Login or Register വേണ്ടി
Login

12 ചിത്രങ്ങളിലൂടെ സിട്രോൺ C3 എയർക്രോസ് SUV പരിശോധിക്കാം

published on മെയ് 02, 2023 07:12 pm by ansh for സിട്രോൺ C3 എയർക്രോസ്

കോം‌പാക്റ്റ് SUV ഒടുവിൽ അനാച്ഛാദനം ചെയ്തിരിക്കുന്നു, ഈ വർഷാവസാനം ലോഞ്ച് ചെയ്യാൻ പോവുകയും ചെയ്യുന്നു

ഫ്രഞ്ച് കാർ നിർമാതാക്കളായ സിട്രോണിൽ നിന്നുള്ള ഏറ്റവും പുതിയ ഉൽപ്പന്നം ഒരു കോംപാക്റ്റ് SUV ആണ്, 5 സീറ്റർ, 7 സീറ്റർ ലേഔട്ടുകളോടെയാണിത് വരുന്നത്, സിട്രോൺ C3 എയർക്രോസ് എന്നാണ് ഇതിന്റെ പേര്. കാർ നിർമാതാക്കൾ SUV പുറത്തിറക്കിയിരിക്കുന്നു; ഇതിന്റെ വിലകളും ബുക്കിംഗ് വിശദാംശങ്ങളും കാത്തിരിക്കുന്ന സമയത്ത് നമുക്ക് C3 എയർക്രോസിന്റെ രൂപം എങ്ങനെയാണെന്ന് നമുക്ക് നോക്കാം.

മുന്‍വശം

C3 എയർക്രോസിന്റെ ഫ്രണ്ട് പ്രൊഫൈൽ C3, C5 എയർക്രോസ് എന്നിവയുടെ ഫാസിയകളുടെ മിശ്രിതമാണ്. C5 എയർക്രോസിന് സമാനമായി ഇതിന്റെ മുൻഭാഗം വലുതും മസ്കുലർ ആയും കാണപ്പെടുന്നു, എന്നാൽ ഹെഡ്‌ലാമ്പുകളുടെയും DRL-കളുടെയും ഡിസൈൻ C3 ഹാച്ച്ബാക്കിനോട് സാമ്യതയുള്ളത് ആണ്. ഫോഗ് ലാമ്പുകളുടെ സ്ഥാനവും C3 ഹാച്ചിന്റേതിനു സമാനമാണ്.

ഇതും വായിക്കുക: സിട്രോൺ C3 എയർക്രോസിന്റെ നിങ്ങൾ അറിഞ്ഞിരിക്കേണ്ട 5 ഹൈലൈറ്റുകൾ

ഇവിടെ, മസ്കുലാർ സ്റ്റാൻസ് കാരണമായി നിങ്ങൾക്ക് ഹാച്ച്ബാക്കിനേക്കാൾ SUV-ക്ക് അധിക വീതി ഉള്ളതായും ശ്രദ്ധിക്കാനാകും.

സൈഡ്

കോം‌പാക്റ്റ് SUV, C3 അടിസ്ഥാനമാക്കിയുള്ളതായതിനാൽ, മൂന്നാം നിര ഉൾക്കൊള്ളാൻ മാത്രം നീളമുള്ളതാണ്. വീൽബേസ് പോലും 100mm-ലധികം വർദ്ധിപ്പിച്ച് ക്യാബിൻ കൂടുതൽ വിശാലമാക്കിയിട്ടുണ്ട്. അളവുകളുടെ അടിസ്ഥാനത്തിൽ കാർ നിർമാതാക്കളുടെ മറ്റ് രണ്ട് മോഡലുകൾക്ക് ഇടയിലാണ് C3 എയർക്രോസ് നിൽക്കുന്നത്. സൈഡിൽ, ഹാച്ച്ബാക്കിന് സമാനമായ ഡോർ ഹാൻഡിലുകൾ ഉള്ള നീളമുള്ള ഫ്ലാറ്റ് ബോഡിയാണ് ഇതിൽ ലഭിക്കുന്നത്, മറ്റ് രണ്ട് മോഡലുകൾക്കും സമാനമായ ഡോർ ക്ലാഡിംഗും ഇതിൽ ലഭിക്കുന്നു.

മറുവശത്ത്, ഇതിന്റെ അലോയ് വീൽ ഡിസൈൻ രണ്ട് മോഡലുകളിൽ നിന്നും വ്യത്യസ്തമാണ്. C3 എയർക്രോസിൽ ബ്ലാക്ക് ആൻഡ് സിൽവർ ഫിനിഷുള്ള 4-സ്‌പോക്ക്, 17 ഇഞ്ച് അലോയ് വീലുകളാണ് വരുന്നത്.

പിൻഭാഗം

ഇതിന്റെ പിൻഭാഗ പ്രൊഫൈലും മസ്കുലർ ആണ്. രണ്ട് റിഫ്ലക്ടറുകൾ ഉൾക്കൊള്ളുന്ന കറുപ്പ്, ചാര നിറത്തിലുള്ള ബമ്പറും ഉള്ള വിശാലമായ പിൻഭാഗമാണ് SUV-യിൽ ലഭിക്കുന്നത്. C3 എയർക്രോസിൽ രണ്ട് ടെയിൽ ലാമ്പുകൾക്കിടയിൽ കണക്റ്റ് ചെയ്യുന്ന ഒരു എലമെന്റും ലഭിക്കുന്നു, ഇത് ഇന്ത്യയിലെ കാർ നിർമാതാക്കളുടെ മറ്റ് രണ്ട് മോഡലുകളുടെ ഡിസൈൻ ഭാഷയുടെ ഭാഗമല്ല.

