താരതമ്മ്യം: മാരുതി സുസുകി ബലീനൊ, എലൈറ്റ് ഐ 20, ജാസ്സ്, പോളോ, പൂണ്ടോ ഇവൊ എന്നിവ തമ്മില്‍.
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 7 അഭിപ്രായങ്ങൾ
- ഒരു അഭിപ്രായം എഴുതുക
ജയ്പ്പൂര്‍: ഹാച്ച്ബാക്കുകള്‍ തീര്‍ച്ചയായും മാരുതിയുടെ ശക്തിമേഖലയാണ്, കമ്പനിയുടെ ഭൂതകാലത്തിലേക്ക് നോക്കിയാല്‍ ഈ സ്ഗ്‌മെന്‍റ്റില്‍ തന്നെ വിപ്ളവകരമായ മാറ്റങ്ങളുണ്ടാക്കിയ 3 മോഡലുകള്‍ കാണാം, വിശ്വപ്രസിദ്ധമായ മാരുതി 800, ഓള്‍ട്ടൊ പിന്നെ സ്വിഫ്‌റ്റ് എന്നിവയാണവ. പുത്തന്‍ ബലീനൊ കാര്യങ്ങള്‍ കൂടുതല്‍ രസകരമാക്കുന്നു, ഒന്നാമത്തെ കാര്യം, ഇനിമുതല്‍ സ്വിഫ്‌റ്റിനു പകരം കമ്പനിയുടെ മുന്‍നിര ഹാച്ച്ബാക്ക് എന്ന പദവിക്കുടമയായിരിക്കും ബലീനൊ, രണ്ടാമത്തെ കാര്യം, വാഹനത്തിന്‍റ്റെ ലോകം മുഴുവനുമുള്ള കയറ്റുമതി ഇന്ത്യയില്‍ നിന്നായിരിക്കും. ഈ കയറ്റുമതിയുടെയും പ്രാദേശീയവത്കരണത്തിന്‍റ്റെയും ഫലമായിട്ടായിരിക്കുണം വാഹനത്തിന്‍റ്റെ വിലയിലെ മികച്ച നിലവാരം. ഏറ്റവും പ്രശംസനീയമായ കാര്യം എന്തെന്നാല്‍, ബേസ് മോഡല്‍ മുതല്‍ ഇ ബി ഡി യും എ ബി എസ്സിനുമൊപ്പം ഡ്വല്‍ ഫ്രണ്ട് എയര്‍ ബാഗും വാഗ്‌ദാനം ചെയ്യുന്ന വാഹനം രാജ്യത്തെ മറ്റേത് വാഹനത്തേക്കാളും ലാഭകരമാണ്. പ്രീമിയം ഹാച്ച്ബാക്ക് മേഖലയിലെ മറ്റു പ്രമുഖ ശക്തികളൊട് ബലീനൊ മത്സരിക്കുമെന്നതെങ്ങിനെയെന്നു നോക്കാം.
സുരക്ഷയും സവിശേഷതകളും. സുരക്ഷയുടെ കാര്യത്തില്‍ തുടങ്ങാം, മുകളില്‍ പറഞ്ഞതുപോലെ ബേസ് പെട്രോള്‍ ഡീസല്‍ വേരിയന്‍റ്റുകള്‍ മുതല്‍ എ ബി എസ്സും ഇ ബി ഡിയും ഡ്വല്‍ ഫ്രണ്ട് എയര്‍ ബാഗുകളും ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഏക വാഹനം ബലീനൊ ആയിരിക്കും. സെഗ്മെന്‍റ്റിലെ മറ്റൊരു വാഹനവും സ്റ്റാന്‍ഡേര്‍ഡ് ഡ്വല്‍ ഫ്രണ്ട് എയര്‍ ബാഗുകളൊ ഡ്രൈവറിന്‍റ്റെ എയര്‍ ബാഗുകളോ പോലും വാഗ്ദാനം ചെയ്യുന്നില്ല. ബലീനൊയെക്കൂടാതെ ജാസ്സ് മാത്രമാണ് സ്റ്റാന്‍ഡേര്‍ഡ് എ ബി എസ് വാഗ്‌ദാനം ചെയ്യുന്നത് അതും ഡീസല്‍ ട്രിമ്മുകളില്‍ മാത്രം. കൂടാതെ പൂണ്ടൊ ഇവൊയെയും പോളൊയെയും പിറകിലാക്കി ബലീനൊ, ജാസ്സ് എലൈറ്റ് ഐ 20 എന്നീ മൂന്ന് വാഹനങ്ങളും റിയര്‍ വ്യൂ ക്യാമറയോടും നാവിഗേഷനോടും കൂടിയ ടച്ച്സ്ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്‍റ്റ് സിസ്റ്റം വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഇവിടെയും ആപ്പിള്‍ കാര്‍ പ്ളേയുമായി ബലീനൊ ഏറെ മുന്നിലാണ്, ഇന്ത്യയില്‍ ആപ്പിള്‍ കാര്‍പ്ളേ ഉപയൊഗിക്കുന്ന ആദ്യത്തെ വാഹന നിര്‍മ്മാതാക്കള്‍ ആണ് തങ്ങള്‍ എന്നാണ് മാരുതിയുടെ അവകാശവാദം.
പ്രധാന എതിരാളികളായ എലൈറ്റ് ഐ 20 ഹോണ്ട ജാസ്സ് എന്നിവയേക്കാള്‍ താരതമ്മ്യേന വളരെ കുറച്ചാണ് മാരുതി ബലീനൊയ്ക്ക് വിലയിട്ടിരിക്കുന്നത്, അതും എ ബി എസ്സിനും ഡ്വല്‍ ഫ്രണ്ട് എയര്‍ ബാഗിനുമൊപ്പം. ഏക പോരായ്മ സ്വിഫ്റ്റിന്‍റ്റേതിനു സമാനമായ എന്‍ജിന്‍ ഓപ്ഷനുകളാണ്, എന്നിരുന്നാലും പ്രതിയോഗികളെക്കാള്‍ എന്തിന് സ്വിഫ്റ്റിനെക്കാള്‍ പോലും 100 കിലോയോളം ഭാരം കുറവാണ് ബലീനൊയ്ക്ക്. എല്ലാ വിജയ സാധ്യതകളും കൂടെയുണ്ടെങ്കിലും ഹ്യൂണ്ടായ് എലൈറ്റ് ഐ 20 യുടെ പ്രതിമാസ വിറ്റുവരവായ 10 കെ മറികടക്കാന്‍ കഴിയുമോയെന്ന് കാത്തിരുന്നു കാണാനേ കഴിയൂ. വാഹനത്തിന്‍റ്റെ ഉല്‍പ്പാതനം ഇന്ത്യയില്‍ മാത്രമായതു കാരണം കാത്തിരിപ്പും കൂടാന്‍ സാധ്യതയുണ്ട്.