സിട്രോൺ C3 എയർക്രോസിന്റെ അറിഞ്ഞിരിക്കേണ്ട 5 ഹൈലൈറ്റുകൾ
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 21 Views
- ഒരു അഭിപ്രായം എഴുതുക
പുതിയ മൂന്ന് വരി കോംപാക്റ്റ് SUV ഓഗസ്റ്റോടെ വിപണിയിൽ പ്രവേശിക്കും
സിട്രോൺ അതിന്റെ ഇന്ത്യയിലെ നാലാമത്തെ ഉൽപ്പന്നമായ C3 എയർക്രോസ് അവതരിപ്പിച്ചു. ഹ്യുണ്ടായ് ക്രെറ്റയെ നേരിടാൻ കടുത്ത മത്സരമുള്ള കോംപാക്റ്റ് SUV സെഗ്‌മെന്റിലേക്ക് ഇത് പ്രവേശിക്കും, എന്നാൽ 7 സീറ്റർ ലേഔട്ട് എന്ന അതുല്യമായ പ്ലാനോടെയാണിത് വരുന്നത്. C3 എയർക്രോസിനെക്കുറിച്ചുള്ള നിരവധി വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ലെങ്കിലും, അതിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇവയാണ്:
ഇവ മറ്റ് സിട്രോണുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടത്
C3 ഹാച്ച്ബാക്കിന്റെയും C5 എയർക്രോസിന്റെയും സംയോജനമായിട്ടാണ് C3 എയർക്രോസിന്റെ രൂപകൽപ്പന ചെയ്തിട്ടുള്ളത്. അപ്റൈറ്റ് ഫ്രണ്ട് പ്രൊഫൈലും സിൽവർ സ്‌കിഡ് പ്ലേറ്റും നമ്മെ വലിയ SUV-യെ ഓർമിപ്പിക്കുന്നു. മറുവശത്ത്, ക്രോം ഡീറ്റെയ്ൽഡ് സ്പ്ലിറ്റ് ഗ്രില്ലും C3-ൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഹാലൊജൻ ഹെഡ്‌ലാമ്പുകളുള്ള LED DRL-കളും ഉണ്ട്.
17-ഇഞ്ച് അലോയ് വീലുകൾ തികച്ചും പുതിയതാണ്, കൂടാതെ നിങ്ങൾക്ക് ഒരു കനംകുറഞ്ഞ ബോഡി ക്ലാഡിംഗും ലഭിക്കും, ഇത് ഒരു നിശ്ചിത റഗ്ഡ് ആകർഷണം നൽകും. പിൻഭാഗത്തെ പ്രൊഫൈലിൽ റാപ്പറൗണ്ട് ടെയിൽ ലാമ്പുകൾ, ബോഡി ക്ലാഡിംഗ് ഇന്റഗ്രേറ്റഡ് ബമ്പർ, സ്‌കിഡ് പ്ലേറ്റ് എന്നിവക്കൊപ്പം അപ്റൈറ്റ് മസ്‌കുലർ സ്റ്റാൻസ് ഉണ്ട്.
സൈസ്
നീളം |
4300mm |
വീതി |
1796mm |
ഉയരം |
1654mm |
ഗ്രൗണ്ട് ക്ലിയറൻസ് |
200mm |
വീൽബേസ് |
2671mm |
ബൂട്ട് ശേഷി |
511 ലിറ്റർ വരെ (w/ മൂന്നാമത്തെ വരി നീക്കം ചെയ്ത്) |
കോംപാക്റ്റ് SUV സ്‌പെയ്‌സിൽ, C3 എയർക്രോസിന് ബെസ്റ്റ് ഇൻക്ലാസ് വീൽബേസ് ആണുള്ളത്, മറ്റ് അളവുകൾ എതിരാളികൾക്ക് തുല്യമായതാണ്. ഇത് അഞ്ച്, ഏഴ് സീറ്റർ ഫോർമാറ്റുകളിൽ ലഭ്യമാകും, രണ്ടാമത്തേതിൽ നീക്കം ചെയ്യാവുന്ന മൂന്നാം നിര സീറ്റുകളുടെ സൗകര്യമുണ്ടാകും.
ഫീച്ചറുകൾ
ഇതിന്റെ ഹാച്ച്ബാക്ക് പതിപ്പിനെ പോലെ, C3 എയർക്രോസ് അതിന്റെ പരിമിതമായ ഫീച്ചറുകൾ കൊണ്ട് മതിപ്പ് ഉണ്ടാക്കുന്നില്ല. 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, രണ്ടാം നിര റൂഫ് മൗണ്ടഡ് AC വെന്റുകൾ, അഞ്ച് ഫാസ്റ്റ് ചാർജർ പോർട്ടുകൾ എന്നിവ നിങ്ങൾക്കായി ലഭ്യമാകും.
ഇവിടെ അവതരിപ്പിക്കേണ്ടിയിരുന്ന ഓട്ടോമാറ്റിക് AC, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ ഇതിൽ ഇല്ല. സെഗ്‌മെന്റിലെ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജിംഗ്, സൺറൂഫ് തുടങ്ങിയ പ്രീമിയം ഫീച്ചറുകളും ഇതിൽ ഇല്ല.
സുരക്ഷയുടെ കാര്യത്തിൽ, ഇതിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ ഹോൾഡ് അസിസ്റ്റ് (സ്റ്റാൻഡേർഡ്) എന്നിവ ഉണ്ടാകും. ലോഞ്ച് അടുക്കുന്തോറും സുരക്ഷാ ഫീച്ചറുകളെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നമ്മൾ പ്രതീക്ഷിക്കുന്നു, എന്നാൽ ലോഞ്ച് ചെയ്യുമ്പോൾ ആറ് എയർബാഗുകൾ ഉണ്ടായേക്കില്ല.
പവർട്രെയിൻ ഓപ്ഷനുകൾ
സിട്രോൺ ലോഞ്ച് സമയത്ത് C3 എയർക്രോസിൽ ഒരു പവർട്രെയിൻ മാത്രമേ നൽകൂ - ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഉള്ള 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും നൽകും. ഇത് 110PS, 190Nm എന്നതിൽ റേറ്റ് ചെയ്തിരിക്കുന്ന C3 ഹാച്ച്ബാക്കിൽ നൽകുന്നതിന് സമാനമായതാണ്, എന്നാൽ SUV-യിൽ അല്പം വ്യത്യസ്തമായ ട്യൂൺ ലഭിക്കും. ശേഷം ഒരു ഘട്ടത്തിൽ ഓട്ടോമാറ്റിക് അവതരിപ്പിക്കും. ഒരു ഇലക്ട്രിക് പവർട്രെയിൻ വഹിക്കാൻ ശേഷിയുള്ള പ്ലാറ്റ്‌ഫോമിൽ C3 എയർക്രോസിൽ ഒരു EV-യും പ്ലാൻ ചെയ്യുന്നുണ്ട്.
പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും
സിട്രോൺ C3 എയർക്രോസിന്റെ വില ഏകദേശം 9 ലക്ഷം രൂപയിൽ നിന്നായിരിക്കും തുടങ്ങുകയെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു (എക്സ്-ഷോറൂം). ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗൺ ടൈഗൺ, സ്‌കോഡ കുഷാക്ക്, MG ആസ്റ്റർ, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ എന്നിവക്ക് ഇത് എതിരാളിയാകും.
ഇവിടെ കൂടുതൽ വായിക്കുക: C3 ഓൺ റോഡ് വി