Login or Register വേണ്ടി
Login

നിങ്ങളുടെ വോൾവോ കാർ മൈക്രോസോഫ്റ്റ് ബാൻഡ് 2 വഴി നിയന്ത്രിക്കുക [ വീഡിയോ]

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

ഒരുപകരണം ശബ്ദം വഴി നിയന്ത്രിക്കുക എന്നത് ഒരു പുതിയ ടെക്നോളജിയല്ലാ. പക്ഷേ നിങ്ങളുടെ കാറിന്റെ ഫീച്ചേഴ്സ് ശബ്ദം വഴി നിയന്ത്രിച്ചാൽ എങ്ങനെയിരിക്കും? ഞങ്ങൾ ഭ്രാന്തമായ ഒരു സയൻസ് സങ്കല്പത്തെക്കുറിച്ചല്ലാ പറയുന്നത്. പക്ഷേ യഥാർത്ഥ്യം വളരെ അകലെയല്ലാ. കാർ ടെക്നോളജിയിലേയ്ക്ക് വന്നപ്പോൾ മുതൽ വോൾവോ ബെസ്റ്റ് ഓട്ടോ കമ്പനികളിൽ ഒന്നായാണ്‌ കണക്കാക്കുന്നത്. അതിന്റെ സ്റ്റാന്റേർഡിൽ നിന്ന് കൊണ്ടുതന്നെ ഈ സ്വീഡിഷ് കമ്പനി ടെക് -ഭീമനമാരായ മൈക്രോ സോഫ്റ്റുമായി ചേർന്ന് ഒരു പ്രത്യേക സേവനം അവരുടെ കാറുകളിൽ നല്കാൻ ശ്രമിക്കുകയാണ്‌.

മൈക്രോസോഫ്റ്റ് വെയറബിൾ ബാന്റ് 2 ഉപയോഗിച്ച് കാർ ഡ്രൈവർക്ക് ശബ്ദം വഴി നിയന്ത്രണം അനുവദിക്കുകയാണ്‌ പുതിയ ടെക്നോളജി. ഈ ബാൻഡു വഴി ഡ്രൈവർക്ക് ഹോൺ മുഴക്കുന്നതിനും, ഹീറ്റർ അല്ലെങ്കിൽ എ സി ഓൺ ചെയ്യുന്നതിനും, ഡോറുകൾ ലോക്ക് ചെയ്യുന്നതിനും, ലൈറ്റുകൾ തെളിയിക്കുന്നതിനും , നാവിഗേഷനിൽ മൊത്തം കളിക്കാൻ പോലും സാധിക്കും. വരാൻ പോകുന്ന എസ് 90 സിഡാൻ, എക്സ് സി 90 പോലുള്ള വാഹങ്ങളിലൂടെ വോൾവോയ്ക്കു മാത്രമെ ഈ ടെക്നോളജികൾ നല്കാൻ കഴിയൂ.

2016 രണ്ടാം പകുതി മുതൽ വോൾവോ കാറുകളിൽ ഈ ശബ്ദം വഴിയുള്ള നിയന്ത്രണ ഫീച്ചർ ലഭ്യമാകും. ഡ്രൈവർ ചെയ്യേണ്ട ഒരേയൊരു കാര്യമെന്നത് തന്റെ കാറിന്റെ ഫങ്ങഷനിങ്ങ് നിയന്ത്രിക്കാനുള്ള വോൾവോ ഓൺ കോൾ ആപ്പ് ഡൗൺലോഡ് ചെയ്യുകയെന്നതാണ്‌. വോൾവോയിൽ നിന്നുള്ള ഈ ആപ്പ് ഇപ്പോൾ യു എസ്, യൂറോപ്പ്യൻ, ചൈനീസ് മാർക്കറ്റുകളിൽ ഇപ്പോൾ ലഭ്യമാണ്‌.

ഇത് പോലൊരു ടെക്നോളജി നിർമ്മിക്കുന്നതിനായി ഈ രണ്ട് കമ്പനികളും കൈ കോർക്കുന്നത് ഇത് രണ്ടാം തവണയാണ്‌. ഇതിനു മുൻപ് ഹോളോ ലെൻസും, അൺടെന്തേർഡ് ഹോളോഗ്രാഫിക്ക് കമ്പ്യൂട്ടറിന്റെ ആദ്യരൂപവും ഉപയോഗിച്ച് ഒരു വെർച്വ്യുൽ ഷോറൂം നിർമ്മിക്കുന്നതിനായും ഇവർ ഒന്നിച്ചിരുന്നു. ഈ ടെക്നോളജിയുടെ ലക്ഷ്യമെന്നത് കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ കാർ വെർച്വ്യുലി കോൺഫിഗർ ചെയ്യുക, പുതിയ ഡിസൈനുകൽ, കളർ, ഫീച്ചേഴ്സ്, അതുപോലുള്ള മറ്റുകാര്യങ്ങൾ യഥാർത്ഥ്യ ലോകത്ത് കാണുന്നതു പോലെതന്നെ പരിശോധിക്കുകയെന്നതായിരുന്നു.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
Rs.15.50 - 27.25 ലക്ഷം*
പുതിയ വേരിയന്റ്
Rs.15 - 26.50 ലക്ഷം*
പുതിയ വേരിയന്റ്
പുതിയ വേരിയന്റ്
ഇലക്ട്രിക്ക്
Rs.48.90 - 54.90 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