സിട്രോൺ ഒടുവിൽ C3 എയർക്രോസ് SUV പുറത്തിറക്കി
<തിയതി> <ഉടമയ ുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 31 Views
- ഒരു അഭിപ്രായം എഴുതുക
മൂന്ന് നിരകളുള്ള കോംപാക്റ്റ് SUV C3, C5 എയർക്രോസിൽ നിന്ന് സ്‌റ്റൈലിംഗ് കടമെടുത്തിട്ടുണ്ട്, 2023-ന്റെ രണ്ടാം പകുതിയിൽ ലോഞ്ച് ചെയ്യും
-
C3 എയർക്രോസ് പ്രധാനമായും ഒരു മൂന്ന്-വരി SUV-യാണ്, എന്നാൽ കൂടുതൽ ബൂട്ട് സ്‌പെയ്‌സ് വേണമെങ്കിൽ മൂന്നാം നിര സീറ്റുകൾ നീക്കം ചെയ്യാവുന്നതാണ്.
-
സിട്രോൺ C3-ൽ നിന്നുള്ള 110PS, 1.2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഉൾപ്പെടുന്നു.
-
10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ആറ് എയർബാഗുകൾ വരെ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS എന്നിവ ഇതിൽ ഉൾപ്പെടുത്തുന്നു.
-
9 ലക്ഷം രൂപ (എക്സ് ഷോറൂം) മുതൽ വില പ്രതീക്ഷിക്കുന്നു.
നീണ്ട കാത്തിരിപ്പിനും ഒന്നിലധികം സ്പൈ ഷോട്ടുകൾക്കും ശേഷം, സിട്രോൺ ഒടുവിൽ അതിന്റെ ഏറ്റവും പുതിയ ഉൽപ്പന്നം പുറത്തിറക്കിയിരിക്കുന്നു. C3 ഹാച്ച്ബാക്ക് അടിസ്ഥാനമാക്കി, കാർനിർമാതാക്കൾ C3 എയർ ക്രോസ് എന്ന് വിളിക്കുന്ന 3-വരി കോംപാക്റ്റ് SUV പുറത്തിറക്കിയിരിക്കുന്നു. ഈ മോഡലിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇവിടെയുണ്ട്:
ഡിസൈൻ
നിങ്ങൾ മുന്നിൽ നിന്ന് C3 എയർക്രോസ് നോക്കുമ്പോൾ, അതിന്റെ സ്റ്റൈലിംഗ് C3, C5 എയർക്രോസ് എന്നിവയുടെ മിശ്രിതമാണെന്ന കാര്യം നിങ്ങൾ ശ്രദ്ധിക്കും. അതിന്റെ ബൾക്കി ഫ്രണ്ട് C5 എയർക്രോസിൽ നിന്നാണ് സ്റ്റൈലിംഗ് കടമെടുക്കുന്നത്, മറുവശത്ത് ഹെഡ്‌ലാമ്പുകൾ C3 ഹാച്ച്ബാക്കിന്റേതു തന്നെയാണ്.
ഇതും വായിക്കുക: ബ്രേക്കിംഗ്: അപ്ഡേറ്റ് ചെയ്ത സിട്രോൺ C3 ടർബോ മെയ് മാസത്തിൽ ലോഞ്ച് ചെയ്യും; ഇതിൽ അധിക സുരക്ഷാ ഫീച്ചറുകൾ ലഭിക്കുന്നു
വശങ്ങളിൽ, കോംപാക്റ്റ് SUV-യിൽ C3-യുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്നാം നിര എളുപ്പത്തിൽ ഉൾക്കൊള്ളിക്കുന്നതിനായി നീളമുള്ള പ്രൊഫൈലും കൂടുതൽ ഉയരവും നൽകുന്നുണ്ട്, എന്നാൽ കോംപാക്റ്റ് SUV-യിൽ 5 സീറ്റർ ഓപ്ഷനും ലഭിക്കും. ഇതിൽ പുതിയ 17 ഇഞ്ച് അലോയ് വീലുകളും ലഭിക്കുന്നു, ഇതിന്റെ ഡിസൈൻ മറ്റ് രണ്ട് മോഡലുകൾക്ക് സമാനമായതല്ല.
പുറകുവശത്ത്, C3 എയർക്രോസിന് സമാനമായ രൂപത്തിലുള്ള ടെയിൽ ലാമ്പ് സജ്ജീകരണം ലഭിക്കുന്നു, എന്നാൽ അതിനിടയിൽ കട്ടിയുള്ള ബ്ലാക്ക് കണക്റ്റിംഗ് എലമെന്റും ലഭിക്കുന്നുണ്ട്. കോംപാക്റ്റ് SUV-കളുടെ പിൻഭാഗം C3 പിൻഭാഗ പ്രൊഫൈലിന്റെ കൂടുതൽ മസ്കുലാർ പതിപ്പ് പോലെയായി കാണുന്നു.
പവർട്രെയിൻ
C3 ഹാച്ചിൽ നിന്ന് 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ആണ് C3 എയർക്രോസ് കടമെടുത്തിട്ടുള്ളത്. ഈ യൂണിറ്റ് 110PS, 190Nm ഉൽപാദിപ്പിക്കുന്നു, കൂടാതെ ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സഹിതമാണ് വരുന്നത്. നിലവിൽ, C3 എയർക്രോസ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലല്ല വരുന്നത്, പക്ഷേ അത് പിന്നീട് ലഭിച്ചേക്കും.
ഇന്റീരിയർ C3-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി കാണുന്നു, പക്ഷേ വ്യത്യസ്തമായ കറുപ്പ്, ബീജ് നിറത്തിലുള്ള ഡ്യുവൽ-ടോൺ തീമും നേരിയ മാറ്റംവരുത്തിയ ഡാഷ്‌ബോർഡ് ഡിസൈനും ഉൾക്കൊള്ളുന്നുണ്ട്. C3 എയർക്രോസ് പ്രധാനമായും 7-സീറ്റർ SUV-യാണ്, എന്നാൽ റെനോ ട്രൈബറിലേതു പോലെ ഇതിന്റെ മൂന്നാം നിര സീറ്റുകൾ നീക്കംചെയ്യാവുന്നതാണ്.
ചില കൂട്ടിച്ചേർത്ത ബിറ്റുകൾ ഉൾപ്പെടെ, സിട്രോൺ C3-യുടേതിന് സമാനമാണ് ഇതിലെ ഫീച്ചറുകൾ. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഡേ/നൈറ്റ് IRVM, റൂഫ് മൗണ്ടഡ് റിയർ AC വെന്റുകളുള്ള മാനുവൽ AC എന്നിവ ഇതിൽ ലഭിക്കുന്നു.
സുരക്ഷ
യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ, C3 എയർക്രോസ് ആറ് എയർബാഗുകൾ വരെ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), റിയർവ്യൂ ക്യാമറ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ ഓഫർ ചെയ്യുന്നു.
വിലയും എതിരാളികളും
കോംപാക്റ്റ് SUV-ക്ക് 9 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) വിലയിടാം, 2023 ഓഗസ്റ്റോടെ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. C3 എയർക്രോസ് ലോഞ്ച് ചെയ്യുന്നതോടെ അത് ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ടൊയോട്ട ഹൈറൈഡർ, മാരുതി ഗ്രാൻഡ് വിറ്റാര, ഫോക്സ്വാഗൺ ടൈഗൺ, സ്കോഡ കുഷാക്ക് എന്നിവക്ക് എതിരാളിയാകും
0 out of 0 found this helpful