എന്നാൽ ഇതിന്റെ ടെയിൽലാമ്പുകളുടെ ഡിസൈ‍ൻ C3 ഹാച്ച്ബാക്കിൽ ഉള്ളതിനു സമാനമാണ്, രണ്ട് ലൈറ്റ് എലമെന്റുകൾ പുറത്തേക്ക് നീണ്ടുനിൽക്കുന്നു. ഈ ലാമ്പുകളിൽ നിങ്ങൾക്ക് രസകരമായ ഒരു വിശദാംശവും ശ്രദ്ധിക്കാനാകും, അതായത്, ഇൻഡിക്കേറ്ററുകൾക്ക് മുകളിലുള്ള ഫ്രോസ്റ്റഡ് ആരോകൾ.

ക്യാബിനും ഫീച്ചറുകളും

എക്റ്റീരിയറിൽ നിന്ന് മുന്നോട്ട് പോകുമ്പോൾ, നമുക്ക് C3 എയർക്രോസിനുള്ളിലേക്ക് കടക്കാം. ഇതിന്റെ ക്യാബിൻ, C3 ഹാച്ച്ബാക്കിനോട് കുറച്ച് സാമ്യമുള്ളതാകുമ്പോൾ, ചെറുതായി മാറ്റംവരുത്തി കറുപ്പ്, ബീജ് ക്യാബിൻ തീമിൽ നൽകുന്നു.

ഇതിൽ അതേ 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും AC വെന്റുകൾക്കും ഡാഷ്‌ബോർഡിനും അതേ ഡിസൈനും വരുന്നു. എന്നാൽ C3 ഹാച്ചിൽ നിന്നുള്ള ഒരു പ്രധാന വ്യത്യാസം 7 ഇഞ്ച് പൂർണ്ണമായി ഡിജിറ്റൽ ആയ ഡ്രൈവർ ഡിസ്പ്ലേയുടെ സാന്നിധ്യമാണ്.

C3 എയർക്രോസിൽ ഇപ്പോഴും മാനുവൽ AC മാത്രമേ വരുന്നുള്ളൂ, എന്നാൽ സ്വതന്ത്ര ഫാൻ കൺട്രോൾ സഹിതം റൂഫ് മൗണ്ടഡ് റിയർ AC വെന്റുകളാണുള്ളത്. ഒന്നിലധികം എയർബാഗുകൾ, EBD ഉള്ള ABS, റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), റിയർ വാഷറും വൈപ്പറും, ഒരു റിയർവ്യൂ ക്യാമറ എന്നിവയും ഇതിൽ പ്രതീക്ഷിക്കുന്ന സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

പിന്നിൽ ഇതിന് 3-വരി സീറ്റിംഗ് ലേഔട്ട് ലഭിക്കുന്നു, റെനോ ട്രൈബറിലേതു പോലെ അവസാന നിര സീറ്റുകൾ നീക്കം ചെയ്യാനാകും. എന്നാൽ കോം‌പാക്റ്റ് SUV കർശനമായും 5-സീറ്റർ ലേഔട്ടിലാണ് ഓഫർ ചെയ്യുക, റൂഫിൽ സംയോജിപ്പിച്ച പിൻ AC വെന്റുകൾ ഇതിലുണ്ടാകില്ല.

പവർട്രെയിൻ

6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഉൾപ്പെടുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിലാണ് C3 എയർക്രോസ് വരുന്നത്. ഈ യൂണിറ്റ് C3 ഹാച്ച് സഹിതം നൽകുന്നു, കൂടാതെ ഇത് 110PS, 190Nm ഉൽപ്പാദിപ്പിക്കുന്നു. നിലവിൽ, 3-വരി കോംപാക്റ്റ് SUV-യിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വരുന്നില്ല, പക്ഷേ അത് പിന്നീട് ചേർത്തേക്കാം.

വിലയും എതിരാളികളും

9 ലക്ഷം രൂപയെന്ന (എക്സ്-ഷോറൂം) പ്രതീക്ഷിക്കുന്ന തുടക്ക വിലയിൽ ഓഗസ്റ്റിൽ തന്നെ C3 എയർക്രോസ് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കോംപാക്റ്റ് SUV ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, വോക്സ്‌വാഗൺ ടൈഗൺ, സ്കോഡ കുഷാക്ക്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ എന്നിവക്ക് എതിരാളിയാകും.

ഇവിടെ കൂടുതൽ വായിക്കുക: C3 ഓൺ റോഡ് വില

a
പ്രസിദ്ധീകരിച്ചത്

ansh

  • 21 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ സിട്രോൺ c3 Aircross

S
sandeep singh
Apr 29, 2023, 4:14:42 PM

Beautiful car for indian;s

Read Full News

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