Hyundai Exter Base-spec EX വേരിയന്റ് 5 ചിത്രങ്ങളിലൂടെ പരിശോധിക്കൂ!
sep 25, 2023 10:16 am shreyash ഹ്യുണ്ടായി എക്സ്റ്റർ ന് പ്രസിദ്ധീകരിച്ചത്
- 20 Views
- ഒരു അഭിപ്രായം എഴുതുക
ബേസ്-സ്പെക്ക് മോഡലായ ഹ്യുണ്ടായ് എക്സ്റ്ററിന് 6 ലക്ഷം രൂപയാണ് വില (എക്സ്ഷോറൂം ഡെൽഹി).
ജൂലൈ 2023-ലെ ലോഞ്ചിന് ശേഷം, ഹ്യുണ്ടായ് എക്സ്റ്ററിന് ഉയർന്ന ഡിമാൻഡ് ഉണ്ടാവുകയും അതിന്റെ വില റേഞ്ചിലുള്ള മറ്റ് കാറുകളുമായി കടുത്ത മത്സരം കാഴ്ചവെക്കുകയും ചെയ്യുന്നു. ഹ്യുണ്ടായ് EX, S, SX, SX (O), SX (O) കണക്റ്റ് എന്നിങ്ങനെ അഞ്ച് വിശാലമായ വേരിയന്റുകൾ ഓഫർ ചെയ്യുന്നു. എക്സ്റ്റർ വിൽപ്പനയ്ക്കെത്തിയിട്ട് ഇതിനകം രണ്ട് മാസത്തിലേറെയായതിനാൽ, അതിന്റെ ബേസ്-സ്പെക്ക് വേരിയന്റുകളും ഡീലർഷിപ്പുകളിൽ എത്തിയിട്ടുണ്ട്. ഈ ലേഖനത്തിൽ, എക്സ്റ്ററിന്റെ ബേസ്-സ്പെക്ക് എക്സ് ട്രിമ്മിൽ എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് നമ്മൾ അടുത്തറിയാൻ പോകുന്നു.
ഫ്രണ്ട് ലുക്കിൽ നിന്ന് തുടങ്ങുമ്പോൾ, ബേസ്-സ്പെക്ക് എക്സ്റ്ററിൽ ബൈ-ഫംഗ്ഷണൽ പ്രൊജക്ടർ ഹെഡ്ലാമ്പുകൾ ഇല്ല; പകരം, ഇത് ഒരു സാധാരണ ഹാലോജൻ ഹെഡ്ലൈറ്റ് സജ്ജീകരണവുമായി വരുന്നു. കൂടാതെ, മൈക്രോ SUV-യുടെ ഈ വേരിയന്റിൽ LED DRL-കൾ ഉൾപ്പെടുന്നില്ല. എന്നിരുന്നാലും, H ആകൃതിയിലുള്ള പാറ്റേൺ അതേ ഹൗസിംഗിൽ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്, അതിന്റെ പിന്നിലാണ് ഇൻഡിക്കേറ്റർ നൽകിയിട്ടുള്ളത്.
കൂടാതെ, ഉയർന്ന വേരിയന്റുകളിലുള്ള കറുപ്പ് പെയിന്റ് ഉള്ള ഗ്രില്ലിൽ നിന്ന് വ്യത്യസ്തമായി മാറ്റ് ഫിനിഷ് ചെയ്ത ബ്ലാക്ക് ഗ്രില്ലുമായാണ് ഇത് വരുന്നത്. എങ്കിലും ഇതിൽ സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായി സിൽവർ സ്കിഡ് പ്ലേറ്റ് ഇപ്പോഴും ലഭിക്കുന്നുണ്ട്.
പ്രൊഫൈലിലേക്ക് നോക്കുമ്പോൾ, ബേസ്-സ്പെക്ക് എക്സ്റ്റർ വീൽ കവറുകളില്ലാതെ ചെറിയ 14 ഇഞ്ച് സ്റ്റീൽ വീലുകളിലാണ് സഞ്ചരിക്കുന്നത്. ഇൻഡിക്കേറ്ററുകൾ സൈഡ് ഫെൻഡറിൽ ഘടിപ്പിച്ചിരിക്കുന്നു, കൂടാതെ ORVM-കളും ഡോർ ഹാൻഡിലുകളും ബോഡി നിറത്തിലുള്ളതല്ല. എന്നിരുന്നാലും, റൂഫ് റെയിലുകൾ ഇല്ലെങ്കിലും ഡോറുകളിലുംകൂടാതെ വീൽ കമാനങ്ങൾക്കു ചുറ്റും ഉള്ള സൈഡ് ക്ലാഡിംംഗിലൂടെ ഇത് അതിന്റെ പരുക്കൻ രൂപം നിലനിർത്തുന്നു.
