• English
  • Login / Register

5 Door Mahindra Thar Roxx vs 5 Door Force Gurkha: സവിശേഷകളിലെ താരതമ്യം!

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 43 Views
  • ഒരു അഭിപ്രായം എഴുതുക

രണ്ട് SUVകളും പുതിയ 5-ഡോർ പതിപ്പുകളുള്ള ഓഫ്-റോഡറുകളാണ്, അതിനാൽ ഏതാണ് വിശദാംശങ്ങൾ അനുസരിച്ചെങ്കിലും മുന്നിട്ടുനിൽക്കുന്നതെന്ന് കാണാൻ ഞങ്ങൾ അവയുടെ സവിശേഷതകൾ താരതമ്യം ചെയ്യുന്നു.

5 Door Mahindra Thar Roxx Vs 5 Door Gurkha specifications compared

മഹീന്ദ്ര ഥാർ റോക്സ് അടുത്തിടെയാണ്  വിപണിയിൽ അവതരിപ്പിച്ചത്, ഓൺലൈനിലും ഓഫ്‌ലൈനിലും കാര്യമായ തരംഗം  സൃഷ്ടിക്കാൻ ഇതിനായി. ആകർഷകമായ ഫീച്ചറുകളും ബോൾഡ് ഡിസൈനും ഉള്ളതിനാൽ, 5-ഡോർ ഫോഴ്‌സ് ഗൂർഖയുമായി നേരിട്ട് മത്സരിക്കുന്ന രീതിയിൽ ഇത് സജ്ജീകരിച്ചിരിക്കുന്നു. ഈ ലേഖനത്തിൽ, രണ്ട് SUVകളുടെയും സ്പെസിഫിക്കേഷനുകളുടെ വിശദമായ താരതമ്യമാണ് ഞങ്ങൾ പരിഗണിക്കുന്നത്.  അവ പരസ്പരം എത്രമാത്രം സമാനതയുണ്ടെന്ന് മനസ്സിലാക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു.

വില 

മോഡൽ 

വില

മഹീന്ദ്ര ഥാർ റോക്സ്  

12.99 ലക്ഷം മുതൽ 20.49 ലക്ഷം രൂപ വരെ

5 ഡോർ ഫോഴ്സ് ഗൂർഖ 

18 ലക്ഷം രൂപ

*റിയർ-വീൽ ഡ്രൈവ് (RWD) വിലകൾ മാത്രം വെളിപ്പെടുത്തിയ ഈ മോഡലിന്റെ  4-വീൽ ഡ്രൈവ് വിലകൾ ഉടൻ വരുന്നു.

വിലകൾ പാൻ-ഇന്ത്യ എക്‌സ്-ഷോറൂം ആണ്. 

5-ഡോർ ഫോഴ്‌സ് ഗൂർഖ പൂർണ്ണമായും ലോഡഡ് വേരിയൻ്റിലാണ് വരുന്നത്, അതേസമയം മഹീന്ദ്ര ഥാർ റോക്‌സ് ആറ് വിശാലമായ വേരിയൻ്റുകളിൽ വരുന്നു: MX1, MX3, MX5, AX3L, AX5L, AX7L.

Mahindra Thar Roxx gets LED headlights

അളവുകൾ

അളവുകൾ

മഹീന്ദ്ര ഥാർ റോക്സ്

5 ഡോർ ഫോഴ്സ് ഗൂർഖ 

വ്യത്യാസം

 

നീളം

4,428 mm

4,390 mm

+38 mm

വീതി

1,870 mm

1,865 mm

+5 mm

ഉയരം

1,923 mm

2,296 mm

(-902 mm)

