Login or Register വേണ്ടി
Login

BYD ട്രെയ്ഡ്മാര്‍ക്കുകളോടെ പുതിയ സീഗൾ ഇലക്ട്രിക് ഹാച്ച്ബാക്ക് ഇന്ത്യയിലേക്ക്!

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
29 Views

സിട്രോൺ eC3 യ്ക്ക് കിടപിടിക്കുന്ന രീതിയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള BYD യുടെ ഏറ്റവും ചെറിയ ഹാച്ച്ബാക്ക് ആണ് സീഗൾ

  • ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുന്ന ഒരു എൻട്രി ലെവൽ ഇലക്ട്രിക് ഹാച്ച്ബാക്കാണ് BYD സീഗൾ.

  • ഇതിനകം തന്നെ 78,800 RMB മുതൽ 95,800 RMB വരെ (ഏകദേശം 9 ലക്ഷം മുതൽ 11 ലക്ഷം രൂപ വരെ) വരെയുള്ള പ്രീ-സെയിൽ വിലകളിൽ ചൈനയിൽ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.

  • സീഗളിൽ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളാണ് ലഭിക്കുന്നത് - 30kWh, 38 kWh എന്നിവ- ഇതിലെ പരമാവധി ഡ്രൈവിംഗ് റേഞ്ച് 405km വരെയാണ്.

  • ഇത് 2024-ൽ ഇന്ത്യയിലേക്ക് ലോഞ്ച് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു

ബ്രാൻഡിന്റെ ഏറ്റവും ചെറിയ ഇലക്ട്രിക് ഹാച്ച്ബാക്കായ BYD സീഗൾ ഇന്ത്യയിൽ ട്രേഡ് മാർക്കിനായി രജിസ്റ്റർ ചെയ്യുകയാണ്. സീഗൾ BYD-യിൽ നിന്നുള്ള ഏറ്റവും ചെറിയ ഇ വി ആണ് ഇന്ത്യയിൽ ആദ്യമായി ഓട്ടോ ഷാങ്ഹായ് 2023 മോട്ടോർ ഷോയിൽ പ്രദർശിപ്പിക്കപ്പെട്ട ഇതിന്റെ തുടക്കത്തിലെ വാഗ്ദാനം എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം:

ആകർഷകമാണോ?

5-ഡോർ ഉള്ള ഇലക്ട്രിക് ഹാച്ച്ബാക്ക് ആണ് സീഗൾ, കൃത്യമായ വിശദാംശങ്ങൾ ഒരു ടാൾബോയ് ഡിസൈൻ ഫീച്ചർ ചെയ്യുന്നു. കൃത്യതയാർന്ന ഹെഡ്‌ലൈറ്റ് ക്ലസ്റ്ററും, പരുക്കനായി രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ള ബമ്പറുമാണ് ഇതിനുള്ളത്. വശത്ത് നിന്ന് നോക്കിയാൽ, ഉയർന്ന വിൻഡോലൈനും റൂഫ്-ഇന്റഗ്രേറ്റഡ് സ്‌പോയിലറും ചേർന്ന് ഇതിന് ചെറിയൊരു സ്‌പോർട്ടി അപ്പീൽ നൽകുന്നു. പിന്നിൽ നിന്ന് നോക്കുമ്പോൾ, കണക്റ്റഡ് എൽ ഇ ഡി ടൈൽ ലാമ്പുകൾ അതിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നു.

വായിക്കൂ: BYD യുടെ $1 ബില്യൺ ഇന്ത്യൻ നിക്ഷേപ നിർദ്ദേശം നിരസിക്കപ്പെട്ടു: എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കൂ

സവിശേഷതകൾ

ഒരു എൻട്രി ലെവൽ ഓഫറാണെങ്കിലും, എം ജി കോമറ്റ് ഇ വി യുടേത് പോലെയുള്ള ആകർഷണീയമായ ഇന്റീരിയർ ഇതിന് ഉണ്ട്. BYD ആട്ടോ 3-ൽ നിന്ന് BYD സീഗളിന്റെ ഇന്റീരിയർ ഡിസൈനിന് പ്രചോദനം ലഭിക്കുന്നു, ഇവയിൽ സമാനമായ സ്റ്റിയറിംഗ് വീലും ഡാഷ്‌ബോർഡ് ലേഔട്ടുമാണ് ഉള്ളത്.പോർട്രെയ്‌റ്റിനും ലാൻഡ്‌സ്‌കേപ്പ് ഓറിയന്റേഷനുകളിലേക്ക് തിരിക്കാൻ കഴിയുന്ന വലിയ ടച്ച്‌സ്‌ക്രീനാണ് സീഗളിന്റെ മറ്റൊരു സവിശേഷത. കോം‌പാക്റ്റ് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും വയർലെസ് ചാർജിംഗും ഓഫറിൽ ഉൾപ്പെടുന്നു.

