ടാറ്റാ സീക്കയും എതിരാളികളും, ഒരു താരതമ്യം
അടുത്ത മാസം മധ്യത്തോടെ സീക്കാ ലോഞ്ച് ചെയ്യാനാണ് ടാറ്റാ മോട്ടോർസ് ഉദേശിക്കുന്നത്. ഇൻഡ്യൻ റോഡുകളിൽ ദീർഘകാലം വാഴ്ന്ന ഇൻഡിക്കയ്ക്ക് പകരക്കാരനായിട്ടാണ് സീക്കാ അവതരിക്കുന്നത്. അടുത്തിടെ ലോഞ്ച് ചെയ്ത ടാറ്റാ വാഹനങ്ങൾ ഉപഭോക്താക്കളെ കാര്യമായി ആകർഷിച്ചില്ല എന്നിരിക്കെ, ഒട്ടേറെ പ്രതീക്ഷകൾ ചുമലിലേന്തിയാണ് സീക്കാ ലോഞ്ചിന് ഒരുങ്ങുന്നത്.
ഒരു പുതിയ ഡിസൈൻ ഫിലോസഫിയിൽ തീർത്ത സീക്കയുടെ പുതുമകൾ ക്യാബിനിനുള്ളിലും നമുക്ക് കാണുവാൻ കഴിയും. 83 ബിഎച്ച്പി പരമാവധി പവറുള്ള 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എൻജിനും, 69 ബിഎച്ച്പി പരമാവധി പവറുള്ള 1.05 ലിറ്റർ റെവോടോർക് ഡീസൽ എൻജിനും അവതരിപ്പിക്കുന്ന സീക്കാ, മാരുതി സുസൂക്കി സെലേറിയോ, ഷെവർലെ ബീറ്റ് തുടങ്ങിയ വാഹനങ്ങളുമായാകും മൽസരിക്കുക.
സീക്കയുടെ ലഭ്യമായ വിവരങ്ങൾ ശേഖരിച്ച്, എതിരാളികളുമായി നടത്തിയ താരതമ്യത്തിന്റെ വിശദാംശങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
പുത്തൻ ഇന്റീരിയറും, കൂടുതൽ സ്റ്റോറേജ് സ്പേസസുമുള്ള സീക്കാ എതിരാളികൾക്ക് വെല്ലുവിളിയാകും. മികച്ച റൈഡ് ക്വാളിറ്റിയുമുള്ള കാറിന്റെ വില ശരിയായ രീതിയിൽ നിർണ്ണയിക്കാനായാൽ, ഇൻഡ്യൻ വിപണിയിൽ പ്രതീക്ഷിക്കുന്ന വിജയം കൈവരിക്കാൻ പുതിയ ടെക്നോളജികളുള്ള ടാറ്റായ്ക്ക് കഴിയും.