വീൽ ബേസ് 

2,850 mm

2,825 mm

+25 mm

ഗ്രൌണ്ട് ക്ലിയറൻസ് 

ലഭ്യമല്ല

233 mm

-

Force Gurkha 5 door side

മഹീന്ദ്ര ഥാർ റോക്‌സും 5 ഡോർ ഫോഴ്‌സ് ഗൂർഖയും ഒരേ വലിപ്പത്തിലുള്ള ഓഫ്‌റോഡർ മോഡലുകളാണ്, എന്നാൽ ഥാർ റോക്‌സ് അൽപ്പം നീളവും വീതിയും ഉള്ളതിനാൽ അൽപ്പം കൂടുതൽ റോഡ് പ്രസൻസ് നൽകുന്നു. ഗൂർഖയ്ക്ക് കാര്യമായ മാർജിനിൽ ഉയരമുണ്ട്, ഇത് യാത്രക്കാർക്ക് കൂടുതൽ ഹെഡ്‌റൂമിന് സൗകര്യമൊരുക്കുന്നു. താർ റോക്‌സിന് അൽപ്പം നീളമുള്ള വീൽബേസും ഉണ്ട്, ഇത് കൂടുതൽ ഇൻ്റീരിയർ സ്പേസ് വാഗ്ദാനം ചെയ്യുന്നു.

ഓഫ് റോഡ് സവിശേഷതകൾ 

 

മഹീന്ദ്ര ഥാർ റോക്സ് 

5 ഡോർ ഫോഴ്സ് ഗൂർഖ 

അപ്രോച്ച് ആംഗിൾ 

41.7 degree

39 degree

ബ്രേക്ക് ഓവർ ആംഗിൾ  

23.9 degree

28 degree

ഡിപ്പാർച്ചർ ആംഗിൾ 

36.1 degree 

37 degree

വാട്ടർ വെൻഡിംഗ് കപ്പാസിറ്റി 

650 mm

700 mm

ഓഫ്-റോഡ് സവിശേഷതകൾ പരിഗണിക്കുമ്പോൾ മഹീന്ദ്ര ഥാർ റോക്‌സ്, 5-ഡോർ ഫോഴ്‌സ് ഗൂർഖ എന്നിവയ്‌ക്ക് ഓരോന്നിനും അതിൻ്റേതായ ശേഷിയുണ്ട്. ഥാർ റോക്‌സിന് മികച്ച സമീപന ആംഗിളുണ്ട്, ഇത് തടസ്സങ്ങളെ നേരിട്ട് നേരിടാൻ സഹായിക്കും. എന്നിരുന്നാലും, ബ്രേക്ക്ഓവറും ഡിപ്പാർച്ചർ ആംഗിളുകളും പരിഗണിക്കുമ്പോൾ ഗൂർഖയ്ക്ക് മുൻ‌തൂക്കം ലഭിച്ചേക്കാം , ഇത് പരുക്കൻ ഭൂപ്രദേശങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അൽപ്പം കൂടുതൽ മികവുറ്റതാക്കുന്നു. 50 മില്ലിമീറ്റർ ആഴത്തിലുള്ള വെള്ളം കടക്കാൻ ഗൂർഖയ്ക്ക് വാട്ടർ വെയ്ഡിംഗ് ശേഷിയും ഉണ്ട്.

ഇതും വായിക്കൂ: 5 ഡോർ മഹീന്ദ്ര ഥാർ റോക്‌സ് vs മാരുതി ജിംനി ആൻഡ് ഫോഴ്‌സ് ഗൂർഖ 5-ഡോർ: ഓഫ് റോഡ് സവിശേഷത താരതമ്യം

