5 Door Mahindra Thar Roxx ADAS: SUVയുടെ ഡ്രൈവിംഗ് ടെസ്റ്റിന് ശേഷമുള്ള അഭിപ്രായം!
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 105 Views
- ഒരു അഭിപ്രായം എഴുതുക
ഈ പ്രീമിയം സുരക്ഷാ ഫീച്ചർ ലഭിക്കുന്ന ആദ്യത്തെ മാസ്-മാർക്കറ്റ് ഓഫ്‌റോഡറാണ് ഥാർ റോക്‌സ്, ഇത് താർ നെയിംപ്ലേറ്റിൽ ടാഹന്നെ അരങ്ങേറ്റം കുറിക്കുന്നു.
പുതിയ കാർ വാങ്ങുന്നവർക്കും പുതിയതോന്നിനായി താല്പര്യപ്പെടുന്നവർക്കും ഇടയിൽ ലോഞ്ച് ചെയ്യുന്നതിനു മുമ്പും ശേഷവും ഒരുപോലെ വലിയ ചലനം സൃഷ്ടിക്കാൻ മഹീന്ദ്ര ഥാർ റോക്‌സിന് കഴിഞ്ഞു. ഇത് പാക്കിംഗ് വരുന്ന എല്ലാ പ്രീമിയം ഫീച്ചറുകളിലും, മഹീന്ദ്ര അതിന് ലെവൽ-2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) നൽകിയിട്ടുണ്ട്, ഇത് 'താർ' നെയിംപ്ലേറ്റ് സഹിതം വരുന്ന ആദ്യത്തെ മോഡലാണ്. ആദ്യമായാണ് ഒരു മാസ് മാർക്കറ്റ് ഓഫ്‌റോഡർ മോഡലിന് ഈ പ്രീമിയം സുരക്ഷാ സാങ്കേതികവിദ്യ ലഭിക്കുന്നു. ഞങ്ങൾ അടുത്തിടെ ഈ SUV ടെസ്റ്റ് ഡ്രൈവ് ചെയ്തിരുന്നു, അതിൻ്റെ ADAS സാങ്കേതികവിദ്യ യഥാർത്ഥ സാഹചര്യങ്ങളിൽ പ്രയോഗിക്കാനുള്ള അവസരവും ഞങ്ങൾക്ക് ലഭിച്ചു, ഇതിൽ നിന്നും ഞങ്ങൾ കണ്ടെത്തിയത് ഇതാ:
എന്താണ് ഞങ്ങൾ പരീക്ഷിച്ചത്
SUVയുമായി ഞങ്ങൾ ഇടപഴകിയ പരിമിതമായ സമയത്തിനുള്ളിൽ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ലെയ്ൻ-ഡിപ്പാർച്ചർ വാർണിംഗ്, ട്രാഫിക് സൈൻ തിരിച്ചറിയൽ എന്നിവയുൾപ്പെടെ അതിൻ്റെ ഏറ്റവും ഉപയോഗപ്രദമായ ചില ADAS ഫീച്ചറുകൾ അനുഭവിക്കാൻ സാധിച്ചിരുന്നു. ഞങ്ങൾ പരീക്ഷിച്ച എല്ലാ ADAS ഫീച്ചറുകളെക്കുറിച്ചും ഞങ്ങളുടെ അഭിപ്രായം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്:
-
അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ- ട്രാഫിക് കുറവുള്ള വിശാലവും തുറസ്സായതുമായ റോഡുകളിൽ ഏറ്റവും നന്നായി ഉപയോഗിക്കാനാകുന്ന സവിശേഷതയാണിത്. പതിവ് ഹൈവേകളിൽ, അതിൻ്റെ പ്രതികരണങ്ങളിൽ അസ്വസ്ഥത അനുഭവപ്പെടുകയും സിസ്റ്റം ഇടയ്ക്കിടെ കാർ ബ്രേക്ക് ചെയ്യുകയും ചെയ്യുന്നു (നിങ്ങൾ ത്രോട്ടിലും കോസ്റ്റും മാത്രമേ വീട്ടിട്ടുള്ളൂ എങ്കിലും), ഇതൊരുപക്ഷെ അരോചകമായേക്കാം. നിങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ നിരന്തരം പ്രകാശിക്കുന്നതിനാൽ നിങ്ങളെ പിന്തുടരുന്ന കാറുകൾക്കും ഇതൊരു ബുദ്ധിമുട്ടായി അനുഭവപ്പെടാം.
-
ട്രാഫിക്-സൈൻ തിരിച്ചറിയൽ- ഇത് നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിലും, ഡ്രൈവർ ഡിസ്‌പ്ലേയിൽ ട്രാഫിക് സിഗ്നലുകൾ പലപ്പോഴും ദ്രുതഗതിയിൽ മിന്നിമായുന്നു, അതിനാൾ ഞങ്ങളത് ഓഫാക്കുകയായിരുന്നു.
-
ലെയ്ൻ-കീപ്പ് അസിസ്റ്റും ലെയിൻ-ഡിപ്പാർച്ചർ വാർണിംഗും - ദീർഘദൂര യാത്രകളിൽ ഇത് ഒരു അനുഗ്രഹമാണെങ്കിലും, മോശമായി അടയാളപ്പെടുത്തിയതോ അടയാളപ്പെടുത്താത്തതോ ആയ റോഡുകളിൽ ഈ സവിശേഷത ആശയക്കുഴപ്പമുണ്ടാക്കുന്നു, അതിനാൽ അത്തരം സാഹചര്യങ്ങളിൽ സ്വിച്ച് ഓഫ് ചെയ്യുന്നതാണ് നല്ലത്.