പിൻവശത്തെക്കുറിച്ച് പറയുമ്പോൾ, എക്സ്റ്റർ EX-ൽ ഇപ്പോഴും മധ്യത്തിൽ ഹ്യുണ്ടായ് ലോഗോയുള്ള ബ്ലാക്ക് സ്ട്രിപ്പ് ബന്ധിപ്പിച്ചിരിക്കുന്ന H ആകൃതിയിലുള്ള LED ടെയിൽലാമ്പുകൾ ലഭിക്കുന്നു. സിൽവർ ഫിനിഷ് ചെയ്ത സ്കിഡ് പ്ലേറ്റും നിങ്ങൾക്ക് കാണാനാകും. എന്നിരുന്നാലും, ഉയർന്ന വേരിയന്റുകളിൽ നിന്ന് ഇതിനെ ശരിക്കും വ്യത്യസ്തമാക്കുന്നത് റിയർ ഡീഫോഗർ, റിയർ വൈപ്പർ, റിയർ സ്പോയിലർ എന്നിവയുടെ അഭാവമാണ്.


ബേസ്-സ്പെക്ക് എക്സ്റ്ററിനുള്ളിൽ, നിങ്ങൾക്ക് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമോ സ്പീക്കർ സജ്ജീകരണമോ കണ്ടെത്താൻ കഴിയില്ല. എന്നിരുന്നാലും, ഇതിൽ സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വരുന്നു, ഇത് നിയന്ത്രിക്കാൻ സ്റ്റിയറിംഗ് വീലിൽ കുറച്ച് ബട്ടണുകൾ ഉൾക്കൊള്ളുന്നു. കൂടാതെ, എക്സ്റ്ററിന്റെ ഈ പ്രത്യേക വേരിയന്റ് ഫ്രണ്ട് പവർ വിൻഡോകളോടൊപ്പം മാത്രമേ വരുന്നുള്ളൂ, പക്ഷേ നിങ്ങൾക്ക് ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് ലഭിക്കുമെന്ന കാര്യം ശ്രദ്ധിക്കുക.
മാനുവൽ AC കൺട്രോളുകൾ, ORVM-കൾക്കായുള്ള മാനുവൽ ക്രമീകരണം എന്നിവയാണ് ഈ എക്സ്റ്ററിനുള്ളിലെ മറ്റ് സൗകര്യങ്ങൾ. ഓട്ടോ ഡിമ്മിംഗ് IRVM, ഡ്യുവൽ ഡാഷ് ക്യാം സജ്ജീകരണം, വയർലെസ് ഫോൺ ചാർജിംഗ്, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഓട്ടോ ഡിമ്മിംഗ് ഫീച്ചറുകൾ നിങ്ങൾക്ക് ലഭിക്കില്ല.
പവർട്രെയിൻ പരിശോധന
83PS, 114Nm നൽകുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായ് എക്‌സ്‌റ്ററിൽ വരുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് AMT ട്രാൻസ്മിഷനുമായി യൂണിറ്റ് ചേർത്തിരിക്കുന്നു. മൈക്രോ SUV-യുടെ EX വേരിയന്റ് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനിൽ മാത്രമേ ലഭ്യമാകൂ.
അതേ എഞ്ചിൻ CNG മോഡലുകളിലും ഉപയോഗിക്കുന്നു, പക്ഷേ 69PS, 95Nm എന്ന കുറഞ്ഞ ഔട്ട്പുട്ടിൽ 5 സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷൻ മാത്രമായി ആണെന്നു മാത്രം.
വില റേഞ്ചും എതിരാളികളും
ഹ്യൂണ്ടായ് 6 ലക്ഷം രൂപ മുതൽ 10.10 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം ഡൽഹി) വില റേഞ്ചിലാണ് എക്സ്റ്റർ വിൽക്കുന്നത്. ഇത് ടാറ്റ പഞ്ചുമായി നേരിട്ട് മത്സരിക്കുന്നു, അതേസമയം മാരുതി ഇഗ്‌നിസ്, നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ, സിട്രോൺ C3, മാരുതി ഫ്രോൺക്‌സ് മുതലായവയ്‌ക്ക് ബദലായും ഇതിനെ കണക്കാക്കാം.
കൂടുതൽ വായിക്കുക: എക്സ്റ്റർ AMT