പവർട്രെയിൻ

സ്പെസിഫിക്കേഷനുകൾ

മഹീന്ദ്ര ഥാർ റോക്സ് 

5 ഡോർ ഫോഴ്സ് ഗൂർഖ

എഞ്ചിൻ 

2-ലിറ്റർ ടർബോ-പെട്രോൾ

2.2-ലിറ്റർ ഡീസൽ

2.5-ലിറ്റർ ഡീസൽ

Power

പവർ 

Up to 177 PS

Up to 175 PS

140 PS

ടോർക്ക് 

Up to 380 Nm

Up to 370 Nm

320 Nm

ട്രാൻസ്മിഷൻ 

6-speed MT/ 6-speed AT^

6-speed MT/ 6-speed AT

5-speed MT

ഡ്രൈവ്ട്രെയ്ൻ 

RWD

RWD/4WD

4WD

*RWD: റിയർ-വീൽ ഡ്രൈവ്; 4WD - ഫോർ വീൽ ഡ്രൈവ്

^AT: ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ

5-door Mahindra Thar Roxx Engine

5-ഡോർ ഗൂർഖയെക്കാൾ ഥാർ റോക്സിന് ഉള്ള ഒരു നേട്ടം, അതിന് ഒരു ടർബോ-പെട്രോൾ എഞ്ചിൻ ലഭിക്കുന്നു എന്നതാണ്, അത് മറ്റുള്ളവയില് പൂർണ്ണമായും നഷ്ടപ്പെട്ടതാണ്. എന്നിരുന്നാലും, ഈ ടർബോ-പെട്രോൾ പവർട്രെയിൻ ഒരു റിയർ-വീൽ-ഡ്രൈവ് (RWD) കോൺഫിഗറേഷനിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.

Force Gurkha 5 door diesel engine

മഹീന്ദ്ര ഥാർ റോക്‌സും 5-ഡോർ ഫോഴ്‌സ് ഗൂർഖയും ശക്തമായ ഡീസൽ എഞ്ചിനുകൾ വാഗ്ദാനം ചെയ്യുന്നു, എന്നാൽ ചില പ്രധാന വ്യത്യാസങ്ങളുണ്ട്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ തിരഞ്ഞെടുക്കുന്നതിനൊപ്പം 175 PS വരെയും 370 Nm ടോർക്കും നൽകുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് ഥാർ റോക്‌സിനുള്ളത്. ഇതിനു വിപരീതമായി, ഗൂർഖയിൽ 140 PS ഉം 320 Nm ഉം ഉത്പാദിപ്പിക്കുന്ന ഒരു വലിയ 2.5-ലിറ്റർ ഡീസൽ എഞ്ചിൻ ഉണ്ട്, എന്നാൽ 5-സ്പീഡ് മാനുവലിൽ മാത്രമേ വരുന്നുള്ളൂ. ഥാർ റോക്‌സ് റിയർ-വീൽ ഡ്രൈവ്, ഫോർ വീൽ ഡ്രൈവ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു, അതേസമയം ഗൂർഖ ഫോർ വീൽ ഡ്രൈവ് മാത്രമായി പ്രവർത്തിക്കുന്നു, ഇത് ഓഫ്-റോഡ് പ്രേമികൾക്ക് കൂടുതൽ പ്രിയങ്കരമാക്കുന്നു.

ഇതും വായിക്കൂ: 5 ഡോർ മഹീന്ദ്ര ഥാർ റോക്സ് വേരിയൻ്റ് തിരിച്ചുള്ള പവർട്രെയിൻ ഓപ്ഷനുകൾ വിശദീകരിച്ചു