-
യാന്ത്രിക-അടിയന്തര ബ്രേക്കിംഗ്- അത്യാഹിത സാഹചര്യങ്ങളിൽ ബ്രേക്കിംഗ് എന്ന പ്രധാന ദൗത്യം മാറ്റിനിർത്തിയാൽ, ആവശ്യമെന്ന് തോന്നുമ്പോൾ ഷോർട്ട് ബ്രേക്കിംഗ് ആവശ്യങ്ങൾക്കും ഇത് ബാധകമാക്കപ്പെടും. ഓവർടേക്കിനുള്ള വിടവുകൾ വളരെ വലുതല്ലാത്ത ഹൈവേകളിൽ ട്രക്കറുകൾക്കിടയിൽ ഓവർടേക്ക് ചെയ്യുമ്പോൾ പോലും ഇത് നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം
-
● ഹൈ-ബീം അസിസ്റ്റ്- മുന്നിൽ ട്രാഫിക് ഉണ്ടെന്ന് തിരിച്ചറിയുമ്പോൾ ഹൈ ബീമിൽ നിന്ന് ലോ ബീമിലേക്ക് മാറാൻ ഇത് സഹായകമാകുന്നു, അങ്ങനെ എതിരെ വരുന്ന ഡ്രൈവർമാർക്കുള്ള നല്ല കാഴ്ച ലഭിക്കുന്നു. ഥാർ റോക്സ്-മായുള്ള ഞങ്ങളുടെ അനുഭവത്തിൽ, അതിൻ്റെ ഹൈ-ബീം അസിസ്റ്റ് ഫീച്ചർ വളരെ നന്നായി പ്രവർത്തിച്ചിരുന്നു.
ബന്ധപ്പെട്ടവ: 5 ഡോർ മഹീന്ദ്ര ഥാർ റോക്സ്: പുതിയ ഓഫ്‌റോഡറിൽ കാണാൻ ആഗ്രഹിച്ച 10 കാര്യങ്ങൾ
ബോർഡിലെ മറ്റ് സുരക്ഷാ സാങ്കേതികതകൾ
ADAS കൂടാതെ, മഹീന്ദ്ര ഥാർ റോക്സിൽ ആറ് എയർബാഗുകൾ (സ്റ്റാൻഡേർഡ് ആയി), 360-ഡിഗ്രി ക്യാമറ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയും ഉണ്ട്. ഇതിന് റെയിൻ സെൻസിംഗ് വൈപ്പറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവയും ലഭിക്കുന്നു.
മഹീന്ദ്ര ഥാർ റോക്സ് എഞ്ചിൻ ഓപ്ഷനുകൾ
സ്പെസിഫിക്കേഷൻ |
2-ലിറ്റർ ടർബോ-പെട്രോൾ |
2.2-ലിറ്റർ ഡീസൽ |
പവർ |
Up to 177 PS |
Up to 175 PS |
ടോർക്ക് |
Up to 380 Nm |
Up to 370 Nm |
ട്രാൻസ്മിഷൻ |
6-സ്പീഡ് MT, 6-സ്പീഡ് AT |
6-സ്പീഡ് MT, 6-സ്പീഡ് AT |
ഡ്രൈവ്ട്രെയിൻ |
RWD* |
RWD, 4WD^ |
*RWD - റിയർ-വീൽ ഡ്രൈവ്, ^4WD - 4-വീൽ ഡ്രൈവ്
ഇതും പരിശോധിക്കൂ: 5 ഡോർ മഹീന്ദ്ര ഥാർ റോക്‌സ് vs 3 ഡോർ മഹീന്ദ്ര ഥാർ: കാർദേഖോ ഇൻസ്റ്റാഗ്രാം പ്രേക്ഷകർ ഏത് മോഡൽ തിരഞ്ഞെടുക്കും?
വില പരിധിയും എതിരാളികളും
മഹീന്ദ്ര ഥാർ റോക്‌സിൻ്റെ വില 12.99 ലക്ഷം മുതൽ 20.49 ലക്ഷം രൂപ വരെയാണ് (ആരംഭ എക്‌സ്-ഷോറൂം പാൻ-ഇന്ത്യ). ഡീസൽ 4x4 വേരിയൻ്റുകളുടെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മഹീന്ദ്ര SUV ഫോഴ്‌സ് ഗൂർഖ 5-ഡോറിനെതിരെ എതിരിടുന്നു, അതേസമയം മാരുതി ജിംനിക്ക് ഒരു വലിയ ബദലായും ഇത് പ്രവർത്തിക്കുന്നു. ഹ്യുണ്ടായ് ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, സ്‌കോഡ കുഷാക്ക് തുടങ്ങിയ കോംപാക്റ്റ് SUVകളുമായും ഇതിൻ്റെ വില മത്സരാധിഷ്ഠിതമാണ്
കൂടുതൽ ഓട്ടോമോട്ടീവ് അപ്‌ഡേറ്റുകൾക്കായി കാർദേഖോയുടെ വാട്സ്ആപ് ചാനൽ ഫോളോ ചെയ്യുന്നുവെന്ന് ഉറപ്പാക്കൂ.
കൂടുതൽ വായിക്കൂ : മഹീന്ദ്ര ഥാർ റോക്സ് ഓൺ റോഡ് വില