം. ഡിസൈനിലുള്ള വ്യത്യാസങ്ങളായിരിക്കും ഡാറ്റ്സൺ റെഡി- ഗൊയെയും റെനൊ ക്വിഡിനെയും വേർതിരിച്ചറിയാൻ സഹായിക്കുക. ഷാർപ് ഒറിഗാമി - എസ്‌ക്ക്‌ ഡിസൈനിലായിരിക്കും ഡാറ്റ്സൺ എത്തുക എന്നാൽ റെനൊ ക്വിഡിന്റേത് എസ് യു വിയിൽ നിന്ന്‌ പ്രചോദനം ഉൾക്കൊണ്ട് സ്വയം നിർമ്മിച്ച ഡിസൈനായിരിക്കും. ഇന്ത്യയിൽ വാഹനം അടുത്ത വർഷം എത്തുമെന്ന് പ്രതീക്ഷിക്കാം.

Renault Kwid

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ ഡാറ്റ്സൻ redi-GO 2016-2020

Read Full News
  • ട്രെൻഡിംഗ്
  • സമീപകാലത്തെ

trendingഹാച്ച്ബാക്ക്

  • ലേറ്റസ്റ്റ്
  • ഉപകമിങ്
  • പോപ്പുലർ
×
We need your നഗരം to customize your experience