സവിശേഷതകൾ

സവിശേഷതകൾ

 മഹീന്ദ്ര ഥാർ റോക്സ്

 5 ഡോർ ഫോഴ്സ് ഗൂർഖ

എക്സ്റ്റീരിയര്‍

  •  ഓട്ടോ-LED പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ LED DRL-കൾ

  •  ലെഡ് ടേൺ ഇൻഡിക്കേറ്ററുകൾ 

  • LED ടെയിൽ ലൈറ്റുകൾ

  •  ഫ്രണ്ട് LED ഫോഗ് ലൈറ്റുകൾ

  • 19 ഇഞ്ച് അലോയ് വീലുകൾ

  • LED DRLകളുള്ള LED ഹെഡ്ലൈറ്റുകൾ

  •  ഫ്രണ്ട് ഹാലോജെൻ ഫോഗ് ലൈറ്റുകൾ

  • 18 ഇഞ്ച് അലോയ് വീലുകൾ

  •  എയർ ഇൻടേക്ക് സ്നോർകെൽ

  •  റൂഫ് കാരിയർ

  •  റിയർ ടെയ്ൽഗെയ്റ്റ് ലഡർ 

 ഇന്റീരിയർ

  •  ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് വൈറ്റ് ഡാഷ്‌ബോർഡ്

  •  വൈറ്റ് ലെതറേറ്റ് സീറ്റ് അപ്ഹോൾസ്റ്ററി

  •  ലെതറെറ്റ്-പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ

  •  രണ്ട് വെവ്വേറെ ഫ്രണ്ട് ആംറെസ്റ്റുകൾ

  •  കപ്പ്ഹോൾഡറുകളുള്ള റിയർ സെന്റർ ആംറെസ്റ്റ്

  •  ഫുട്‌വെൽ ലൈറ്റിംഗ്

  •  അഞ്ച് സീറ്റുകൾ

  •  സിംഗിൾ-ടോൺ ബ്ലാക്ക് ഡാഷ്‌ബോർഡ് 

  •  ഓൾ ബ്ലാക്ക് ഡാഷ്‌ബോർഡ്

  • ഫാബ്രിക് സീറ്റ് അപ്ഹോൾസ്റ്ററി

  •  രണ്ട് വെവ്വേറെ ഫ്രണ്ട് ആംറെസ്റ്റുകൾ

  •  കപ്പ്ഹോൾഡറുകളുള്ള റിയർ സെന്റർ ആംറെസ്റ്റ്

  •  ആറ് സീറ്റുകൾ

 സുഖസൌകര്യങ്ങൾ 

  •  റിയർ വെന്റുകളുള്ള ഓട്ടോമാറ്റിക് AC

  • വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ

  • പനോരമിക് സൺറൂഫ്

  •  10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ

  •  വയർലെസ്സ് ഫോൺ ചാർജര്‍

  •  ക്രൂയിസ് കൺട്രോൾ

  •  6-വേ പവർഡ് ഡ്രൈവേഴ്സ് സീറ്റ്

  •  പവർ ഫോൾഡ് ഫംഗ്ഷൻ സഹിതമുള്ള വൈദ്യുതി ക്രമീകരിക്കാവുന്ന ORVM കൾ

  •  മുന്നിലും പിന്നിലും സീറ്റുകൾക്കായി 12V പവർ ഔട്ട്‌ലെറ്റ്

  •  മുൻവശത്ത് 65W ടൈപ്പ്-C, ടൈപ്പ്-A USB പോർട്ടുകൾ

  •  പിൻഭാഗത്ത് 15W ടൈപ്പ്-C USB പോർട്ട്

  •  കൂൾഡ് ഗ്ലോവ് ബോക്സ്

  •  പുഷ് ബട്ടൺ സ്റ്റാർട്ട് \ സ്റ്റോപ്പ്

  •  ഇലക്ട്രിക് ലോക്കിംഗ് ഡിഫറൻഷ്യൽ

  •  ഓട്ടോ ഡിമിംഗ് IRVM

  • മാനുവൽ AC

  • പിൻ യാത്രക്കാർക്ക് റൂഫ് മൌണ്ടഡ് എയർ സർക്കുലേഷൻ വെൻ്റുകൾ

  •  ടിൽറ്റ്, ടെലിസ്കോപിക് സ്റ്റിയറിംഗ് വീൽ

  •  മുൻഭാഗത്തും പിൻഭാഗത്തും യാത്രക്കാർക്കായി ചാർജിംഗ് പോർട്ടുകൾ 

  •  രണ്ട് യാത്രക്കാർക്കും മുൻ സീറ്റ് ആംറെസ്റ്റ്

  •  കപ്പ്ഹോൾഡറുകളുള്ള റിയർ സെന്റർ ആംറെസ്റ്റ്

  •  നാല് പവർ വിൻഡോകള്‍

  •  ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ

 

ഇൻഫോടെയ്ൻമെന്റ്

  •  10.25 ഇഞ്ച് ടച്ച്സ്ക്രീൻ

  •  വയർലെസ്സ് ആൻഡ്രോയിഡ് ഓട്ടോ , ആപ്പിൾ കാർപ്ലേ

  •  കണക്റ്റഡ് കാർ ടെക്

  •  9-സ്പീക്കർ ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം

  • 9 ഇഞ്ച് ടച്ച്സ്ക്രീൻ

  •  വയർലെസ് ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾ കാർപ്ലേ

 

സുരക്ഷ

 

  •  6 എയർബാഗുകൾ

  •  റോൾഓവർ മീറ്റിഗേഷനോട് ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ (ESC).

