ഡാറ്റ്സൺ റെഡിഗൊ ചെന്നൈയിൽ വച്ച് വീണ്ടും ശ്രദ്ധയിൽപ്പെട്ടു!
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 25 Views
- ഒരു അഭിപ്രായം എഴുതുക
ജയ്‌പൂർ: ഡാറ്റ്സൺ റെഡിഗൊ ചെന്നൈയിൽ വച്ച് വീണ്ടും ശ്രദ്ധയിൽപ്പെട്ടു. നവംബറിൽ ഇതിനു മുൻപ് വാഹനം ശ്രദ്ധയിൽ പെട്ടിരുന്നെങ്കിലും വാഹനത്തിന്റെ മുൻഭാഗം വ്യക്‌താമായി പതിഞ്ഞതിപ്പോഴാണ്. 2014 ഓട്ടോ എക്ക്‌സ്പോയിൽ ആദ്യം പ്രദർശിപ്പിച്ച വാഹനം എൻട്രി ലെവൽ സെഗ്‌മെന്റിനെ ഉദ്ധേശിച്ചാണ് ലോഞ്ച് ചെയാനൊരുങ്ങുന്നത്. മാരുതി 800 മികച്ച ഒരു പകരക്കാരനെ നോക്കി നിൽക്കുന്ന ഉപഭോഗ്‌താക്കളെയാണ് വാഹനം ലക്ഷ്യമാക്കുന്നത്.
റെനൊ ക്വിഡിനു സമാനമാണ് റെഡിഗൊ, കാരണം ഈ രണ്ട് വാഹങ്ങളും ഒരേ സി എം എഫ് - എ പ്ലാറ്റ്‌ഫോമിലാണ് നിർമ്മിച്ചിട്ടുള്ളത്. കൂടാതെ ഇതിന് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭിക്കാനും സാധ്യതയുണ്ട്. എന്നാൽ ഇതിലപ്പുറം യാതൊരു സാമ്യവും റെഡിഗോയ്‌ക്കില്ല, പുറംഭാഗമായാലും ഉൾവശമായാലും റെഡിഗൊ വളരെ വ്യത്യസ്‌തമാണ്, എന്തിന് എഞ്ചിനീയർമാർ വരെ വ്യത്യസ്‌തമായിരിക്കാം. 72 എം ടോർക്കിൽ 54 പി എസ് പവർ തരാൻ ശേഷിയുള്ള 0.8 ലിറ്റർ എഞ്ചിനാണ് ക്വിഡിനു കരുത്തേകുന്നതെങ്കിൽ റെഡിഗൊ എത്തുന്നത് ഒരു പുത്തൻ എഞ്ചിനുമായാണ്, തല്ക്കലത്തേക്ക് മാനുവൽ ട്രാൻസ്മിഷനുമായി സംയോജിപ്പിച്ചായിരിക്കും എഞ്ചിനെത്തുക. ക്വിഡ് പുറത്തിറങ്ങി ആൾട്ടോയുമായി മത്സരിക്കുന്നതിന് ശേഷം റെനൊ നിസ്സാൻ സഖ്യത്തിൽ നിന്നുള്ള രണ്ടാമത്തെ വാഹനമായിരിക്കും ഇത്. അടുത്ത വർഷം ഏപ്രിലിൽ വാഹനം ലോഞ്ച് ചെയ്യുമെന്ന് അഭ്യൂഹങ്ങളുണ്ട്, അതു ശരിയാണെങ്കിൽ വാഹനം 2016 ഓട്ടോ എക്‌സ്പോയിലായിരിക്കും അവതരിക്കുക. തങ്ങളുടെ ഗൊ - ക്രോസ്സ് ഓവറും ഇത്തെ ഫെസ്റ്റിവലിൽ തന്നെയായിരിക്കും ഡാറ്റ്സൺ പ്രദർശിപ്പിക്കുക.
ക്വിഡ് ഉപബ്ഭോഗ്‌താക്കളുടെ മികച്ച പ്രതികരണം അടുത്തിടെ ആഘോഷിച്ച്ര്=ഇരുന്നു, ഒരു സഹകാരി എന്ന നിലയിൽ ഡാറ്റ്സണും പ്രതീക്ഷയ്‌ക്ക് വകയുണ്ട്.