ബാറ്ററി പായ്ക്കും റേഞ്ചും

സാങ്കേതിക സവിശേഷതകളുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും, സീഗളിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇതിന് രണ്ട് ബാറ്ററി പായ്ക്കുകൾ തിരഞ്ഞെടുക്കാം എന്നതാണ്: 30kWh, 38kWh എന്നിങ്ങനെ.ഇതിൽ ആദ്യത്തേത് 74PS ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കാം, രണ്ടാമത്തേത് യഥാക്രമം 305 കിലോമീറ്ററും 405 കിലോമീറ്ററും ഡ്രൈവിംഗ് റേഞ്ചുകളുള്ള 100PS ഇലക്ട്രിക് മോട്ടോറുമായി സജ്ജീകരിച്ചിരിക്കുന്നു.

ഇതും പരിശോധിക്കൂ: 2023 ന്റെ രണ്ടാം പകുതിയിൽ വിപണിയിലെത്തുന്ന 10 കാറുകൾ

BYD യുടെ സീ ലയണും ട്രേയ്ഡ്മാർക്ക് ചെയ്യപ്പെടുന്നു

ഇന്ത്യയിലെ EV വിൽപ്പനയുടെ ഭാവി തിരിച്ചറിഞ്ഞ്, BYD "സീ ലയൺ" പ്രീമിയം ഓഫറും ട്രേഡ്മാർക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ മോഡലിന്റെ പ്രോട്ടോടൈപ്പുകൾ ഇന്ത്യയ്ക്ക് പുറത്ത് കാണാവുന്നതാണ് കൂടാതെ ബ്രാൻഡ് ലൈനപ്പിൽ നിലവിലുള്ള ആട്ടോ 3 യ്ക്ക് മുകളിൽ ഇത് സ്ഥാനം പിടിക്കാൻ സാധ്യതയുണ്ട്.

204PS-ഉം 310Nm-ഉം ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായി സംയോജിപ്പിക്കുന്ന ആട്ടോ 3-ൽ (60.48kWh യൂണിറ്റ്) ഉപയോഗിക്കുന്ന അതേ ബാറ്ററി പായ്ക്ക് തന്നെ ഇതിലും ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡ്രൈവിംഗ് റേഞ്ച് 521 കിലോമീറ്റർ വരെ അവകാശപ്പെടുന്നുണ്ട്. വലിയ ബാറ്ററി പാക്കും കൂടുതൽ റേഞ്ചും ഉള്ള ഓൾ-വീൽ ഡ്രൈവ്ട്രെയിനും ഇതിൽ ഫീച്ചർ ചെയ്തേക്കാമെന്നു പ്രതീക്ഷിക്കുന്നു.

സീഗൾ, സീ ലയൺ എന്നിവയുടെ ലോഞ്ച്

BYD സീഗൾ ഇലക്ട്രിക് ഹാച്ച്ബാക്ക് 2024-ൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു . ചൈനയിൽ ഇതിന്റെ പ്രീ-സെയിൽ വില 78,800 RMB മുതൽ 95,800 RMB വരെയാണ് (ഏകദേശം 9 ലക്ഷം മുതൽ 11 ലക്ഷം രൂപ വരെ). ഇന്ത്യയിൽ ഇലക്ട്രിക് ഹാച്ച്ബാക്കിന് 10 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) വില പ്രതീക്ഷിക്കാം. ഇത് MG കോമെറ്റ് EV, ടാറ്റ ടിയാഗോ EV, സിട്രോൺ eC3 എന്നിവയോടെ മത്സരിക്കാനായി രൂപകല്പന ചെയ്തിരിക്കുന്നു. മറുവശത്ത്, ഹ്യൂണ്ടായ് അയോണിക് 5, വോൾവോ XC40 റീചാർജ് എന്നിവയ്‌ക്ക് പകരമായി സീ ലയൺ പിന്നീടുള്ള ഒരു തീയതിയിൽ ഇന്ത്യൻ വിപണിയിൽ എത്തിയേക്കാം, 35 ലക്ഷം രൂപ (എക്സ്-ഷോറൂം) മൂല്യമുള്ള പ്രൈസ് ടാഗ് ആണ് പ്രതീക്ഷിക്കുന്നത്

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് ഇലക്ട്രിക് കാറുകൾ

  • ജനപ്രിയമായത്
  • വരാനിരിക്കുന്നവ
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