  • 360 ഡിഗ്രി ക്യാമറ

  •  ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ

  •  ഹിൽ ഹോൾഡും ഹിൽ ഡിസന്റ് കൺട്രോളും

  •  എല്ലാ വീലുകളുടെയും  ഡിസ്‌ക് ബ്രേക്കുകൾ

  •  ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS)

  •  ഓട്ടോ-ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്

  •  റിയർ വൈപ്പർ ഉള്ള റിയർ ഡീഫോഗർ

  •  റെയ്ന്‍-സെൻസിംഗ് വൈപ്പറുകള്‍

  •  എല്ലാ സീറ്റുകൾക്കും 3-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ

  •  എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡർ

  •  EBD സഹിതമുള്ള EBS

  •  ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ

  •  ലെവൽ 2 ADAS

  •  ഡ്യൂവൽ ഫ്രണ്ട് എയർബാഗുകൾ

  •  റിയർ പാർക്കിംഗ് ക്യാമറ   

  •  EBD സഹിതമുള്ള EBS

  •  ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം 

  •  ഫ്രണ്ട് വീൽ ഡിസ്‌ക് ബ്രേക്കുകൾ

Mahindra Thar Roxx interiors

  • ഓട്ടോ LED പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, 19 ഇഞ്ച് അലോയ് വീലുകൾ, മുൻവശത്തെ LED ഫോഗ് ലൈറ്റുകൾ എന്നിവയ്ക്ക് മൂലം,ഥാർ റോക്‌സ് രണ്ടിലും വച്ച് കൂടുതൽ സ്റ്റൈലിഷ് ഓഫറാണ്. എന്നാൽ  ഗൂർഖ, എയർ ഇൻടേക്ക് സ്നോർക്കൽ, റൂഫ് കാരിയർ തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുത്തി  ഓഫ്-റോഡ് പ്രായോഗികതയ്ക്ക് മുൻഗണന നൽകുന്നു.

  • ഥാർ റോക്സ് അതിൻ്റെ ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡ്, വൈറ്റ് ലെതറെറ്റ് സീറ്റുകൾ, ആംബിയൻ്റ് ഫുട്‌വെൽ ലൈറ്റിംഗ് എന്നിവയ്‌ക്കൊപ്പം കൂടുതൽ പ്രീമിയം ഇൻ-കാബിൻ അനുഭവം നൽകുന്നു. നേരെമറിച്ച്, ഗൂർഖ അതിൻ്റെ കൂടുതൽ പ്രായോഗികമായ സ്വഭാവത്തോട് ചേർന്ന് നിൽക്കുന്ന കറുത്ത ഡാഷ്‌ബോർഡും ഫാബ്രിക് അപ്‌ഹോൾസ്റ്ററിയുമാണ്, എന്നാൽ ഇത് ആറ് പേർക്ക് ഇരിക്കാനുള്ള സൗകര്യം നൽകുന്നു.

Force Gurkha 5 door cabin

  • ഡ്യുവൽ 10.25-ഇഞ്ച് ഡിസ്‌പ്ലേകൾ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ് എന്നിങ്ങനെയുള്ളവ ഥാർ റോക്‌സിനുണ്ട്, ഗൂർഖയുടെ പ്രീമിയം ഫീച്ചറുകൾ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും 9 ഇഞ്ച് ടച്ച്‌സ്‌ക്രീനും മാത്രമാണ്.

  • രണ്ട് SUVകളും അവശ്യ സുരക്ഷാ ഫീച്ചറുകളോടെയാണ് വരുന്നത്, എന്നാൽ കൂടുതൽ നൂതന സുരക്ഷാ പാക്കേജിനായി ആറ് എയർബാഗുകളും 360 ഡിഗ്രി ക്യാമറയും ലെവൽ 2 ADAS ചേർത്തുകൊണ്ട് താർ റോക്‌സ് കൂടുതൽ മുന്നോട്ട് പോകുന്നു.

ഇതും വായിക്കൂ: 5 ഡോർ മഹീന്ദ്ര ഥാർ റോക്‌സ് വേരിയൻ്റ് തിരിച്ചുള്ള സവിശേഷതകൾ വിശദീകരിക്കുന്നു

ഏത് തിരഞ്ഞെടുക്കണം?

Mahindra Thar Roxx rear

മഹീന്ദ്ര ഥാർ റോക്‌സും 5-ഡോർ ഫോഴ്‌സ് ഗൂർഖയും തമ്മിലുള്ള തിരഞ്ഞെടുപ്പ് പ്രധാനമായും നിങ്ങളുടെ മുൻഗണനകളെ ആശ്രയിച്ചിരിക്കുന്നു. ഓഫ്-റോഡ് ശേഷിയിൽ മികച്ചതും പ്രീമിയം സെറ്റ് ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നതുമായ ഒരു ബഹുമുഖ SUVയാണ് നിങ്ങൾ തിരയുന്നതെങ്കിൽ, ഥാർ റോക്‌സ് തിരഞ്ഞെടുക്കുന്നത് കൂടുതൽ നന്നായിരിക്കും. നൂതന സാങ്കേതികവിദ്യ, ആഡംബരപൂർണമായ ഇൻ്റീരിയർ, ഒന്നിലധികം ഡ്രൈവ്‌ട്രെയിൻ ഓപ്ഷനുകൾ എന്നിവ ഇതിലുണ്ട്, എന്നാൽ വില അല്പം  ഉയർന്നതായേക്കാം..

Force Gurkha 5 door rear

മറുവശത്ത്, ഏറ്റവും അവശ്യ ഫീച്ചറുകളും താങ്ങാനാവുന്ന വിലയും ഉള്ള കൂടുതൽ പരുക്കൻ, പരമ്പരാഗത ഓഫ്-റോഡറാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ, ഫോഴ്സ് ഗൂർഖ നല്ലോരു ഓപ്ഷനാണ്. ഥാർ റോക്സിലെ ചില നൂതന ഫീച്ചറുകളില്ലെങ്കിലും, ദൃഢമായ ഓഫ്-റോഡ് പ്രകടനത്തിലും പ്രായോഗികതയിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഈ രണ്ട് SUVകളിൽ ഏതാണ് നിങ്ങളുടെ ഗാരേജിൽ ഉണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നത്? ചുവടെയുള്ള കമന്റുകളിലൂടെ ഞങ്ങളെ അറിയിക്കൂ.

ഓട്ടോമോട്ടീവ് ലോകത്ത് നിന്ന് തൽക്ഷണ അപ്‌ഡേറ്റുകൾ ലഭിക്കാൻ കാർദേഖോയുടെ  വാട്സ് ആപ് ചാനൽ ഫോളോ ചെയ്യൂ.

കൂടുതൽ വായിക്കൂ : മഹീന്ദ്ര ഥാർ റോക്സ് ഓൺ റോഡ് വില

was this article helpful ?

Write your Comment on Mahindra ഥാർ ROXX

1 അഭിപ്രായം
1
G
ganeshram
Aug 19, 2024, 4:16:31 PM

THAR ROXX 4X4 will not sell in huge numbers .I expect a pricing of ₹ 23.99 lacs all the way to ₹25.99 lacs for automatic . almost ₹9-₹12 lacs extra on the road price as compared to Gurkha

Read More...
    മറുപടി
    Write a Reply

    explore similar കാറുകൾ

    താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

    കാർ വാർത്തകൾ

    • ട്രെൻഡിംഗ് വാർത്ത
    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് എസ് യു വി കാറുകൾ

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    • ടാടാ സിയറ
      ടാടാ സിയറ
      Rs.10.50 ലക്ഷംകണക്കാക്കിയ വില
      sep 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • കിയ syros
      കിയ syros
      Rs.9.70 - 16.50 ലക്ഷംകണക്കാക്കിയ വില
      ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • ബിവൈഡി sealion 7
      ബിവൈഡി sealion 7
      Rs.45 - 49 ലക്ഷംകണക്കാക്കിയ വില
      മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • എംജി majestor
      എംജി majestor
      Rs.46 ലക്ഷംകണക്കാക്കിയ വില
      ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • ടാടാ harrier ev
      ടാടാ harrier ev
      Rs.30 ലക്ഷംകണക്കാക്കിയ വില
      മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    ×
    We need your നഗരം to customize your experience